അന്ന്
എല്ലാവരും എന്നെ സ്നേഹിച്ചു പിറകെ നടന്നു
എല്ലാവരെയും ഞാന്‍ പുച്ചിച്ചു
പുറം തിരിഞ്ഞു നടന്നു
അവരുടെ നിരാശയില്‍ ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു...
ഇന്ന്
സ്നേഹിച്ചവരെല്ലാം എന്നെ മറന്നു
പുതിയ ഉറവിടം തേടി എല്ലാവരും പോയപ്പോള്‍
ഇത്തിരി സ്നേഹം ഞാനും കൊതിച്ചു
ചോദിച്ചപ്പോള്‍ അവര്‍ എന്നെ നോക്കി, പിന്നെ മെല്ലെ
പുറം തിരിഞ്ഞു നടന്നു
ഞാന്‍ പിന്നെയും ഉച്ചത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു
ഭ്രാന്തമായ ചിരി പുറത്തു വന്നത് ഗദ്ഗദമായി
നാളെ
കിട്ടിയത് വലിചെരിഞ്ഞതിനും
കിട്ടാത്തത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചതിനും
വേണ്ടി നേടി എടുത്തത്
ഓര്‍ക്കാന്‍ കഴിയാത്ത കരുതുരുണ്ട ഒരു മനസ്സും
കരയാന്‍ അറിയാത്ത കണ്ണും,
എപ്പോഴും വിളറി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖവും
പെയ്യാന്‍ ആവാതെ വിമ്പുന്ന മേഘം പോലെ.....
1 അഭിപ്രായം:
pls come online.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ