വികലമായ ചിന്തകള്‍.......

പേജുകള്

ഞായറാഴ്‌ച, ജൂലൈ 31, 2011

പ്രിയനെ കാത്തിരിക്കുന്ന എന്റെ കൂട്ടുകാരിക്ക്

ശൂന്യമായ എന്നില്‍ നീ സ്വപ്നങ്ങളുടെ പുതുമഴ പെയ്യിച്ചു,

നീ എന്റെ വീഥികളില്‍ വസന്തവും ശിശിരവുമായി.

പടിയിരങ്ങിപോയ സ്വപ്ങ്ങന്ളെ ഞാന്‍ വീണ്ടും മാടിവിളിച്ചു ,

നിനക്ക് വേണ്ടി അവ പിന്നെയും എന്നില്‍  ചിറകുകള്‍ വിടര്‍ത്തി.

പക്ഷെ... ഇന്ന് നീ എന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുമ്പോള്,

ഒരു യുഗം മുഴുവന്‍ പെയ്താലും കുളിരാതെ എന്റെ,

നെഞ്ചിടം നിനക്ക് വേണ്ടി നീരിക്കൊണ്ടിരിക്കുന്നു.

എന്നെങ്കിലും വസന്തവും ശിശിരവുമായി നീ

വീണ്ടും വരുമെന്ന പ്രതീക്ഷയോടെ..............‍


   


ബുധനാഴ്‌ച, ജൂലൈ 27, 2011

നിന്നിലെ ഞാന്‍

നിന്റെ നിശ്വാസം വസന്തത്തെ പോലും ദുര്‍ഗന്ധപൂരിതമാക്കുന്നു
നിന്റെ കാലടി കേട്ട്  പുഴകള്‍ താളം നിലച്ചു  നിശ്ചലമാകുന്നു,
നിന്റെ  കണ്ണിലെ  ക്രൂരതകണ്ട്  മൊട്ടുകള്‍  വിടരാതെ വാടികരിയുന്നു,
നിന്റെ  മേനിയില്‍  പെയ്തിറങ്ങുന്ന  മഴയില്‍  കാളിയ  വിഷമളിഞ്ഞിരിക്കുന്നു,

നിന്റെ  കണ്ണീരിനു  ഖനീഭവിച്ച   ചോരയുടെ നിരമനിഞ്ഞിരിക്കുന്നു,
നിന്റെ  സാന്നിധ്യം  ഏകാന്തതയെ  പോലും  ശബ്ദമലിനമാക്കുന്നു,
നിന്റെ  കരങ്ങള്‍  പിടിക്കാന്‍    മരണം  പോലും  ഭയക്കുന്നു , വെറുക്കുന്നു,

നിന്റെ  രോമകൂപങ്ങള്‍    നിര്‍ഗളിക്കുന്ന  ലാവ   പോലെ  ചുട്ടു  പൊള്ളുന്നു,
നിന്റെ  ജീവനില്‍  പ്രണയമില്ല , നിന്റെ  കാതുകളില്‍ ,  കണ്ണുകളില്‍  പ്രണയമില്ല,
നിന്റെ  വാക്കുകളില്‍ , ആത്മാര്തതയില്‍, നിന്റെ  വിശ്വാസത്തില്‍   പോലും   പ്രണയമില്ല

നിര്‍മലമായ  പ്രണയം  നിനക്കന്യമാണ് ,
നിന്നെ  വെരുക്കാന്പോലും  ആരും  പ്രണയിക്കില്ല , സ്നേഹിക്കില്ല,

നീ  വേരുക്കപ്പെടുവാന്‍ പോലും  അയോഗ്യനാണ്.
നിനക്ക്  മരണമില്ല , വേരുക്കുവാനും  സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും,

നിസബ്ദമായ  ശൂന്യത  മാത്രമേ  നിന്നെ  കാത്തു  നില്‍ക്കുന്നുള്ളൂ .
നിറങ്ങളില്ലാത്ത  ഇരുണ്ട   സൂന്യതയില്‍  നീ  ഭ്രാന്തമായി ജീവിക്കണം,

നീ  മലീമസമായ  മാംസ  പിന്ദമായി  പിന്നെയും  യുഗങ്ങള്‍ താണ്ടണം .
നിലാവുപോലെ  തെളിഞ്ഞ  പ്രണയം  നീ  അറിയുന്നതുവരെയും,

നീ  വേദനിപ്പിച്ച  ഹൃദയങ്ങളുടെ  ശാപം  നിനെ  വേട്ടയാടും..

ചൊവ്വാഴ്ച, ജൂലൈ 26, 2011

കണ്ണീരു വറ്റിയ എന്റെ കൂട്ടുകാരിക്ക്...

നിന്റെ ആത്മാവില്‍ ‍  വീണെരിയുന്ന  തേങ്ങലുകളെ
മൌന  മേഘങ്ങളാക്കി പകര്‍ന്നു  തരൂ
എന്റെ  സ്നേഹത്തിന്റെ  ചൂടേറ്റു  നിന്ടെ  കാര്‍മേഘങ്ങള്‍
മഴയായി   പെയ്യട്ടെ , നിന്ടെ  ആത്മാവ്  കുളിര്‍ക്കട്ടെ.
പേമാരിയായില്ലെങ്കിലും  ഒരു  ചാറ്റല്‍ മഴയയെങ്കിലും
നിന്റെ  ആത്മാവിന്‍  തീക്കനലുകള്‍  അനയ്ക്കട്ടെ
സ്നേഹത്തിനപ്പുരമുള്ള സൌഹൃദത്തിന്റെ  പനിനീര്പൂക്കള്‍
ആ  മഴയില്‍  വിരിഞ്ഞു  സുഗന്ധ   പൂരിതമാകട്ടെ …
നിനക്ക്  വേണ്ടി  ഞാനത്  നുള്ലാതിരിക്കം…..


ശനിയാഴ്‌ച, ജൂലൈ 23, 2011

എന്റെ പ്രിയ സുഹൃത്തിന്

ഇത്  നിനക്ക്  വേണ്ടി ,
കണ്ടുമുട്ടുവാന്‍ ‍  വൈകിയ  എന്റെ    പ്രിയ  സുഹൃത്തിന് .

വിരഹത്തെ മാറോടണച്ചു  ഏകാന്തന്തയുടെ ,
വിരിമാറില്‍  നക്ഷത്രങ്ങളെ  നോക്കി   മൌനമായി  കരയുന്ന -
പ്രിയ   സുഹൃത്തിന് …

മനസ്സിന്റെ  ഇഷ്ടങ്ങളെ  മൌനത്താല്‍  മറച്ചു ,
മഴയെ  പ്രണയിക്കുന്ന  എന്റെ  പ്രിയ  സുഹൃത്തിന് …

നിന്റെ  ദുഃഖങ്ങള്‍  എനിക്കും  എന്റെ  സന്തോഷങ്ങള്‍  നിനക്കും  തരാം ….
നിര്‍വികാരതയുടെ  മേലാപ്പ്  ഇനി  നിനക്ക്  വേണ്ട , കൂട്ടുകാരനായി -ഞാനുണ്ടാവുമ്പോള്‍ . .

വിതുമ്പി  വിറങ്ങലിച്ചു  വരുന്ന  മഴയെ  ആശ്വസിപ്പിക്കാം ,
വികൃതികാട്ടി  കലമ്പി  വരുന്ന  മഴയോട്  വഴക്കടിക്കാം ,

വിശാലമായ  സൌഹൃദ  തീരങ്ങളില്‍  വെറുതെ  ഇരുന്നു  ചിരിക്കാം,
വിധി വിളിച്ചു വരുത്തിയ ദുഃഖങ്ങള്‍  പാടെ  മറക്കാം .
നമ്മുടെ  സൌഹൃദത്തിന്റെ  നീരുറവ   വട്ടാതിരിക്കാന്‍ 
നനച്ചു  കുതിര്‍ത്തു  മഴ   പിന്നെയും  പെയ്തുകൊണ്ടിരിക്കട്ടെ .

വിളിക്കാതെ  വന്നതാണെങ്കിലും
വിളിചിരുത്തിയത്  മനസ്സോടെയനെന്നു  നീ   മറക്കേണ്ട കൂട്ടുകാരി

തീരങ്ങള്‍ തേടി അലയാന്‍ കൂട്ടുകാരനായി ഞാനും ഉണ്ട്.. …

ഇഷ്ടം

നിനക്ക്  കാതുകലില്ല , നീ  കേള്‍ക്കുന്നുമില്ല ,
നിന്റെ  കുലുങ്ങി  ചിരിയും  വിതുമ്പി  കരച്ചിലും .
വിരഹവും , ദുഖവും  , പ്രണയവും  മരണവും
എല്ലാം  നിനക്കൊരുപോലെ …
ആനന്ദാശ്രുവും ദുഖാശ്രുവും  ഒരു  പോലെ  പൊഴിക്കുന്നു
ഓരോന്നും  വേര്‍തിരിച്ചെടുത്തു  ഞാന്‍
ഓര്‍ക്കാനും  , കരയാനും  പിന്നെ  ചിരിക്കാനും  ശ്രമിക്കുന്നു.
ഞാന്‍ കരയുമ്പോഴും നീ തുള്ളി ചിരിച്ചു പിന്നെയും പെയ്യുന്നു.
എന്റെ കണ്ണീരു മറയ്ക്കാന്‍ നീ ശ്രമിക്കുന്നതാണോ അതോ
എന്റെ വേദനയില്‍ സന്തോഷിക്കുന്നതാണോ.....
എന്തായാലും എനിക്ക് നിന്നെ ഇഷ്ടമാണ്..എന്റെയത്രയും തന്നെ ഇഷ്ടം...

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

ബോറന്‍

ചിരിച്ച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലാ ഭ്രാന്തന്‍ എന്ന് വിളിക്കും.
കരഞ്ഞുകൊണ്ടിരിക്കാന്‍ പറ്റില്ല .... Be Positive Ennu parayum.
രണ്ടിന്റെയും ഇടയിലായാല്‍ ബോറന്‍ എന്ന് പറയും...
ഇതൊന്നുമല്ലാത്ത അവസ്ഥ ഉണ്ടോ ,....ആ.. എനിക്കറിയില്ല.

ഗ്രിഹാതുരത്വം

മറുനാടന്‍ മലയാളികളുടെ ഗ്രിഹാതുരത്വം മുഴുവന്‍ മഴയിലാണോ ?
എല്ലാ മലയാളികളും ഒരുപോലെ ഇഷ്ടപ്പെടുന്നത് മഴയെ മാത്രമാണോ ?

സ്വപ്നങ്ങളുടെ ജൈത്രയാത്ര

ഇന്നലെയും സ്വപ്നങ്ങളുടെ ജൈത്രയാത്രയാരുന്നു........
മരിച്ചവരെ ജീവിപ്പിച്ചും, ജീവിക്കുന്നവരെ മരിച്ചും
സ്നേഹിക്കുന്നവരെ വെറുക്കുന്നവരായും
വെറുക്കുന്നവരെ സ്നേഹിക്കുന്നവരായും ,
ചിത്രീകരിക്കാന്‍ നിനക്കല്ലാതെ വേറെയാര്‍ക്കു കഴിയും..........
നിന്‍റെ വരവും കാത്തു ഞാന്‍ വീണ്ടും ഉറങ്ങാന്‍ പോകുന്നു...

Do you trust me

My friend/s never ask me "Do you trust me"...........

Bcz I never give them a chance to ask the same.

ഒന്നുമറിയാതെ

ഒന്നുമറിയാതെ നല്ലത് മാത്രം പ്രതീക്ഷിച്ചു രാവ് വീണ്ടും പുലരാനിരിക്കുന്നു
കൈകളില്‍ രക്തക്കറ പുരണ്ട, കണ്ണുകളില്‍ കാമം ഉറക്കമിഴിചിരിക്കുന്ന
രോദനം കാതുകള്‍ക്ക് സപ്തസ്വരമാക്കി മാറ്റിയ ഒരു സമൂഹത്തെയാണ്
വിളിച്ചു ഉണര്ത്തുന്നതെന്നരിയാതെ ...................

Don't be

Don't be more selfish, you will lose your friends...
Don't be more possessive, you will lose your lover..
Don't be more greedy, you will lose your parents...
Don't be more egoistic, you will lose your dignity...
Control all otherwise, you will lose yourself....

വ്യാഴാഴ്‌ച, ജൂലൈ 21, 2011

മഴ പാറ്റകള്‍

സ്വപ്‌നങ്ങള്‍ ‍ കൂട്ടിവച്ചു നിങ്ങള്‍ ഒരു മഴയ്ക്കായ്‌ കാത്തിരുന്നു
ഓരോ മഴയും നിങ്ങളെ അനന്തമായ വിശാലതയിലേക്ക്‌ തുറന്നു വിട്ടു.... പക്ഷെ.....നിങ്ങള്‍ തെളിഞ്ഞ തിരിനാളവും തിരഞ്ഞു പറന്നു,
ചിറകുകള്‍ കൊഴിയാന്‍ പോവുന്നതറിയാതെ..
കൂട്ടി വച്ച സ്വപ്‌നങ്ങള്‍ പിന്നെയും ബാക്കിയാക്കി,
പുതിയ ചിറകുകള്‍ക്ക് വേണ്ടി, പുതിയ മഴയ്ക്ക്‌ വേണ്ടി
ചിറകു കരിഞ്ഞ സ്വപ്നങ്ങളുമായി പിന്നെയും കാത്തിരിക്കുന്നു.....