ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലും കാറ്റിലും
ആരോരുമില്ലാതഴുകുന്നതീ ജഡം മാനവപുത്രിതന്നാകിലും കണ്ടവര്‍
മാനത് നോക്കി മറുപുറം ചാടുന്നു
ഇതെന്തിന് വിമുഖത കാട്ടുന്നു-
ഇത് നാളെ നിന് അമ്മയോ പെങ്ങളോ
പത്നിയോ പുത്രിയോ ആയിടാം
ചിതയിലെരിഞ്ഞമരെണ്ടോരീ ജഡം
ചിതലരിച്ച് അമരുമെന്നറിയുന്നത് സത്യം
ഇന്നലെയിവളൊരു മാലാഖ പെണ്‍കൊടി
ചന്ദന നിറമാര്‍ന്നു പട്ടിന്റെ മേനിയഴകും
കണ്ണില്‍ കുസൃതി ചിരിയും, വിരിയും -
ചുണ്ടില്‍ മന്ദഹാസത്തിന് കുളിര്‍മയും
അമ്മതന്‍ കയ്യിലെ ചോറ്റു പാത്രവും
നെറ്റിതടത്തില്‍ ഒരുമ്മയും വാങ്ങി
പോയ് വരാമെന്നു പറഞ്ഞിറങ്ങിയോള്‍
കാത്തിരിപ്പുണ്ടാവുമാ അമ്മയിപ്പോഴും
നഖക്ഷതമേറ്റു ജീവന് പൊലിഞ്ഞതറിയാതെ
കണ്ണില്‍ കാമാഗ്നി കത്തുന്ന മാനവന്
പിച്ചി ചീന്തുവാന്‍ മടിക്കുന്നതില്ലോന്നിനും
ഇനിയെവിടെ കാശി ഇനിയെവിടെ ഗംഗ
പാപങ്ങള്‍ മുക്കി തളര്‍ന്നൊരു കാശിയും ഗംഗയും
പാപ മോചനത്തിന് വഴി തേടിയലയുന്നു.
1 അഭിപ്രായം:
nandhutta, nannayittundu tto..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ