വെള്ളപ്പട്ടിന്റെ പുതു മണത്തില്‍-
പരിഭവം പകരാതെ പ്രണയം പറയാതെ-
പരിചയം നടിക്കാതെ മയങ്ങിടുന്നു.
കേട്ട് പഴകിയ രാമായനതിന്‍-
ഏടുകള്‍ ആരോ മെല്ലെ ചൊല്ലിടുന്നു.
എന്തിനെന്നറിയാതെ തനിയെ-
പുകയുന്ന രാമച്ചവും അതിന്‍-
ആത്മന്തരീക്ഷത്തില്‍ സുഗന്ദമായി.
എരി തിരി വീഴുന്നോട്ടുവിളക്കില്‍
ആരോ പകര്‍ന്നോരിതിരി എണ്ണയും
മുരിവച്ച തേങ്ങയും ചന്ദനത്തിരികളും
കൂട്ടായി ചുറ്റിനും കലങ്ങിയ കണ്കളും
ഇന്നലെ പിന്നംബുരങ്ങില്‍ നിന്‍ വിധിയോര്‍ത്ത്-
ആര്‍ത്തു ചിരിച്ചവര്‍ ഇന്നുനിന്‍ കാല്ക്കെഴില്‍
കാന്നീരവാര്‍ക്കുന്നു, നാനമില്ലതത് മാനവന്‍ മാത്രം
പലകുറി നീ വിളിച്ചൊര കല്പനിക്കാരന്‍
വന്നിത നില്‍ക്കുന്നു നിന്‍ ശവ മാടം കെട്ടാന്‍
ഒരു കുപ്പി ബ്രാണ്ടിയും മഴുവുമായി
വന്നവര്‍ തേടി പിടിച്ചത് പിറകിലെ മുത്തശ്ശി മാവിനെ
അനുജനോ, ചേട്ടനോ, ചേച്ചിയോ പെങ്ങളോ
ആരുമാവട്ടെ, ചൊല്ലിയതെന്തുവാമാവട്ടെ
മഴു ഓങ്ങിയ കൈകളില്‍ പിടിത്തമിട്ടു അവര്‍
ഒത്തു കൂടി, ചിന്തകള്‍ പലതരം നുരഞ്ഞു വന്നു
ഒടുവിലവര്‍ ഒരുമിച്ചു കൈകള്‍ ചേര്‍ത്ത്
മഴുവേന്തിയ കൈകളില്‍ കൊടുത്തു
ഗാന്ധിതന്‍ തലകള്‍ നനഞ്ഞ നൂറുകള്‍
എന്തിനീ പടു മാവിത് വെട്ടണം
ഇത്തിരി പോരുന്ന ശവം പുകയ്ക്കാന്‍
ഒരു നല്ല തോണി പണിയുവാന്‍ തക്കതം
മാവിത് നാളേക്ക് നഷ്ടമല്ലല്ലോ
ചീന്തിയെരിയുന്ന മില്ലിലെ ചീളുകള്‍
വാങ്ങി പുകയ്ക്കം പകരമായി മാവിന്
ലാഭങ്ങള്‍ കൂട്ടി അവര്‍ പിരിഞ്ഞു
നാളേയ്ക്കു വില്‍ക്കുവാന്‍ മാവുമായി.
.............................................................
പരിഭവം പകരാതെ പ്രണയം പറയാതെ-
പരിചയം നടിക്കാതെ മയങ്ങിടുന്നു.
കേട്ട് പഴകിയ രാമായനതിന്‍-
ഏടുകള്‍ ആരോ മെല്ലെ ചൊല്ലിടുന്നു.
എന്തിനെന്നറിയാതെ തനിയെ-
പുകയുന്ന രാമച്ചവും അതിന്‍-
ആത്മന്തരീക്ഷത്തില്‍ സുഗന്ദമായി.
എരി തിരി വീഴുന്നോട്ടുവിളക്കില്‍
ആരോ പകര്‍ന്നോരിതിരി എണ്ണയും
മുരിവച്ച തേങ്ങയും ചന്ദനത്തിരികളും
കൂട്ടായി ചുറ്റിനും കലങ്ങിയ കണ്കളും
ഇന്നലെ പിന്നംബുരങ്ങില്‍ നിന്‍ വിധിയോര്‍ത്ത്-
ആര്‍ത്തു ചിരിച്ചവര്‍ ഇന്നുനിന്‍ കാല്ക്കെഴില്‍
കാന്നീരവാര്‍ക്കുന്നു, നാനമില്ലതത് മാനവന്‍ മാത്രം
പലകുറി നീ വിളിച്ചൊര കല്പനിക്കാരന്‍
വന്നിത നില്‍ക്കുന്നു നിന്‍ ശവ മാടം കെട്ടാന്‍
ഒരു കുപ്പി ബ്രാണ്ടിയും മഴുവുമായി
വന്നവര്‍ തേടി പിടിച്ചത് പിറകിലെ മുത്തശ്ശി മാവിനെ
അനുജനോ, ചേട്ടനോ, ചേച്ചിയോ പെങ്ങളോ
ആരുമാവട്ടെ, ചൊല്ലിയതെന്തുവാമാവട്ടെ
മഴു ഓങ്ങിയ കൈകളില്‍ പിടിത്തമിട്ടു അവര്‍
ഒത്തു കൂടി, ചിന്തകള്‍ പലതരം നുരഞ്ഞു വന്നു
ഒടുവിലവര്‍ ഒരുമിച്ചു കൈകള്‍ ചേര്‍ത്ത്
മഴുവേന്തിയ കൈകളില്‍ കൊടുത്തു
ഗാന്ധിതന്‍ തലകള്‍ നനഞ്ഞ നൂറുകള്‍
എന്തിനീ പടു മാവിത് വെട്ടണം
ഇത്തിരി പോരുന്ന ശവം പുകയ്ക്കാന്‍
ഒരു നല്ല തോണി പണിയുവാന്‍ തക്കതം
മാവിത് നാളേക്ക് നഷ്ടമല്ലല്ലോ
ചീന്തിയെരിയുന്ന മില്ലിലെ ചീളുകള്‍
വാങ്ങി പുകയ്ക്കം പകരമായി മാവിന്
ലാഭങ്ങള്‍ കൂട്ടി അവര്‍ പിരിഞ്ഞു
നാളേയ്ക്കു വില്‍ക്കുവാന്‍ മാവുമായി.
.............................................................