വികലമായ ചിന്തകള്‍.......

പേജുകള്

തിങ്കളാഴ്‌ച, ജൂലൈ 20, 2009

bhranthan

കണ്ണുകള്‍ ദൂരെ, ഒരു കാതമകലെയാണ്
നാസികയിതേതൊ കൂര്‍ത്ത മുള്ളുപോല്‍ ഉന്തിനില്‍ക്കുന്നു
കൈകളില്‍, വിറയാര്‍ന്ന ഊന്നുവടി നിലത്തൂന്നി
നാദം നിലയ്ക്കുമീ വീണയില്‍ തന്ത്രിയാകുന്നു.

കാല്‍കള്‍തന്‍ കണ്ടത്തി്‌ന്‍ ചങല വലിച്ചിഴയ്ക്കുന്നു
വേദനകള്‍ മാത്രം മന്ദഹാസത്തില്‍ മുങിയമരുന്നു.
കെട്ടിയിട്ടൊരീ നാലുകെട്ടിന്‍ടെ മൂലയില്‍
വേര്‍പാടിന്‍ മൂളലുകള്‍ മാത്രമായി തേങിയലിയുന്നു.

അഗ്രഹാരത്തിന്‍ടെ മുറ്റത്ത് വന്നൊരു-
പ്രക്രിതിതന്‍ താളം കേള്‍ക്കാന്‍ കൊതിക്കുന്നു.
ആവതില്ലെന്നാലുമീ ഹാരം വലിച്ചിഴയ്ക്കുന്നു
പിളരുന്നതോയെന്‍ ഉന്തിയ എല്ലുകള്‍ മാത്രം

പുലരികളില്ല, പുണ്യാഹമില്ല...
പാരിജാതത്തിന്‍ നേര്‍ത്ത സുഗന്ധമില്ല
സന്ധ്യയുമില്ല, നാമജപങളുമില്ല
സായന്തനത്തിന്‍ സുവര്‍ണ സൌന്ദര്യമില്ല

അന്ധകാരത്തിന്‍ടെ നിഗൂഡതയീ ഭ്രാന്തന്‍ടെ-
അകക്കണ്ണില്‍ ‍ കനലായി ജ്വലിക്കുന്നു.
ഓര്‍മകള്‍ വിടപറഞ്ഞെങ്കിലും എന്നുമീ
ബന്ധനത്തിന്‍ തീവ്രത പേറുന്ന ജന്‍മം

2 അഭിപ്രായങ്ങൾ:

Reksha പറഞ്ഞു...

congrats for starting blog...

looking forward for your new ideas, thoughts.....

all the best!!!

Reksha

Anna പറഞ്ഞു...

അവസാന പൂവിതളും ഭൂമിക്കുള്ള അര്ച്ചനയായ് നല്‍കി വിട പറയുന്ന വസന്തത്തെയോര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ നഷ്ടപ്പെടലിന്റെ നൊമ്പരം ഉണരും, ജീവിത കാലം മുഴുവന്‍ ഓര്‍മ്മയുടെയും മറവിയുടെയും ഒളിച്ചുകളിയില്‍ സ്വയം നഷ്‌ടമായ ജീവിതങ്ങളെപ്പറ്റി, ആരുമറിയാതെ പോകുന്ന അവരുടെ നൊമ്പരങ്ങളെ കുറിച്ച് എഴുതിയത് മനസ്സില്‍ എവിടെയോ നീറുന്ന നൊമ്പരമായ് അവശേഷിക്കുന്നു.