സ്വപ്‌നങ്ങള്‍ കൂട്ടിവച്ചു നിങ്ങള്‍ ഒരു മഴയ്ക്കായ് കാത്തിരുന്നു
ഓരോ മഴയും നിങ്ങളെ അനന്തമായ വിശാലതയിലേക്ക് തുറന്നു വിട്ടു.... പക്ഷെ.....നിങ്ങള്‍ തെളിഞ്ഞ തിരിനാളവും തിരഞ്ഞു പറന്നു,
ചിറകുകള്‍ കൊഴിയാന്‍ പോവുന്നതറിയാതെ..
കൂട്ടി വച്ച സ്വപ്‌നങ്ങള്‍ പിന്നെയും ബാക്കിയാക്കി,
പുതിയ ചിറകുകള്‍ക്ക് വേണ്ടി, പുതിയ മഴയ്ക്ക് വേണ്ടി
ചിറകു കരിഞ്ഞ സ്വപ്നങ്ങളുമായി പിന്നെയും കാത്തിരിക്കുന്നു.....