ഇവിടെ മുന്നോട്ടുള്ള വഴി തീര്‍ന്നു, നടന്നു തീര്‍ത്ത വഴികളില്‍ എവിടെയോ പിഴവ് പറ്റിയിരിക്കുന്നു. തിരിച്ചു നടക്കേണ്ടിയിരിക്കുന്നു,
പിഴവ് പറ്റിയിടത് നിന്നും വീണ്ടും നേരായ വഴിയെ യാത്ര തിരിക്കേന്ടിയിരിക്കുന്നു.
എവിടെയാണ് പിഴച്ചത്, വഴി പറഞ്ഞു തന്നവര്‍ക്കോ? .,, അല്ല, പറഞ്ഞ വഴിയെ പോകാതിരുന്ന എനിക്ക് തന്നെയാണ് പിഴച്ചത്...
ക്ഷീണിതനാണ്, എങ്കിലും ശ്രമിക്കുക തന്നെ..... പക്ഷെ നടന്നു വന്ന വഴിയിലേക്ക് തിരഞ്ഞു നോക്കി.........
ഞാന്‍ നടന്നു തീര്‍ത്തത് വെറും വഴികള്‍ അല്ല അത് എന്റെ തന്നെ ജീവിതമായിരുന്നു....
തിരിച്ചു നടക്കാന്‍ കഴിയില്ല, തിരിഞ്ഞു നോക്കാന്‍ മാത്രമേ കഴിയൂ ..... നിര്‍വികാരതയും ശൂന്യതയും മാത്രം കൂട്ടിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ