അന്ന് നിന്‍ പ്രണയമൊരു താലിച്ചരടായി കുരുക്കി,
ആ ഇരുള്‍ മൂടുമിടവഴിയില്‍ എന്നെ തനിച്ചാക്കി, അകലേക്ക് പോയ് മറയും നീ അറിയുന്നുവോ?
അന്നാ പ്രണയഭൂവില്‍ കുരുതൊരു ഗര്‍ഭമി-
ന്നൊരു പെണ്കിടവായി പിറന്നിരിക്കുന്നു.
മകളെ ഇത് നീ കാണാതെ പോയോരച്ചന്റെയോര്‍മ.
മരണമാവഴിയിലും ഒരു താലിയില്‍ എന്നെ തനിച്ചാക്കി,
മകളെ നീ മകളായി പിറക്കാതിരുന്നെങ്കില്‍
ഞാനുമീ ചുമരിലെ ചില്ല് കൂട്ടില്‍ നിന്നച്ചനു
കൂട്ടായി ഒരു മെഴുകുതിരി നാളമായിരുന്നെനെ.
മകളെ ഇനിയെന്‍റെ നാഡിയും രക്തവും നീയെ
ഇനിയെന്‍റെ ജീവന്റെ ശ്വാസവും നീയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ