വടക്ക് കിഴക്ക് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവിലേക്ക് നോക്കി മുത്തച്ചന്‍ കുട്ടികളോട് പറഞ്ഞു , എന്റെ കാലം കഴിഞ്ഞാലും ഇതിലെ മാങ്ങ പെറുക്കി തിന്നുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കും, അതിനാണ് ഞാനിതിവിടെ നട്ടു വളര്‍ത്തിയത്......
സ്ലേറ്റും പെന്‍സിലും മഷിതണ്ടും പിടിക്കേണ്ട കയ്യില്‍ ലാപ് ടോപും ഐ ഫോണും ഉള്ള ഈ കാലത്ത് ഓര്‍മകള്‍ക്കും അതിന്റെതായ മാറ്റം വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ ......
ചിതയില്‍ മുത്തച്ചന് കൂട്ടായി മാവും ഉണ്ടായിരുന്നു.....
അല്ലെങ്കിലും ഈ നൂറ്റാണ്ടില്‍ അപ്രസക്ത ഓര്‍മ്മകള്‍ ഒരു ഭാരം തന്നെ ആണ്.