വികലമായ ചിന്തകള്‍.......

പേജുകള്

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

നിറം മങ്ങിയ പുലരി...

കാലും കയ്യും കബന്ധങ്ങലെതുമേ
കാര്യമില്ലാതെ അറിഞ്ഞു വീഴ്തീടും
കണ്ണില്‍ കിരാത പുകച്ചുരുള്‍ നിറയ്ക്കുന്ന
കര്‍മ ബോധത്തിന്‍ ഏടുകള്‍ തിരയാത്ത
കരുണതന്‍ മേലില്‍ ശവപ്പട്ടു മൂടുന്ന
ശകുനി തന്‍ നാട്ടില്‍ ശവതിനും
ഭീതി കൂടതില്ലൊരു ദിനം

പുനര്‍ജനിക്കുന്നു പുരാണം ഇവിടെയും
പുനര്‍ജനിക്കുന്നു കൌരവരും പാണ്ഡവരും...
വാള്‍ തലതന്‍ തിളങ്ങുന്ന പോന്മുഖം
വാതില്‍ പടിക്കല്‍ വന്നര്‍ത്തു ചിരിക്കുന്നു
ഇനിയും ടി പി കളില്‍ വാള്‍ ചിലംബിക്കും
ഇനിയും മടിക്കുതിന്‍ രോദനം കേള്‍ക്കും

പോയി വരാമെന്നൊരു വാകിനുപോലുമേ
പോയി വരുമെന്നോരുരപ്പില്ലാതാകുന്നു
പോകുവാന്‍ സമയമെന്നോന്നില്ലിന്നു
പുലരുമോ പുലരിയും എന്നറികീല.....