ശൂന്യതയില്‍ നിന്നും ശൂന്യതയിലേക്ക് കണ്ണടച്ചിരുന്ന -
എന്നെ പ്രപഞ്ച സത്യങ്ങള്‍ കാണിച്ചു തന്നത് അവളാരുന്നു.
അവളുടെ വാക്കുകള്‍ ആയിരുന്നു എന്‍റെ കണ്ണുകള്‍
അവളിലൂടെ ഞാന്‍ മഴ കണ്ടു മഴ മേഘം കണ്ടു
പുഴയും പുഴയെ തഴുകുന്ന മന്ദ മാരുതനും കണ്ടു
നിറങ്ങള്‍ ചാലിച്ച മഴവില്ല് കണ്ടു
പൂക്കളെയും പൂമ്പട്ടയെയും കണ്ടു
പ്രപഞ്ചം എന്‍റെ മുന്നില്‍ വന്നു നിരന്നു
അവളുടെ സ്നേഹാര്‍ദ്രമായ വാക്കുകളില്ലൂടെ
അവളുടെ കൈകള്‍ കൊണ്ട് ഞാന്‍ സ്പര്‍ശനം അറിഞ്ഞു
വികാരതിനതീതമായ സ്നേഹ സ്പര്‍ശം
മനസ്സ് വസന്തം പോലെ പൂത്തതും
ശിശിരം പോലെ കുളിര്ത്തതും
അവളുടെ സ്പര്‍ശനതില്ലൂടെ ആയിരുന്നു
വിശാലമായ വഴിത്താരയില്‍ കല്ലും മുള്ളും തട്ടാതെ
വഴി തെളിയിച്ചത് അവളുടെ കാലുകള്‍ ആയിരുന്നു
സപ്തസ്വരങ്ങളും പ്രപഞ്ച ശബ്ദ മധുരിമയും
ഞാനറിഞ്ഞത് അവളുടെ ചുണ്ടുകളിലൂടെ ആയിരുന്നു.
പക്ഷെ അവളുടെ കണ്ണീരിന്റെ ചൂടും ഹൃദയത്തിന്റെ വിതുമ്പലും
ഞാന്‍ അറിഞ്ഞത് നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാരുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ