വികലമായ ചിന്തകള്‍.......

പേജുകള്

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

മരുഭുമിയിലെ സ്വപ്നം

മഞ്ഞു തുള്ളി പോലെ കുളിരേണ്ട എന്‍റെ സ്വപ്നങ്ങള്‍ക്ക് മണല്‍ തരികളുടെ ചൂടായിരുന്നു
മഴയില്‍ നനഞ്ഞ പാരിജാതം പോലെ  സൌരഭ്യമെകേണ്ട   എന്‍റെ സ്വപ്‌നങ്ങള്‍ കള്ളിചെടികള്‍ ആരുന്നു
തുള്ളി ചാടി ഒഴുകുന്ന അരുവി പോലെ സന്തോഷവതിയായ എന്‍റെ സ്വപ്ങ്ങള്‍ വെള്ളം വറ്റിയ നീരുരവയായിരുന്നു
തുറക്കാത്ത വാതിലുകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ എന്നറിയാന്‍ വൈകി...കാരണം അവ കുരുത്തത് മരുഭൂമിയിലാരുന്നു.

 

തെരുവിന്റെ മക്കള്‍

ഇവര്‍ തെരുവിന്റെ മക്കള്‍
വിശക്കുന്ന വയറിന്റെ, ഗര്‍ഭ പാത്രത്തിന്റെ
ഭിത്തികള്‍ ഭുജിച്ചു വളര്‍ന്നവര്
കണ്ണില്‍ കിനാവില്ല , കഥനമില്ല
ഇന്നലെകളില്ല നാളെകളില്ല
ഇന്നത്തെ ജീവന്‍ ഇതിന്നു മാത്രം
വസന്തവും ശിശിരവും ശൈത്യവുമില്ല
കര്‍ക്കിട മഴ പോലെ നിര്തത്തെ
പെയ്തും, ചിലമ്പി കരഞ്ഞും
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
അമ്മതന്‍ മാറിലെ ചൂടില്ല
പൈതല്‍ ഈ വേനലില്‍
അറിയാതെ പറയാതെ
പരസ്പരം കാണാതെ
കൈകളില്‍ കനിവിന്റെ
കാരുന്യമേന്തി വിശക്കുന്നോര-
മ്മയുടെ വയറൊന്നു നിറയ്ക്കാന്‍
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
വിളരാതെ വിതുംബാതെ
വിധുരമം സന്ധ്യയും നിലാവും
നിറം മങ്ങിയ കിനാവും
പുണര്‍ന്നുറങ്ങാതെ ഉറങ്ങുന്ന
തെരുവിന്റെ മക്കള്‍
അണയാത്ത കണ്ണുകളില്‍
അടയുന്ന വാതിലുകള്‍
അറിവിന്റെ മോഹ രഥം
അകലെയെന്നാകിലും
അറിയാതെ വിരലാല്‍
വരയ്ക്കുന്നു മണ്ണില്‍
അക്ഷരം അക്ഷരം അക്ഷരതെറ്റുകള്‍
വളരുന്നിതിവളും മനുഷ്യനായി
എങ്കിലും നോക്കുന്നിതിവളെ
തെരുവിന്റെ മകളായി
പഞ്ഞെന്ദ്രിയങ്ങള്‍ക്ക് സൌരഭ്യമില്ല
മാനിണ എഴുതിയ കണ്ണുകളില്ല
ത്വക്കില്‍ തൂവലിന്‍ മ്രിധുലതയില്ല
തോട മറന്നൊരു കാതും
ലക്ഷനമിനങ്ങാത്ത നാസികയും
നിറം മറഞ്ഞു നിരതെറ്റിയ ദന്തങ്ങളും
എങ്കിലും നഗ്നത പാടെ മറയാത്ത
മാറില്‍ കഴുകന്‍റെ കണ്ണുകള്‍ തേടുന്ന
തീവ്രത പ്രനയമല്ലെന്ന് അറിയുന്നില്ലിവള്‍
വിശക്കുന്ന വയറില്‍
വളരുന്ന ഗര്‍ഭപാത്രത്തിന്റെ
ചുമരുകള്‍ ച്ചുരയ്ക്കുന്ന
ജീവനുകള്‍ വളരുന്നു വീണ്ടും
തെരുവിന്റെ മക്കള്‍
അവര്‍ വീണ്ടും തെരുവിന്റെ മക്കള്‍
ഹേ മനുഷ്യ മറക്കരുത് നീ
തെരുവിന്റെ മക്കള്‍ ഇവരും മനുഷ്യര്‍...