കണ്ണുകള്‍ക്ക് കഴുകന്‍റെ ക്രൂരതയില്ലതിരുന്ന കാലം .
മനസ്സും ശരീരവും നിഷ്കളങ്കതയുടെ മൃദുലത തുളുമ്പി നിന്ന കുട്ടിക്കാലം .
ആണും പെണ്ണും എന്നാ വേര്‍തിരിവില്ലാതെ തുള്ളിക്കളിച്ചു നടന്ന അവധിക്കാലം ..
കാലം എന്നില്‍ വികലമായ ചിന്തകളും യുക്തിഹീനമായ പ്രവര്‍ത്തികളും അടിച്ചേല്‍പ്പിച്ചു .
മുല്ല മൊട്ടു പോലുള്ള പല്ലുകളില്‍ പാന്‍ പരാഗിന്റെയും ബീഡിയുടെയും കറയുടെ മേലാപ്പനിഞ്ഞിരിക്കുന്നു .
കൈകളില്‍ അറവു ശാലയിലെ രക്തത്തിന്റെ മണം.
മുടിയും താടിയും വൃത്തിഹീനമായ മുഖം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് വാശിയോടെ വളരുന്നു...
ചിന്തകള്‍ എന്നെ ബ്രാന്തനാക്കാതിരിക്കാന്‍ അറ്റെന്ടെര്‍ ഇടയ്ക്കിടെ വന്നു ജനലഴികളില്‍ മുട്ടുന്നുണ്ട്....... വരുന്നുണ്ട് അയാള്‍ വീണ്ടും...എന്‍റെ ചിന്തകള്‍ക്കും വിലങ്ങിടാന്‍...
കാലുകള്‍ക്കിട്ടത് മതിയാവത്തതിനാല്‍ ചിന്തകള്‍ക്ക് പോലും വിലങ്ങിടുന്നു അവര്‍ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ