വികലമായ ചിന്തകള്‍.......

പേജുകള്

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

ആധി

ഞാന് പലപ്പോഴും ‍ആലോചിക്കാറുണ്ട് ഈ മേഘങ്ങള്ക്കൊന്നു ചിരിച്ചു കൂടെ എന്ന്. എപ്പോഴും വേദന പടര്‍ന്ന മുഖം മാത്രം.....നിന്റെ ചിരി കാണാന്‍ മാത്രം ഞാന് പല പകലുകള്‍ വെറുതെ ഇരുന്നു തീര്‍ത്തിട്ടുണ്ട്. പലവുരു ആലോചിച്ചു ഈ ദുഖത്തിന്റെ കാരണം.....

നിന്നോട് ചോദിക്കുമ്പോഴൊക്കെ നീ എനിക്ക് കണ്ണീരു പെയ്യിപ്പിച്ചു തരും... പിന്നെ പിന്നെ നീ ഞാന് ചോദിക്കുമ്പോഴൊക്കെ‍‍‍ കാറ്റിന്റെ പിറകില്‍ ഒളിച്ചു എന്നില്‍ നിന്നും ഓടി അകലും... നിന്റെ സന്തത സഹചാരിയായ കാറ്റിനോട് ചോദിച്ചപ്പോള്‍ അവളും കൈമലര്‍ത്തി കാണിച്ചു.... തുള്ളിയായി വരുന്ന ഓരോ മഴതുള്ളിയോടും ഞാന്ചോദിച്ചു അവര്‍ ഒന്നും മിണ്ടാതെ ഭൂമിയുടെ മാറിലെ ചൂടില്‍ മയങ്ങി ഉറങ്ങി...... നിന്റെ ചുംബനം ഏറ്റ ഓരോ മലയോടും ഞാന് ചോദിച്ചു അവര് നിന്റെ ചുംബനത്തിന്റെ മാസ്മരികതയില്‍ മയങ്ങി എന്റെ ചോദ്യം പോലും ശ്രവിച്ചില്ല ......

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശമായ കാറ്റ് ഏറ്റു പ്രണയത്തിന്റെ സ്പന്ദനമാകുന്ന മഴയെ പെയ്യിക്കുന്ന നിനക്ക് മാത്രം ദുഖത്തിന്റെ ഇരുണ്ട മുഖം മൂടി ....എന്തൊരു വൈപരീത്യം ....

നീ പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ എനിക്കറിയാം നിന്റെ ഈ മുഖത്തിന്റെ ഭാവം എന്തിന്റെതാണെന്ന്.......വിരഹത്തിന്റെ, വിരഹത്തിന്റെ മാത്രം‍‍‍ ..

സ്നേഹിച്ചു കൊതി തീരും മുന്‍പേ വിട പറയേണ്ടി വന്ന തിരകളെ ഓര്‍ത്തു, കൂടെ തുള്ളിക്കളിച്ചു നടന്ന പരല്‍ മീനുകളെ ഓര്‍ത്തു , അവയുടെ വേര്‍പാടിന്റെ നൊമ്പരത്തില്‍ ആശ്വാസമായി വന്ന നീലാകാശത്തെയും വിട്ടു പിരിയേണ്ടി വരുമെന്ന ഉള്‍വിളി ഓര്‍ത്തു , നിന്‍റെ ദുഖം പോലും ആരും കാണുന്നില്ലല്ലോ എന്ന ആധി  ഓര്‍ത്തു .......

കാറ്റിനെയും, മഴയെയും നീലാകാശത്തെയും  സ്നേഹിക്കുന്നവര്‍ എന്തെ നിന്നെ മാത്രം സ്നേഹിക്കാത്തത് , അവര്‍ എന്തെ നിന്നെ മാത്രം കാണാതെ പോയി ............. എനിക്കറിയില്ല, നിന്നെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ല... നിന്‍റെ വിരഹത്തെ തണുപ്പിക്കുവാന്‍ മാത്രമുള്ള സ്നേഹം എന്നിലില്ലാതെ പോയി....
പക്ഷെ എല്ലാവരും മറക്കുമ്പോഴും ഞാന്‍ നിന്നെ മാത്രം സ്നേഹിച്ചോട്ടെ....