വികലമായ ചിന്തകള്‍.......

പേജുകള്

ചൊവ്വാഴ്ച, ജൂൺ 21, 2011

അകലാം

പിരിയാം എന്നൊരു ഒറ്റ വാക്കുകൊണ്ട് പ്രണയം അവസാനിപ്പിക്കാം
പക്ഷെ...
വിളിക്കാത്ത വിരുന്നുകാരനെ പോലെ ഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍
നിന്‍റെ കണ്ണ് നനയുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ശ്രമിക്കുക....


ചൊവ്വാഴ്ച, ജൂൺ 14, 2011

പിഴവ്

ഇവിടെ മുന്നോട്ടുള്ള വഴി തീര്‍ന്നു, നടന്നു  തീര്‍ത്ത വഴികളില്‍ എവിടെയോ പിഴവ് പറ്റിയിരിക്കുന്നു. തിരിച്ചു നടക്കേണ്ടിയിരിക്കുന്നു,  

പിഴവ് പറ്റിയിടത്‌ നിന്നും വീണ്ടും നേരായ വഴിയെ യാത്ര തിരിക്കേന്ടിയിരിക്കുന്നു.

എവിടെയാണ് പിഴച്ചത്, വഴി പറഞ്ഞു തന്നവര്‍ക്കോ? .,, അല്ല, പറഞ്ഞ വഴിയെ പോകാതിരുന്ന എനിക്ക് തന്നെയാണ് പിഴച്ചത്...

ക്ഷീണിതനാണ്, എങ്കിലും ശ്രമിക്കുക തന്നെ..... പക്ഷെ നടന്നു വന്ന വഴിയിലേക്ക് തിരഞ്ഞു നോക്കി.........

ഞാന്‍ നടന്നു തീര്‍ത്തത് വെറും വഴികള്‍ അല്ല അത് എന്റെ തന്നെ ജീവിതമായിരുന്നു....

തിരിച്ചു നടക്കാന്‍ കഴിയില്ല, തിരിഞ്ഞു നോക്കാന്‍ മാത്രമേ കഴിയൂ ..... നിര്‍വികാരതയും ശൂന്യതയും മാത്രം കൂട്ടിനു...

ഞായറാഴ്‌ച, ജൂൺ 12, 2011

മഴ

പെയ്തുകൊണ്ടിരുന്നാലും പെയ്യാതിരുന്നാലും കുറ്റം മഴയ്ക്ക്‌ തന്നെ. 

വിവേകവും ക്രിയാത്മകതയും ഉള്ള മനുഷ്യര്‍ക്കില്ലാത്ത കൃത്യത എനിക്കെന്തിനാണെന്ന് വിചാരിച്ചു മഴയ്ക്ക്‌ ആശ്വസിക്കാം. ..

ഓര്‍മ ചിത

വടക്ക് കിഴക്ക് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവിലേക്ക്‌ നോക്കി മുത്തച്ചന്‍ കുട്ടികളോട് പറഞ്ഞു , എന്റെ കാലം കഴിഞ്ഞാലും ഇതിലെ മാങ്ങ പെറുക്കി തിന്നുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കും, അതിനാണ് ഞാനിതിവിടെ നട്ടു വളര്‍ത്തിയത്‌......

സ്ലേറ്റും പെന്‍സിലും മഷിതണ്ടും പിടിക്കേണ്ട കയ്യില്‍ ലാപ് ടോപും ഐ ഫോണും ഉള്ള ഈ കാലത്ത് ഓര്‍മകള്‍ക്കും അതിന്റെതായ മാറ്റം വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ  ......

ചിതയില്‍ മുത്തച്ചന് കൂട്ടായി മാവും ഉണ്ടായിരുന്നു.....

അല്ലെങ്കിലും ഈ നൂറ്റാണ്ടില്‍ അപ്രസക്ത ഓര്‍മ്മകള്‍ ഒരു ഭാരം തന്നെ ആണ്. 

വെള്ളിയാഴ്‌ച, ജൂൺ 10, 2011

യാഥാര്‍ത്ഥ്യം

എന്‍റെ സ്വപ്നങ്ങളെ യാധര്‍ത്യമാക്കാന്‍ എനിക്കവളെ ഉപേക്ഷിക്കേണ്ടി വന്നു ..
എന്‍റെ സ്വാര്‍ഥത ....
പക്ഷെ.... ഞാന്‍ അറിയാന്‍ വൈകി
എന്‍റെ യാഥാര്‍ത്യങ്ങള്‍ അവളുടെയും സ്വപ്നമായിരുന്നു എന്ന്...

ചങ്ങല


കണ്ണുകള്‍ക്ക്‌ കഴുകന്‍റെ  ക്രൂരതയില്ലതിരുന്ന കാലം .  
 മനസ്സും ശരീരവും നിഷ്കളങ്കതയുടെ മൃദുലത തുളുമ്പി നിന്ന കുട്ടിക്കാലം . 
ആണും പെണ്ണും എന്നാ വേര്‍തിരിവില്ലാതെ തുള്ളിക്കളിച്ചു നടന്ന അവധിക്കാലം ..
കാലം എന്നില്‍ വികലമായ ചിന്തകളും യുക്തിഹീനമായ പ്രവര്‍ത്തികളും അടിച്ചേല്‍പ്പിച്ചു .

മുല്ല മൊട്ടു പോലുള്ള പല്ലുകളില്‍ പാന്‍ പരാഗിന്റെയും ബീഡിയുടെയും കറയുടെ മേലാപ്പനിഞ്ഞിരിക്കുന്നു .  
കൈകളില്‍ അറവു ശാലയിലെ രക്തത്തിന്റെ മണം.  
മുടിയും താടിയും വൃത്തിഹീനമായ മുഖം   മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് വാശിയോടെ വളരുന്നു...
ചിന്തകള്‍ എന്നെ ബ്രാന്തനാക്കാതിരിക്കാന്‍ അറ്റെന്ടെര്‍ ഇടയ്ക്കിടെ വന്നു ജനലഴികളില്‍ മുട്ടുന്നുണ്ട്....... വരുന്നുണ്ട് അയാള്‍ വീണ്ടും...എന്‍റെ ചിന്തകള്‍ക്കും വിലങ്ങിടാന്‍... 
കാലുകള്‍ക്കിട്ടത് മതിയാവത്തതിനാല്‍ ചിന്തകള്‍ക്ക് പോലും വിലങ്ങിടുന്നു അവര്‍ ....   

ദുഖം

കറുപ്പേ വെളുക്കാന്‍ കഴിയത്തതാണോ നിന്‍റെ ദുഖം 

വിരഹം


തീരതോടടുക്കുംതോറും തിരയുടെ താളം  തെളിയുന്നു
പ്രണയത്തോടടുക്കുന്തോറും വിരഹത്തിന്‍റെ    വേദനയും