മഞ്ചാടി കുരുപോലെ സ്വപ്നങ്ങള്‍ കൂട്ടിവച്ച അവരുടെ ജീവിതം പച്ചയായി ചിതലരിക്കുമ്പോള്‍ ഒന്നിനുമല്ലാതെ,
ഒന്നുമല്ലാത്ത എനിക്കും എവിടെയോ ഒരു സൂചിമുന തുളച്ചു കയറുന്നു.
എന്നെങ്കിലും ചിത്രശലബത്തിന്റെ നിറങ്ങള്‍ ചാര്‍ത്തി അവര്‍ പറന്നുയരും എന്ന പ്രതീക്ഷ പിന്നെയും
പിന്നെയും ഇല്ലാതാക്കുമ്പോള്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടമാക്കിയ
വാക്കുകള്‍ കണ്ണീരണിഞ്ഞ അവളിലേക്ക് ഒരു ചുടു കാറ്റായി വീശിയിരിക്കാം. പക്ഷെ അത് ആ സൌഹൃദത്തിന്റെ
അതിര്‍വരമ്പുകള്‍ കടന്നുള്ള അടുപ്പത്തിന്റെ വേദനയായിരുന്നു എന്ന് അവള്‍ തിരിച്ചരിയാതതെന്തേ. അറിയാതിരിക്കാന്‍ ആവില്ല അവള്‍ക്കു
എന്നെനിക്കറിയാം എങ്കിലും എപ്പോഴൊക്കെയോ അവളില്‍ നിന്നും, അവളറിയാതെ തെറിച്ചു പോകുന്ന
വാക്കുകള്‍ ഏറ്റു മുറിയുമ്പോഴും അവളുടെ നന്മ മാത്രമേ ആഗ്രഹിചിരുന്നുള്ളൂ,
അവളുടെ സങ്കടങ്ങള്‍ക്കിടയില്‍ ഇത്തിരി ഒരാശ്വസമാകുവാനെ ഞാന്‍ എന്നും ശ്രമിചിരുന്നുള്ളൂ..........