വികലമായ ചിന്തകള്‍.......

പേജുകള്

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2011

കാത്തിരിപ്പ്‌

എവിടെയോ പോയി മറഞ്ഞ നിലാവ് വരുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു..എന്തൊക്കെയോ പിറുപിറുത്തു ആ നക്ഷത്രങ്ങള്‍ എനിക്കായി ആ നീലവാനം ഒഴിഞ്ഞു തന്നു......ചിന്തകള്‍ക്ക് കൌമാരത്തിന്റെ കുളിരും ബാല്യത്തിന്റെ ചൂടും പകരുന്നതായി തോന്നി. മോഹങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത എന്‍റെ മനസ്സിനെ ഓര്‍ത്തു ഞാന്‍ വെറുതെ ചിരിച്ചു.....ആ നീലാകാശം മുഴുവന്‍ ഒറ്റയ്ക്ക് പറന്നു നടക്കാന്‍ തോന്നി, വരാമെന്ന് പറയാതെ പോയതാണെങ്കിലും എന്നെ ഒറ്റയ്ക്കാക്കി പോകാന്‍ മാത്രം ദുഷ്ടത ആ മനസ്സില്‍ ഉണ്ടാവില്ല എന്നെനിക്കറിയാം അതുകൊണ്ട് തന്നെ എന്‍റെ കാത്തിരിപ്പിന് മുഷിപ്പ് തോന്നിയില്ല , അല്ലെങ്കില്‍ തന്നെ  ചിന്തകള്‍ക്ക് അറുതിയില്ലാത്ത എനിക്കെപ്പോഴാ മുഷിപ്പ് തോന്നിയിട്ടുള്ളത്. പാരിജാതത്തിന്റെ മൊട്ടുകള്‍  എന്നെ നോക്കി പിന്നെ  പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു.,വിരിയാന്‍ പുലരിയെ കാത്തിരിക്കുന്ന അവര്‍ക്ക് എന്‍റെ കാത്തിരിപ്പ്‌ ചിരിക്കുള്ള വക നല്കിയില്ലെങ്കിലെ അത്ബുധമുള്ളൂ. നിശാഗന്ധി ചെടികള്‍ ഇന്ന് മടിചിരിക്കയാണെന്ന് തോന്നുന്നു..പൂത്തു സുഗന്ധം പരതേണ്ട സമയമായിട്ടും കാണാത്തതിനാല്‍ എന്‍റെ നാസ്ഗ്രങ്ങള്‍ അവയ്ക്കുവേണ്ടി തിരയുകയാണ്. പ്രണയത്തിന്റെ മാസ്മരികതയില്‍ ചൂളം വിളിച്ചു നടക്കുന്ന ചീവീടുകള്‍ കാമുകിയെ യാത്രയാക്കി തിരിച്ചു വരുന്നത് എനിക്ക് കാണാമായിരുന്നു. അവരുടെ സന്തോഷത്തില്‍ പ്രകാശം പകരാനായി അപ്പോഴും മിന്നാമിനുങ്ങുകള്‍ മത്സരിച്ചുകൊണ്ടിരുന്നു ....പ്രതീക്ഷ കൈവിടാതെ ഞാന്‍ വെറുതെ എന്‍റെ ചിന്തകളെയും സങ്കല്പങ്ങളെയും കാറ്റില്‍ പറത്തി അവ ആ നീലാകാശം മുഴുവന്‍ ചുറ്റി നടന്നു വീണ്ടും തിരിച്ചു വന്നു......നിലാവിനെ കാത്തിരുന്ന എനിക്ക് സന്ദേശവുമായി വന്നത് കറുത്തിരുണ്ട കുറച്ചു മേഘങ്ങളാരുന്നു, അവരുടെ മുഖത്ത് വേദനയുടെ കറുപ്പ് പരന്നിരുന്നു, അല്ലെങ്കിലും അവര്‍ക്ക് ചിരിക്കാന്‍ അറിയില്ലല്ലോ, ചിരിക്കാന്‍ മാത്രം സന്തോഷം അവര്‍ക്കുണ്ടയിട്ടില്ലല്ലോ എന്ന് പറയുന്നതായിരിക്കും ശരി...പറയാന്‍ വന്നത് ഗദ്ഗദമായി, പിന്നെ ആ കണ്ണുകള്‍ നിറയുന്നതായി കണ്ടു .എന്താണെന്നു ചോദിക്കുന്നതിനു മുന്നേ ആ മേഘങ്ങളുടെ കണ്ണ് നീരില്‍ ഞാന്‍ നനയാന്‍ തുടങ്ങി , വരില്ലെന്ന് പറയാന്‍ നിലാവ് പറഞ്ഞയച്ചതാണെന്ന് എനിക്കാ കണ്ണ് നീരില്‍ നിന്നും മനസ്സിലായി. നീലാകാശം മുഴുവന്‍ പരന്നു നിന്നു എന്‍റെ മേല്‍ കണ്ണീരായി പെയ്യുന്ന മേഘങ്ങള്‍ക്കിടയില്‍ എന്‍റെ കണ്ണീരു ആരും കാണാതെ പോയി....ആരും കാണാത്തത് കൊണ്ട് തന്നെ ഞാന്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി......ചിന്തകള്‍ വേദനയുടെ പ്രതീക്ഷകള്‍ക്ക് വഴിമാറി പിന്നെയും ഞാന്‍ ചിരിച്ചു കൊണ്ടേയിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല: