വികലമായ ചിന്തകള്‍.......

പേജുകള്

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

നിറം മങ്ങിയ പുലരി...

കാലും കയ്യും കബന്ധങ്ങലെതുമേ
കാര്യമില്ലാതെ അറിഞ്ഞു വീഴ്തീടും
കണ്ണില്‍ കിരാത പുകച്ചുരുള്‍ നിറയ്ക്കുന്ന
കര്‍മ ബോധത്തിന്‍ ഏടുകള്‍ തിരയാത്ത
കരുണതന്‍ മേലില്‍ ശവപ്പട്ടു മൂടുന്ന
ശകുനി തന്‍ നാട്ടില്‍ ശവതിനും
ഭീതി കൂടതില്ലൊരു ദിനം

പുനര്‍ജനിക്കുന്നു പുരാണം ഇവിടെയും
പുനര്‍ജനിക്കുന്നു കൌരവരും പാണ്ഡവരും...
വാള്‍ തലതന്‍ തിളങ്ങുന്ന പോന്മുഖം
വാതില്‍ പടിക്കല്‍ വന്നര്‍ത്തു ചിരിക്കുന്നു
ഇനിയും ടി പി കളില്‍ വാള്‍ ചിലംബിക്കും
ഇനിയും മടിക്കുതിന്‍ രോദനം കേള്‍ക്കും

പോയി വരാമെന്നൊരു വാകിനുപോലുമേ
പോയി വരുമെന്നോരുരപ്പില്ലാതാകുന്നു
പോകുവാന്‍ സമയമെന്നോന്നില്ലിന്നു
പുലരുമോ പുലരിയും എന്നറികീല.....

ചൊവ്വാഴ്ച, മാർച്ച് 06, 2012

അഗാധത

പകയുടെയും വിദ്വേഷത്തിന്റെയും കടുത്ത ചൂടില്‍ നിന്നും
കുളിരാന്ന മരണത്തിന്റെ വീധിയിലേക്ക് ഊളിയിടാന്‍ ഒരു മോഹം
ചുമരിലെ സുഗന്ധ പൂരിതമായ പൂമലകള്‍ക്കിടയില്‍
നനുത്ത മെഴുകുതിരി വെളിച്ചത്തില്‍ നിന്‍റെ കണ്ണില്‍ നോക്കി
ആ ചില്ല് കൂട്ടിലൂടെ ഹൃദ്യമായി ചിരിക്കാം
ഇനിയും പറയതതൊക്കെ പറയാതിരിക്കാം
ഒരിക്കലും പറയാന്‍ കഴിയാത്ത, പറഞ്ഞു കൂടാത്ത
വീര്‍പ്പുമുട്ടലിന്റെ കൊടുംപിരിയില്‍ ഈ ചില്ല് കൂട്
തകര്‍ന്നു നിന്‍റെ മാറില്‍ തരയ്ക്കാതിരിക്കാന്‍ ശ്രമിക്കാം

തിങ്കളാഴ്‌ച, മാർച്ച് 05, 2012

പുതിയ തളിരുകള്‍ തളിര്തില്ലെങ്കിലും
പഴയ തളിരുകള്‍ വാടതിരിക്കനെങ്കിലും
നിനക്കീ വഴിയൊന്നു വരാമോ .....

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

എന്റെ വാക്കുകള്‍ വീണു മുളച്ചത്
അവളുടെ ഹൃദയതിലായിരുന്നു
അവളുടെ കണ്ണീരിന്റെ നനവില്‍
അത് വളര്‍ന്നു പന്തലിച്ചു
അതിനു ദുഷ്ടതയുടെ വേരുകള്‍ പിറന്നു
വെറുപ്പിന്റെ ശിഖിരങ്ങള്‍ കിളിര്‍ത്തു
അകല്‍ച്ചയുടെ ഇലകള്‍ തളിര്‍ത്തു
ഓരോ കാലവര്‍ഷത്തിലും അതിന്റെ
ശിഖിരങ്ങള്‍ അടര്‍ന്നു വീണു
ഓരോ വേനലിലും അതിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു
അവളുടെ കണ്ണീര്‍ വറ്റിയതോടെ അതിന്റെ
വേരുകളും ജീവനട്ടു
അടര്‍ന്നു വീണ ശിഖിരങ്ങളും, കൊഴിഞ്ഞു വീണ
ഇലകളും എന്റെ പ്രണയത്തിന്റെ
വീഥിയെ എന്നെന്നേക്കുമായി മറച്ചു

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

നിനക്ക് വട്ടാണോ

കൈ കൊണ്ട് മാടി മാടി വിളിച്ചപ്പോഴും
കണ്ണ് കൊണ്ട് യാത്ര പറഞ്ഞപ്പോഴും
കഴുത് കുലുക്കി സമ്മതം കൊടുത്തപ്പോഴും
എല്ലാവരും ചോദിച്ചു നിനക്ക് വട്ടാണോ ...
വാതോരാതെ അവള്‍ സംസാരിച്ചപ്പോള്‍
ഒന്നും മിണ്ടാതെ കേട്ടിരുന്നു
അപ്പോള്‍ അവളും ചോദിച്ചു നിനക്ക് വട്ടാണോ
പറയാതെ പോയതിനു
പകലന്തിയോളം കഴിക്കാതെ ഇരുന്നു
കൂടെയുള്ളവര്‍ ചോദിച്ചു നിനക്ക് വട്ടാണോ
കുത്തി നോവിച്ചപ്പോഴും കരയാത്ത
കണ്ണുകളും, ചിരിച്ചു തുടുത്ത കവിളുകളും
കണ്ടു അവരും ചോദിച്ചു നിനക്ക് വട്ടാണോ
കേള്‍ക്കാത്ത ചോദ്യങ്ങള്‍ എല്ലാം ഒരുമിച്ച്
കേട്ടപ്പോള്‍ ഞാന്‍ തന്നെ ചോദിക്കുന്നു
എനിക്ക് വട്ടാണോ.....
No talk, No fight, No  joke, only pain........ many days are over

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

പറയാതെ പോകുമെന്ന് അറിയുമായിരുന്നെങ്കില്‍
പിന്നെ ഈ നൊമ്പരതിനെന്തു സുഖം...
പറയാതെ പോകാന്‍ കഴിയുമെന്ന് അറിയുന്നത് തന്നെ
സുഖമുള്ള നൊമ്പരമല്ലേ....

വ്യാഴാഴ്‌ച, ജനുവരി 12, 2012

പിന്നംബുരങ്ങള്‍

വെള്ളപ്പട്ടിന്റെ  പുതു മണത്തില്‍-
പരിഭവം പകരാതെ പ്രണയം പറയാതെ-
പരിചയം നടിക്കാതെ മയങ്ങിടുന്നു.
കേട്ട് പഴകിയ രാമായനതിന്‍-
ഏടുകള്‍ ആരോ മെല്ലെ  ചൊല്ലിടുന്നു.
 എന്തിനെന്നറിയാതെ തനിയെ-
പുകയുന്ന രാമച്ചവും അതിന്‍-
ആത്മന്തരീക്ഷത്തില്‍ സുഗന്ദമായി.
എരി തിരി വീഴുന്നോട്ടുവിളക്കില്‍
ആരോ പകര്‍ന്നോരിതിരി എണ്ണയും
മുരിവച്ച തേങ്ങയും ചന്ദനത്തിരികളും
കൂട്ടായി ചുറ്റിനും കലങ്ങിയ കണ്കളും
ഇന്നലെ പിന്നംബുരങ്ങില്‍ നിന്‍ വിധിയോര്‍ത്ത്-
ആര്‍ത്തു ചിരിച്ചവര്‍ ഇന്നുനിന്‍ കാല്ക്കെഴില്‍
കാന്നീരവാര്‍ക്കുന്നു, നാനമില്ലതത് മാനവന്‍ മാത്രം
പലകുറി നീ  വിളിച്ചൊര കല്പനിക്കാരന്‍
വന്നിത നില്‍ക്കുന്നു നിന്‍ ശവ മാടം കെട്ടാന്‍
ഒരു കുപ്പി ബ്രാണ്ടിയും മഴുവുമായി
വന്നവര്‍ തേടി പിടിച്ചത് പിറകിലെ മുത്തശ്ശി മാവിനെ
അനുജനോ, ചേട്ടനോ, ചേച്ചിയോ പെങ്ങളോ
ആരുമാവട്ടെ, ചൊല്ലിയതെന്തുവാമാവട്ടെ
മഴു ഓങ്ങിയ കൈകളില്‍ പിടിത്തമിട്ടു അവര്‍
ഒത്തു കൂടി, ചിന്തകള്‍ പലതരം നുരഞ്ഞു വന്നു
ഒടുവിലവര്‍ ഒരുമിച്ചു കൈകള്‍ ചേര്‍ത്ത്
മഴുവേന്തിയ കൈകളില്‍ കൊടുത്തു
ഗാന്ധിതന്‍ തലകള്‍ നനഞ്ഞ നൂറുകള്‍
എന്തിനീ പടു മാവിത് വെട്ടണം
ഇത്തിരി പോരുന്ന ശവം  പുകയ്ക്കാന്‍
ഒരു നല്ല തോണി പണിയുവാന്‍ തക്കതം
മാവിത് നാളേക്ക് നഷ്ടമല്ലല്ലോ
ചീന്തിയെരിയുന്ന മില്ലിലെ ചീളുകള്‍
വാങ്ങി പുകയ്ക്കം പകരമായി മാവിന്
ലാഭങ്ങള്‍ കൂട്ടി അവര്‍ പിരിഞ്ഞു
നാളേയ്ക്കു വില്‍ക്കുവാന്‍ മാവുമായി.
.............................................................

ചൊവ്വാഴ്ച, ജനുവരി 10, 2012

തിരകള്‍ക്കപ്പുറം തീരങ്ങള്‍ തേടി
അലയുന്നോരജ്ഞാത ഹൃദയം

മഴ പെയ്തു വര്‍ണങ്ങള്‍ മറയും - മാനത്തു
കണ്ണീരിന്‍ കനവു തിരയുന്നു വെറുതെ...

പാഴ്ക്കിനാവായി പോകും പകലിന്റെ -
പരിഭവം ചുമക്കുന്ന സൂര്യനും

തിരകളെ നോക്കി അടുക്കുവാന്‍ വെമ്പുന്നു
തീരങ്ങള്‍ അറിയാതെ തുഴയുന്ന തിരകള്‍ - അറിയുന്നതെവിടെ

അലയുന്നോരജ്ഞാത ഹൃദയം..?
ഒരു കൊടുംകാറ്റിനു കൂട്ടായ്‌ വരും

മഴയും, മഴക്കാറും, മിഴിനീര്‍ കണങ്ങളും
കാണാതെ പോകുന്നു പിന്നെയും

അലയുന്നോരജ്ഞാത ഹൃദയം... നിനക്കായ്‌
അലയുന്നു തീരമേ... വെറുതെ അലയുന്നു വീണ്ടും...




എവിടെയോ തേടി തിരഞ്ഞു
കാറ്റില്, മലയില് ഞാന് നിന്നെയലഞ്ഞു..
 ഒരു കുഞ്ഞു കാറ്റിന് മര്മ്മരം
എന്‍ മനസ്സിന് മിടിപ്പായി വളര്ന്നു..
ഇരുളും വെളിച്ചവും ഒന്നായി എന്‍
ഇരവിലും പകലിലും തേടിയലഞ്ഞു..
മിഴിനീര് വീഴാതെ നോക്കി ഞാന്
മിഴി മൂടി മറയാതിരിക്കാന്.
അകലുവാനയിരുന്നെങ്കില് എന്തിനെന്-
മനസ്സിന് തൊടിയില് വിരിഞ്ഞു-
ഹൃദയത്തില് പ്രണയ സൌരഭ്യം പടര്ത്തി..?
അകലുവാനയിരുന്നെങ്കില് എന്തിനു നീ
ഈ മുള്ളുള്ള ശിഖിരം തിരഞ്ഞു..?
ആരും അടുക്കതോരീ മുള്ളിന്-
മുകുരത്തില്‍ എന്തിനു നീ വിടര്ന്നു..?
സ്നേഹ ശലഭത്തിനു നുകരുവാന് പൂന്തേന് നിറച്ചു.
കാണാതൊളിപ്പിച്ച മുള്ളിന്‍
കണ്ണീരു കണ്ടൊരു പൂവ് നീ..
തേടിയലയുന്നു നിന്നെ വീഴും വരെ...
വീണു കൊഴിയാതിരുന്നെങ്കില്
ഈ മടിത്തട്ടില് ഉറക്കിയേനെ