എവിടെയോ തേടി തിരഞ്ഞു
കാറ്റില്, മലയില് ഞാന് നിന്നെയലഞ്ഞു..
ഒരു കുഞ്ഞു കാറ്റിന് മര്മ്മരം
എന്‍ മനസ്സിന് മിടിപ്പായി വളര്ന്നു..
ഇരുളും വെളിച്ചവും ഒന്നായി എന്‍
ഇരവിലും പകലിലും തേടിയലഞ്ഞു..
മിഴിനീര് വീഴാതെ നോക്കി ഞാന്
മിഴി മൂടി മറയാതിരിക്കാന്.
അകലുവാനയിരുന്നെങ്കില് എന്തിനെന്-
മനസ്സിന് തൊടിയില് വിരിഞ്ഞു-
ഹൃദയത്തില് പ്രണയ സൌരഭ്യം പടര്ത്തി..?
അകലുവാനയിരുന്നെങ്കില് എന്തിനു നീ
ഈ മുള്ളുള്ള ശിഖിരം തിരഞ്ഞു..?
ആരും അടുക്കതോരീ മുള്ളിന്-
മുകുരത്തില്‍ എന്തിനു നീ വിടര്ന്നു..?
സ്നേഹ ശലഭത്തിനു നുകരുവാന് പൂന്തേന് നിറച്ചു.
കാണാതൊളിപ്പിച്ച മുള്ളിന്‍
കണ്ണീരു കണ്ടൊരു പൂവ് നീ..
തേടിയലയുന്നു നിന്നെ വീഴും വരെ...
വീണു കൊഴിയാതിരുന്നെങ്കില്
ഈ മടിത്തട്ടില് ഉറക്കിയേനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ