വികലമായ ചിന്തകള്‍.......

പേജുകള്

ശനിയാഴ്‌ച, ജൂലൈ 23, 2011

ഇഷ്ടം

നിനക്ക്  കാതുകലില്ല , നീ  കേള്‍ക്കുന്നുമില്ല ,
നിന്റെ  കുലുങ്ങി  ചിരിയും  വിതുമ്പി  കരച്ചിലും .
വിരഹവും , ദുഖവും  , പ്രണയവും  മരണവും
എല്ലാം  നിനക്കൊരുപോലെ …
ആനന്ദാശ്രുവും ദുഖാശ്രുവും  ഒരു  പോലെ  പൊഴിക്കുന്നു
ഓരോന്നും  വേര്‍തിരിച്ചെടുത്തു  ഞാന്‍
ഓര്‍ക്കാനും  , കരയാനും  പിന്നെ  ചിരിക്കാനും  ശ്രമിക്കുന്നു.
ഞാന്‍ കരയുമ്പോഴും നീ തുള്ളി ചിരിച്ചു പിന്നെയും പെയ്യുന്നു.
എന്റെ കണ്ണീരു മറയ്ക്കാന്‍ നീ ശ്രമിക്കുന്നതാണോ അതോ
എന്റെ വേദനയില്‍ സന്തോഷിക്കുന്നതാണോ.....
എന്തായാലും എനിക്ക് നിന്നെ ഇഷ്ടമാണ്..എന്റെയത്രയും തന്നെ ഇഷ്ടം...

അഭിപ്രായങ്ങളൊന്നുമില്ല: