നിന്നെയാനെന്നറിയുന്നു ഞാനന്ന്
തേടി നടന്നതും നോക്കിയിരുന്നതും .
ഭൂലോക കോണിലിരുന്നു ഞാന്‍ തേടി-
നീയത് കണ്ടതും ഓടിയടുത്തതും-
മുന്‍ജന്മ സുകൃതമായി പാടി നടന്നു ഞാന്‍.
കണ്ണില്‍ കിനാവിന്റെ കണ്ണീരു വറ്റിച്ചു-
ചുണ്ടില്‍ ചിരിയുടെ ചമയങ്ങള്‍ ചാര്‍ത്തി നീ -
വന്നെന്‍ മുന്നില്‍ നിവര്‍ന്നു നിന്നെങ്കിലും,
എന്‍ കണ്ണിലൂരിയ സ്നേഹ ബിന്ധുക്കളാല്‍ -
വായിച്ചെടുത്തു നിന്‍ കണ്ണീരിന്‍ നൊമ്പരം .
പിന്നെ നീ വേര്തിരിച്ചെടുത്തില്ല എന്മനം -
നമ്മള്‍ ഒന്നെന്നു കൈ കോര്‍ത്ത് ഉറക്കെ പറഞ്ഞു .
ചിരിച്ചും, പഴിച്ചും പിങ്ങങ്ങിയും നമ്മള്‍-
നിമിഷങ്ങള്‍ യുഗങ്ങളാക്കി നടന്നകന്നു .
രാവിനെ പഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കും,
പുലരിയില്‍ നിന്നെ കാണാന്‍ കൊതിച്ച്.
നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ ,
പിന്നെയും പിന്നെയും പിണങ്ങിയിരുന്നു .
ഓരോ വിളിയിലും നിറച്ച നിന്‍ സ്നേഹം -
അറിയാതെ എന്‍ കരള്‍ കുളിര്‍പ്പിചെടുത്തു .
നീയറിയാതെ നിന്‍ കണ്ണീരു ഒപ്പി ഞാന്‍ ,
എന്‍ രക്ത ധമനിക്ക് കൂട്ടായോഴുക്കി.
നിന്‍ ചൂടേറ്റ മിഴിനീര്‍ കണങ്ങള്‍ എന്‍ -
താളം നിലച്ച ഹൃദയം ഉണര്‍ത്തിച്ചു .
പിരിയുവാന്‍ ആവില്ല ഇനി നിനക്കെന്നെ-
ഓര്‍ക്കുക അന്നെന്‍ ഹൃദയ താളം നിലച്ചിടും .
പിരിഞ്ഞെന്നു നീ പറഞ്ഞു പോയെങ്കിലും-
പിരിയാതിരിക്കാന്‍ പറഞ്ഞതാനെന്നരിയം .
ഇന്നീ വാക്കുകള്‍ സ്വീകരിച്ചീടിലും -
മറക്കാതിരിക്കാന്‍ തന്നിടാം ഞാനെന്‍ -
ചുടു രക്തം തിളയ്ക്കും ഹൃദയം നിനക്കായ് ,
നിന്‍ നെഞ്ചോടു ചേര്‍ത്ത് വചീടുവാനായ് .
നിന്‍ നെഞ്ച് വിട്ടകലുന്നൊരു ദിനം -
തണുതുരയ്ക്കും എന്‍ രക്തവും ഹൃദയവും..
അകലെയാണെങ്കിലും സ്നേഹിച്ചു ഞാന്‍
അകലാതിരിക്കുവാന്‍ വേണ്ടി മാത്രം,
നീ അകലാതിരിക്കുവാന്‍ വേണ്ടി മാത്രം.
ഇതും പൊഴിവാക്കെന്നു തോന്നുമെങ്കില്‍
അകലാം നിനക്കെന്നെ വിട്ടകലാം
എന്‍ അശ്രുകണം വീണു നിന്‍ മേനി പൊള്ളാതിരിക്കാന്‍
എന്‍ കണ്ണ് ഞാന്‍ തന്നെ ചൂഴ്ന്നെടുതീടുന്നിതാ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ