വികലമായ ചിന്തകള്‍.......

പേജുകള്

ചൊവ്വാഴ്ച, ജനുവരി 10, 2012

തിരകള്‍ക്കപ്പുറം തീരങ്ങള്‍ തേടി
അലയുന്നോരജ്ഞാത ഹൃദയം

മഴ പെയ്തു വര്‍ണങ്ങള്‍ മറയും - മാനത്തു
കണ്ണീരിന്‍ കനവു തിരയുന്നു വെറുതെ...

പാഴ്ക്കിനാവായി പോകും പകലിന്റെ -
പരിഭവം ചുമക്കുന്ന സൂര്യനും

തിരകളെ നോക്കി അടുക്കുവാന്‍ വെമ്പുന്നു
തീരങ്ങള്‍ അറിയാതെ തുഴയുന്ന തിരകള്‍ - അറിയുന്നതെവിടെ

അലയുന്നോരജ്ഞാത ഹൃദയം..?
ഒരു കൊടുംകാറ്റിനു കൂട്ടായ്‌ വരും

മഴയും, മഴക്കാറും, മിഴിനീര്‍ കണങ്ങളും
കാണാതെ പോകുന്നു പിന്നെയും

അലയുന്നോരജ്ഞാത ഹൃദയം... നിനക്കായ്‌
അലയുന്നു തീരമേ... വെറുതെ അലയുന്നു വീണ്ടും...



അഭിപ്രായങ്ങളൊന്നുമില്ല: