കടലും കടന്നു , കടല്‍തീരവും താണ്ടി ,
നടന്നു ദൂരെ ഞാന്‍ ദിക്കറിയാതെ.ഇന്നീ മണല്‍തരികള്‍ എന്നെ നോക്കി ചിരിക്കുന്നു-
ദിക്കരിയാതിവന്‍ ഭ്രാന്തനിവനല്ലോ.
എണ്ണിയാല്‍ തീരാത്തൊരീ മണല്‍തരികളില്‍-
കാലുകള്‍ പൂഴ്ന്നിരങ്ങാതെ ഞാന്‍ -
വലിച്ചു വെച്ച് പിന്നെയും നടക്കുന്നു.
ഇന്നലെയെന്‍ കൈ പിടിച്ചു നടന്നവള്‍ ,
ഇന്നീ തിരയിലെവിടെയോ നീന്തിക്കളിക്കുന്നു.
എന്നെ നോക്കി ചിരിക്കുന്നുണ്ടാവല്‍ ,
എന്കാലടികളെ ഇക്കിളിയാക്കുന്നുണ്ടാവള്‍ ,
തുള്ളിയായി ചിതറുന്ന ഓരോ തിരതുള്ളിയും ,
അവളുടെ ചിരിയായി എന്‍ കാതിലെത്തുന്നു.
ഈ നീലാകാശത്തിന്റെയും നീലക്കടലിന്റെയും
നിശബ്ദ നിഗൂടതയില്‍ അവള്‍ എന്നെയും കാത്തിരിപ്പുണ്ട് ..
വരുന്നൂ പ്രിയേ നിന്‍ മടിയില്‍ തലചായ്ക്കാന്‍ ,
ഈ തീരങ്ങളില്‍ ഞാനനെന്‍ കാല്പാടുകള്‍ പതിപ്പിച്ചു -
നിന്നരികിളനയാന്‍ വെമ്പി വലിക്കട്ടെ ഈ തളര്‍ന്ന കാലുകള്‍ .
അതുവരെയും എന്നെ നോക്കി ചിരിക്കട്ടെ ,
ഈ മണല്‍തരികളും പ്രപഞ്ചവും -
വിളിക്കട്ടെ അവര്‍ എന്നെ ഭ്രാന്തനെന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ