വികലമായ ചിന്തകള്‍.......

പേജുകള്

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പ്രണയത്തിന്റെ നിറം

പതിവില്ലാതെ അന്ന് എന്റെ നിശാഗന്ധി പൂത്തു
എല്ലാവരെയും കൊതിപ്പിച്ചു ചാറി പോയ ആ മഴയില്‍,
പുലരിയെ നോക്കി പുഞ്ചിരിച്ച മഴവില്ലിനെ
സാക്ഷിയാക്കി ഞാന്‍ എന്റെ പ്രണയം അറിയിച്ചു  
പ്രണയത്തിനു അന്ന് മഴവില്ലിന്റെ ചാരുത ആയിരുന്നു...

പിന്നെ വെളുപ്പ്‌
എന്റെ ശ്വാസവും നിശ്വാസവും നീയാണെന്ന്
പറഞ്ഞു എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍
നമ്മള്‍ ഒന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് തെളിഞ്ഞു വന്ന
നിഴല്‍ വിരിച്ച നിലാവിന്റെ, പരിശുന്ധിയുടെ , സ്നേഹത്തിന്റെ 
തൂവെള്ള നിറമായിരുന്നു അന്നെന്റെ പ്രണയത്തിനു.
പിന്നെ ചുമപ്പു
വാക്കുകള്‍ കൊണ്ട് ഞാനവളുടെ ഹൃദയം കോറിയപ്പോള്‍
അതിന്റെ ആഴം അവള്‍ എനിക്ക് കാണിച്ചു തന്നത്,
എന്റെ പ്രണയ ചുംബനം ഏറ്റ  അവളുടെ
സിരകളിലെ ജീവ രക്തം പകര്‍ന്നായിരുന്നു
എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചത് അവളുടെ
സ്നേഹം നിറഞ്ഞ സിരകളെ ആയിരുന്നു
അന്നെന്റെ പ്രണയത്തിനു കടും ചുവപ്പ് നിറമായിരുന്നു
പിന്നെ കറുപ്പ്
അവളുടെ പ്രണയം തിരിച്ചറിഞ്ഞ എന്റെ കണ്ണുകളില്‍
നോക്കി പിരിയമെന്നു പറഞ്ഞപ്പോള്
ഞാന്‍  കൂട്ട് പിടിച്ചു പോയത് ഇരുട്ടിനെ ആയിരുന്നു
കറുത്തിരുണ്ട കാര്‍ മേഘം ഉരുണ്ടു കൂടിയ ഇരുട്ട്
ഹിര്‍ദായത്തിന്റെ വേദന കണ്ടു നിലാവ് പോലും തെളിയതിരുന്ന
അന്ന് മുതല്‍ എന്റെ പ്രണയത്തിനു കറുപ്പ് നിറമായിരുന്നു
പിന്നെ...
അമ്പല നടയിലെ കെടാ  വിളക്കു   പോലെയായിരുന്നു
അവള്‍ തിരിച്ചു വരുമെന്ന എന്റെ പ്രതീക്ഷയും
അസ്തമിക്കാത്ത ആ പ്രതീക്ഷയില്‍ ഒരു നാള്‍
എന്റെതല്ലാത്ത കൈവിരല്‍ തുമ്പ് പിടിച്ചു അവള്‍
നടന്നകലുമ്പോള്‍ എന്റെ പ്രണയത്തിനു ശൂന്യതയുടെ
നിറമായിരുന്നു, എന്റെ ജീവിതത്തിനും
നിറങ്ങള്‍ പകര്‍ന്ന പ്രണയം തന്നെ നിറങ്ങള്‍ കവര്‍ന്നു
പോകുമ്പോള്‍ ബാക്കി വച്ചത് ആത്മാവില്ലാത്ത
ആത്മ നിയന്ത്രണം നഷ്ടപെട്ട ഒരു ദേഹമായിരുന്നു....
ഇവിടെയാണോ നീ പറഞ്ഞ സ്വര്ഗം...?
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്ഗാമികള്വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്ന്ന സപ്തസ്വരമാധുരി....?
കണ്ണില്കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്ത്തലച്ചു വരുന്ന
നിലവിളിയില്തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്വഴിയില്
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....