കൈ കൊണ്ട് മാടി മാടി വിളിച്ചപ്പോഴും
കണ്ണ് കൊണ്ട് യാത്ര പറഞ്ഞപ്പോഴും
കഴുത് കുലുക്കി സമ്മതം കൊടുത്തപ്പോഴും
എല്ലാവരും ചോദിച്ചു നിനക്ക് വട്ടാണോ ...
വാതോരാതെ അവള്‍ സംസാരിച്ചപ്പോള്‍
ഒന്നും മിണ്ടാതെ കേട്ടിരുന്നു
അപ്പോള്‍ അവളും ചോദിച്ചു നിനക്ക് വട്ടാണോ
പറയാതെ പോയതിനു
പകലന്തിയോളം കഴിക്കാതെ ഇരുന്നു
കൂടെയുള്ളവര്‍ ചോദിച്ചു നിനക്ക് വട്ടാണോ
കുത്തി നോവിച്ചപ്പോഴും കരയാത്ത
കണ്ണുകളും, ചിരിച്ചു തുടുത്ത കവിളുകളും
കണ്ടു അവരും ചോദിച്ചു നിനക്ക് വട്ടാണോ
കേള്‍ക്കാത്ത ചോദ്യങ്ങള്‍ എല്ലാം ഒരുമിച്ച്
കേട്ടപ്പോള്‍ ഞാന്‍ തന്നെ ചോദിക്കുന്നു
എനിക്ക് വട്ടാണോ.....