പരിഭവമെന്തിനു പിണങ്ങിയാലും
ഇണങ്ങുവാന്‍ ഞാന്‍ വരില്ലേനിന് പിണക്കം ഞാന്‍ മാറ്റുകില്ലേ
സൌഹൃതമെന്നത് പിണക്കമല്ലേ
പിനക്കമില്ലെങ്കിളീ നമ്മളുണ്ടോ
പിണങ്ങിയാല്‍ നീ ഒരു മേഘമാവും
ഇണങ്ങിയാല്‍ തോരാതെ പെയ്തിറങ്ങും
നിന്‍ കവിളുകള്‍ ചുവന്നത് പിണക്കമല്ലേ
വിറയാര്‍ന്ന ചുണ്ടിലും പിണക്കമല്ലേ
പിണങ്ങിയാല്‍ കാര്‍വണ്ടിന്‍ മുഖമല്ലയോ
ഇണങ്ങിയാല്‍ കുറുകുന്ന പ്രാവും നീ
പരിഭവം ഇനി ഞാന്‍ മാറ്റുമല്ലോ
ഞാന്‍ പതിയെ വിളിച്ചാല്‍ മാറുകില്ലേ
നിന്‍ പരിഭാവമെല്ലാം മായുകില്ലേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ