ഇവിടെയാണോ നീ പറഞ്ഞ സ്വര്‍ഗം...?
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്‍ ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്‍
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്‍ഗാമികള്‍ വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്‍ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്‍ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്‍ന്ന സപ്തസ്വരമാധുരി....?
കണ്ണില്‍ കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്‍ നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്‍ത്തലച്ചു വരുന്ന
നിലവിളിയില്‍ തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്‍ വഴിയില്‍
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്‍പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്‍ ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്‍
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്‍ഗാമികള്‍ വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്‍ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്‍ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്‍ന്ന സപ്തസ്വരമാധുരി....?
കണ്ണില്‍ കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്‍ നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്‍ത്തലച്ചു വരുന്ന
നിലവിളിയില്‍ തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്‍ വഴിയില്‍
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്‍പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....
2 അഭിപ്രായങ്ങൾ:
U have written the truth, now God's own Country has became Devil's own Country
Thanks for your encouragement...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ