അവള്‍ എത്ര അകലാന്‍ ശ്രമിച്ചുവോ അതിനെക്കാള്‍ എത്രയോ മടങ്ങ് ഞാന്‍ അടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷെ ഞാന്‍ സ്നേഹിച്ചതിനെക്കാള്‍ എത്രയോ മടങ്ങ് അവള്‍ എന്നെ സ്നേഹിച്ചത് കൊണ്ടാവാം എന്റെ അടുക്കാനുള്ള ശ്രമതെക്കാള് ശക്തി അവളുടെ അകല്ച്ചയ്ക്കാരുന്നു, ശ്രമിച്ചു ശ്രമിച്ചു അവള്‍ പരാജയപ്പെടുമ്പോള്‍ അടുക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അവളെ അകലാന്‍ വിടാതെ.....വിടാതെ പിന്തുടരുന്ന നിഴലിനെ പോലെ, അതോ എന്റെ ശ്രമവും വെറും നിഴലാവുമോ... അല്ലെങ്കിലും, ബുദ്ധിയും വിവേകവും, സ്ഥലകാല ബോധവും ഇല്ലാതെ പിന്തുടരുന്ന നിഴലിനെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ....