ഇത് നിനക്ക് വേണ്ടി ,
വിരഹത്തെ മാറോടണച്ചു ഏകാന്തന്തയുടെ ,
വിരിമാറില്‍ നക്ഷത്രങ്ങളെ നോക്കി മൌനമായി കരയുന്ന -
പ്രിയ സുഹൃത്തിന് …
മനസ്സിന്റെ ഇഷ്ടങ്ങളെ മൌനത്താല്‍ മറച്ചു ,
മഴയെ പ്രണയിക്കുന്ന എന്റെ പ്രിയ സുഹൃത്തിന് …
നിന്റെ ദുഃഖങ്ങള്‍ എനിക്കും എന്റെ സന്തോഷങ്ങള്‍ നിനക്കും തരാം ….
നിര്‍വികാരതയുടെ മേലാപ്പ് ഇനി നിനക്ക് വേണ്ട , കൂട്ടുകാരനായി -ഞാനുണ്ടാവുമ്പോള്‍ . .
വിതുമ്പി വിറങ്ങലിച്ചു വരുന്ന മഴയെ ആശ്വസിപ്പിക്കാം ,
വികൃതികാട്ടി കലമ്പി വരുന്ന മഴയോട് വഴക്കടിക്കാം ,
വിശാലമായ സൌഹൃദ തീരങ്ങളില്‍ വെറുതെ ഇരുന്നു ചിരിക്കാം,
നനച്ചു കുതിര്‍ത്തു മഴ പിന്നെയും പെയ്തുകൊണ്ടിരിക്കട്ടെ .
വിളിക്കാതെ വന്നതാണെങ്കിലും
വിളിചിരുത്തിയത് മനസ്സോടെയനെന്നു നീ മറക്കേണ്ട കൂട്ടുകാരി
തീരങ്ങള്‍ തേടി അലയാന്‍ കൂട്ടുകാരനായി ഞാനും ഉണ്ട്.. …
കണ്ടുമുട്ടുവാന്‍ വൈകിയ എന്റെ പ്രിയ സുഹൃത്തിന് .
വിരഹത്തെ മാറോടണച്ചു ഏകാന്തന്തയുടെ ,
വിരിമാറില്‍ നക്ഷത്രങ്ങളെ നോക്കി മൌനമായി കരയുന്ന -
പ്രിയ സുഹൃത്തിന് …
മനസ്സിന്റെ ഇഷ്ടങ്ങളെ മൌനത്താല്‍ മറച്ചു ,
മഴയെ പ്രണയിക്കുന്ന എന്റെ പ്രിയ സുഹൃത്തിന് …
നിന്റെ ദുഃഖങ്ങള്‍ എനിക്കും എന്റെ സന്തോഷങ്ങള്‍ നിനക്കും തരാം ….
നിര്‍വികാരതയുടെ മേലാപ്പ് ഇനി നിനക്ക് വേണ്ട , കൂട്ടുകാരനായി -ഞാനുണ്ടാവുമ്പോള്‍ . .
വിതുമ്പി വിറങ്ങലിച്ചു വരുന്ന മഴയെ ആശ്വസിപ്പിക്കാം ,
വികൃതികാട്ടി കലമ്പി വരുന്ന മഴയോട് വഴക്കടിക്കാം ,
വിശാലമായ സൌഹൃദ തീരങ്ങളില്‍ വെറുതെ ഇരുന്നു ചിരിക്കാം,
വിധി വിളിച്ചു വരുത്തിയ ദുഃഖങ്ങള്‍ പാടെ മറക്കാം .
നമ്മുടെ സൌഹൃദത്തിന്റെ നീരുറവ വട്ടാതിരിക്കാന്‍ നനച്ചു കുതിര്‍ത്തു മഴ പിന്നെയും പെയ്തുകൊണ്ടിരിക്കട്ടെ .
വിളിക്കാതെ വന്നതാണെങ്കിലും
വിളിചിരുത്തിയത് മനസ്സോടെയനെന്നു നീ മറക്കേണ്ട കൂട്ടുകാരി
തീരങ്ങള്‍ തേടി അലയാന്‍ കൂട്ടുകാരനായി ഞാനും ഉണ്ട്.. …
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ