ഈ ഊഷര ഭൂമിയില്‍, പ്രതീക്ഷയുടെ മരുപ്പച്ചയില്‍
പ്രത്യാശയോടെ നിന്നെ കാത്തിരിക്കുന്ന എന്നില്വരണ്ട മണല്‍ കാറ്റില്‍എന്നെ മൂടി
നീയും പറന്നകലുകയാണോ മരണമേ
കാലത്തിന്റെ കാല്പാടുകള്‍ എന്റെയീ
ഉടഞ്ഞ ഹൃദയത്തില്‍ കാളിയ നൃത്തം
ചവിട്ടി കടന്നു പോകുമ്പോള്‍
നിലവിളിക്ക് ത്രാണിയില്ലാത്ത
എന്റെ നിനമുനങ്ങിയ ഞരമ്പുകള്‍
നീ പിന്നെയും കാണാതെ പോവുകയാണോ
സ്നേഹിച്ചവരെ വെറുത്തും
വെറുതവരെ സ്നേഹിച്ചും
എന്റെ ഹൃദയ നാഡിയില്‍
ദുഷ്ടതയുടെ ചുടു രക്തം നിറച്ചും,
എന്റെ കണ്ണുകള്‍ക്ക്
കഴുക ജന്മം പകര്‍ന്നും
സ്നേഹം പകരാന്‍
സര്‍പ്പ ദാന്ധങ്ങള്‍ ഏകിയും
എന്റെ മനുഷ്യതം മരപ്പിച്ചപ്പോഴും
ഞാന്‍ അറിയാതിരുന്ന മരണമെന്ന
മാത്രികത, എവിടെയാണ് നീ
മനസ്സിലാകാത്ത മനുഷ്യതമാണ്
മനുഷ്യനെ മനുഷ്യനല്ലതക്കുന്നതെന്ന്
ഞാന്‍ അനുഭവിച് അറിയുമ്പോഴേക്കും
തിരിച്ചറിയാന്‍ കഴിയാത്ത വിധം
എന്റെ കണ്ണുകളില്‍ കറുപ്പു നിറഞ്ഞിരുന്നു
ചുറ്റിലും നിന്നും സ്നേഹം കാണിച്ചു
എന്നെ പരാജയപ്പെടുതുംബോഴെങ്കിലും
മരണമേ നിനക്കെന്നെ ഒന്ന് വാരി പുണര്‍ന്നു കൂടെ...
ഇനിയെങ്കിലും ഈ വിഷ പല്ലുകള്‍ നിര്ജീവമാകിക്കൂടെ