ഈറന്‍ അണിഞ്ഞ അവളുടെ കണ്ണീരു കണ്ടു ഞാന്‍
അറിയാതെ പിന്നെയും നെഞ്ചോടു ചേര്‍ത്തു
കരഞ്ഞു കലങ്ങിയ കണ്ണില്‍ ഞാന്‍ കണ്ടു
നിരാലംബ സ്നേഹത്തിന്‍ പൂത്ത നിശാഗന്ധികള്‍
കണ്ണീര്‍ തുടയ്ക്കും കൈകള്‍ തെടിയലഞ്ഞവള്‍
കഥന ഭാരത്താല്‍ തകര്‍ന്നു നിരാലംബയായി
ചിരിച്ചു, ചിറകിട്ടടിച്ചു പറക്കെണ്ടിവള്‍
ഇന്ന് ചിരകാല ദുഖത്തിന്‍ മൂക സാക്ഷി
അവളുടെ പരിശുന്ധ സ്നേഹത്തിന്‍ മിഴി നീര്‍കണങ്ങള്‍
തുടച്ചതെന്‍ രക്തം പുരണ്ട അരണ്ട കൈകള്‍
എവിടെ നിന്നെതിയെന്നറിയില്ല എങ്കിലും
കാണാതിരിക്കാന്‍ കഴിഞ്ഞില്ല ആ ചുടു നീര്‍കണങ്ങള്‍
കരയാതിരിക്കാന്‍ കഴിയില്ലവള്‍ക്കിനിയും, എങ്കിലും
അവളറിയാതെ കൂടെയിരിക്കുന്നു ഞാന്‍ അവളുടെ
മിഴിനീര്‍ തൂകി പൊള്ളിയ കവിളില്‍ മന്ദ മാരുത
ചുംബനമെകി തണുപ്പിക്കുവാന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ