വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011
ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011
ആര്‍ത്തിരമ്പി കുളിര്‍ത്തു പെയ്ത മഴയും തോര്‍ന്നു തുടങ്ങി.
ഇരുളിന് നിറം പകര്‍ന്ന നിശാ ശലഭവും വഴി മാറി പറന്നു തുടങ്ങി. മഞ്ഞു പെയ്ത രാത്രികളെ സുഗന്ധ
പൂരിതമാക്കിയ നിശാഗന്ധിയും പൂക്കാതിരിക്കാന്‍ മടിച്ചു,
തീരങ്ങള്‍ തേടി അലഞ്ഞ കുഞ്ഞരുവികളും വഴി മാറി ഒഴുകി, ഒരു ശുഭാന്ധ്യം നേരാനുള്ള സമയമായി, വഴി തെളിയിച്ച മിന്നാമിനുങ്ങിന്റെ വെട്ടവും മങ്ങി തുടങ്ങി
, ഈ വഴിയുള്ള എന്റെ യാത്രയും അവസാനിക്കാറായി.
ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011
പറയാന്‍ ബാക്കിവച്ചത് ....
മഞ്ചാടി കുരുപോലെ സ്വപ്നങ്ങള്‍ കൂട്ടിവച്ച അവരുടെ ജീവിതം പച്ചയായി ചിതലരിക്കുമ്പോള്‍ ഒന്നിനുമല്ലാതെ,
ഒന്നുമല്ലാത്ത എനിക്കും എവിടെയോ ഒരു സൂചിമുന തുളച്ചു കയറുന്നു.
എന്നെങ്കിലും ചിത്രശലബത്തിന്റെ നിറങ്ങള്‍ ചാര്‍ത്തി അവര്‍ പറന്നുയരും എന്ന പ്രതീക്ഷ പിന്നെയും
പിന്നെയും ഇല്ലാതാക്കുമ്പോള്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടമാക്കിയ
വാക്കുകള്‍ കണ്ണീരണിഞ്ഞ അവളിലേക്ക് ഒരു ചുടു കാറ്റായി വീശിയിരിക്കാം. പക്ഷെ അത് ആ സൌഹൃദത്തിന്റെ
അതിര്‍വരമ്പുകള്‍ കടന്നുള്ള അടുപ്പത്തിന്റെ വേദനയായിരുന്നു എന്ന് അവള്‍ തിരിച്ചരിയാതതെന്തേ. അറിയാതിരിക്കാന്‍ ആവില്ല അവള്‍ക്കു
എന്നെനിക്കറിയാം എങ്കിലും എപ്പോഴൊക്കെയോ അവളില്‍ നിന്നും, അവളറിയാതെ തെറിച്ചു പോകുന്ന
വാക്കുകള്‍ ഏറ്റു മുറിയുമ്പോഴും അവളുടെ നന്മ മാത്രമേ ആഗ്രഹിചിരുന്നുള്ളൂ,
അവളുടെ സങ്കടങ്ങള്‍ക്കിടയില്‍ ഇത്തിരി ഒരാശ്വസമാകുവാനെ ഞാന്‍ എന്നും ശ്രമിചിരുന്നുള്ളൂ..........
തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011
സൌഹൃദം
പരിഭവമെന്തിനു പിണങ്ങിയാലും
ഇണങ്ങുവാന്‍ ഞാന്‍ വരില്ലേനിന് പിണക്കം ഞാന്‍ മാറ്റുകില്ലേ
സൌഹൃതമെന്നത് പിണക്കമല്ലേ
പിനക്കമില്ലെങ്കിളീ നമ്മളുണ്ടോ
പിണങ്ങിയാല്‍ നീ ഒരു മേഘമാവും
ഇണങ്ങിയാല്‍ തോരാതെ പെയ്തിറങ്ങും
നിന്‍ കവിളുകള്‍ ചുവന്നത് പിണക്കമല്ലേ
വിറയാര്‍ന്ന ചുണ്ടിലും പിണക്കമല്ലേ
പിണങ്ങിയാല്‍ കാര്‍വണ്ടിന്‍ മുഖമല്ലയോ
ഇണങ്ങിയാല്‍ കുറുകുന്ന പ്രാവും നീ
പരിഭവം ഇനി ഞാന്‍ മാറ്റുമല്ലോ
ഞാന്‍ പതിയെ വിളിച്ചാല്‍ മാറുകില്ലേ
നിന്‍ പരിഭാവമെല്ലാം മായുകില്ലേ...
ആ ചിരിയും മറഞ്ഞു.....
ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലും കാറ്റിലും
ആരോരുമില്ലാതഴുകുന്നതീ ജഡം മാനവപുത്രിതന്നാകിലും കണ്ടവര്‍
മാനത് നോക്കി മറുപുറം ചാടുന്നു
ഇതെന്തിന് വിമുഖത കാട്ടുന്നു-
ഇത് നാളെ നിന്‍ അമ്മയോ പെങ്ങളോ
പത്നിയോ പുത്രിയോ ആയിടാം
ചിതയിലെരിഞ്ഞമരെണ്ടോരീ ജഡം
ചിതലരിച്ച് അമരുമെന്നറിയുന്നത് സത്യം
ഇന്നലെയിവളൊരു മാലാഖ പെണ്‍കൊടി
ചന്ദന നിറമാര്‍ന്നു പട്ടിന്റെ മേനിയഴകും
കണ്ണില്‍ കുസൃതി ചിരിയും, വിരിയും -
ചുണ്ടില്‍ മന്ദഹാസത്തിന്‍ കുളിര്‍മയും
അമ്മതന്‍ കയ്യിലെ ചോറ്റു പാത്രവും
നെറ്റിതടത്തില്‍ ഒരുമ്മയും വാങ്ങി
പോയ് വരാമെന്നു പറഞ്ഞിറങ്ങിയോള്‍
കാത്തിരിപ്പുണ്ടാവുമാ അമ്മയിപ്പോഴും
നഖക്ഷതമേറ്റു ജീവന്‍ പൊലിഞ്ഞതറിയാതെ
കണ്ണില്‍ കാമാഗ്നി കത്തുന്ന മാനവന്‍
പിച്ചി ചീന്തുവാന്‍ മടിക്കുന്നതില്ലോന്നിനും
ഇനിയെവിടെ കാശി ഇനിയെവിടെ ഗംഗ
പാപങ്ങള്‍ മുക്കി തളര്‍ന്നൊരു കാശിയും ഗംഗയും
പാപ മോചനത്തിന്‍ വഴി തേടിയലയുന്നു.
ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011
അവള്‍ എത്ര അകലാന്‍ ശ്രമിച്ചുവോ അതിനെക്കാള്‍ എത്രയോ മടങ്ങ് ഞാന്‍ അടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷെ ഞാന്‍ സ്നേഹിച്ചതിനെക്കാള്‍ എത്രയോ മടങ്ങ് അവള്‍ എന്നെ സ്നേഹിച്ചത് കൊണ്ടാവാം എന്റെ അടുക്കാനുള്ള ശ്രമതെക്കാള് ശക്തി അവളുടെ അകല്ച്ചയ്ക്കാരുന്നു, ശ്രമിച്ചു ശ്രമിച്ചു അവള്‍ പരാജയപ്പെടുമ്പോള്‍ അടുക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അവളെ അകലാന്‍ വിടാതെ.....വിടാതെ പിന്തുടരുന്ന നിഴലിനെ പോലെ, അതോ എന്റെ ശ്രമവും വെറും നിഴലാവുമോ... അല്ലെങ്കിലും, ബുദ്ധിയും വിവേകവും, സ്ഥലകാല ബോധവും ഇല്ലാതെ പിന്തുടരുന്ന നിഴലിനെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ....
ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011
ഓര്‍മ്മകള്‍ മരിക്കുമോ
നിന്‍ മിഴികള്‍ നനയാതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. എന്റെ ശ്രമങ്ങളുടെ പരാജയം ഏറ്റു വാങ്ങിയത് നിന്റെ തുടുത്ത കവിളിണകള്‍ ആയിരുന്നു. ഇറ്റിറ്റു വീഴുന്ന ഓരോ മിഴിനീര്കനവും എന്നെ നോക്കി ഇല്ലാതാവുന്നത് ഞാന്‍ കണ്ടിരുന്നു. വെറുക്കാനോ
ശപിക്കാനോ കഴിയാതെ അവ ഒഴുകി അലിഞ്ഞില്ലതാവുമ്പോള്‍ എന്റെ ധമനികളില്‍ രക്തം കട്ടപിടിക്കാരുണ്ടാരുന്നു, എന്റെ ഹൃദയ സ്പന്ദനം മന്ദഗതിയില്‍ ആവാരുണ്ടാരുന്നു, താളവും ബോധവു...ം നഷ്ടപെടാരുണ്ടാരുന്നു. ഇതെല്ലം നീ അറിയാതെ പോയിരുന്നുവോ..... പക്ഷെ എല്ലാം മറന്നു നീ പിന്നെയും ചിരിക്കുമ്പോള്‍ അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ രക്തമൊഴുകുന്ന ധമനികളും താളം പിഴച്ച ഹൃദയ സ്പന്ദനവും എനിക്ക് തിരിച്ചു കിട്ടാരുണ്ടാരുന്നു....എങ്കിലും ഇന്ന് ഞാന്‍ ഭയപ്പെടുന്നു, നിന്റെ മിഴികള്‍ക്ക് നിറയാന്‍ ഞാന്‍ പിന്നെയും കാരണമായാല്‍, നീ വീണ്ടും ചിരിക്കാതിരുന്നാല്‍, ബാക്കി ആവുന്നത് ഒഴുകാന്‍ കഴിയാതെ കട്ടപിടിച്ചിരിക്കുന്ന രക്ത ധമനികളും സ്പന്ദനം നിലച്ച ഹൃദയവും ആയിരിക്കും........ഓര്‍മകളില്‍ എനിക്ക് ജീവനേകാന്‍ നീ ഒരിക്കല്‍ കൂടി ചിരിക്കുമോ.....
ശപിക്കാനോ കഴിയാതെ അവ ഒഴുകി അലിഞ്ഞില്ലതാവുമ്പോള്‍ എന്റെ ധമനികളില്‍ രക്തം കട്ടപിടിക്കാരുണ്ടാരുന്നു, എന്റെ ഹൃദയ സ്പന്ദനം മന്ദഗതിയില്‍ ആവാരുണ്ടാരുന്നു, താളവും ബോധവു...ം നഷ്ടപെടാരുണ്ടാരുന്നു. ഇതെല്ലം നീ അറിയാതെ പോയിരുന്നുവോ..... പക്ഷെ എല്ലാം മറന്നു നീ പിന്നെയും ചിരിക്കുമ്പോള്‍ അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ രക്തമൊഴുകുന്ന ധമനികളും താളം പിഴച്ച ഹൃദയ സ്പന്ദനവും എനിക്ക് തിരിച്ചു കിട്ടാരുണ്ടാരുന്നു....എങ്കിലും
വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011
My Apologize....
Saying sorry doesn’t mean there isn’t guilt and forgiving doesn’t mean the pain is gone.
I felt ashamed for what I had done. I don’t have any excuses. I did what I did. I take full responsibility for myself and my actions. I wouldn’t pawn this off on anybody. I’m sorry it happened. And I hurt people.
I felt ashamed for what I had done. I don’t have any excuses. I did what I did. I take full responsibility for myself and my actions. I wouldn’t pawn this off on anybody. I’m sorry it happened. And I hurt people.
ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011
പ്രണയമേ നീയെന്തിനൊരു മൂകശാപമായി
എന്‍ മുന്നിലീ മൂഡ വേഷമാഴിഞാടിടുന്നു
പ്രണയമേ നീ എന്തൊരനുഭൂതിയെന്നു ഞാന്‍
അറിയാതെ ഉരുവിട്ട നാളുകള്‍ തിരിച്ചെടുക്കുന്നു
പിരിയാതിരിക്കുവാന്‍ ഞാനിനിയെന്തു നല്‍കണം
എന്‍ പ്രണയവും പ്രാണനും നീ കവര്ന്നില്ലേ
ഇനി നിന്നെയോര്‍ത്തു ഞാന്‍ കരയാതിരിക്കുവാന്‍
പ്രണയമേ നീയീ നിശ്ചല പ്രാണനും കവരുമോ
ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011
അമ്മയെ തനിച്ചാക്കി
അന്ന് നിന്‍ പ്രണയമൊരു താലിച്ചരടായി കുരുക്കി,
ആ ഇരുള്‍ മൂടുമിടവഴിയില്‍ എന്നെ തനിച്ചാക്കി, അകലേക്ക് പോയ് മറയും നീ അറിയുന്നുവോ?
അന്നാ പ്രണയഭൂവില്‍ കുരുതൊരു ഗര്‍ഭമി-
ന്നൊരു പെണ്കിടവായി പിറന്നിരിക്കുന്നു.
മകളെ ഇത് നീ കാണാതെ പോയോരച്ചന്റെയോര്‍മ.
മരണമാവഴിയിലും ഒരു താലിയില്‍ എന്നെ തനിച്ചാക്കി,
മകളെ നീ മകളായി പിറക്കാതിരുന്നെങ്കില്‍
ഞാനുമീ ചുമരിലെ ചില്ല് കൂട്ടില്‍ നിന്നച്ചനു
കൂട്ടായി ഒരു മെഴുകുതിരി നാളമായിരുന്നെനെ.
മകളെ ഇനിയെന്‍റെ നാഡിയും രക്തവും നീയെ
ഇനിയെന്‍റെ ജീവന്റെ ശ്വാസവും നീയെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)