എന്റെ വാക്കുകള്‍ വീണു മുളച്ചത്
അവളുടെ ഹൃദയതിലായിരുന്നു
അവളുടെ കണ്ണീരിന്റെ നനവില്‍
അത് വളര്‍ന്നു പന്തലിച്ചു
അതിനു ദുഷ്ടതയുടെ വേരുകള്‍ പിറന്നു
വെറുപ്പിന്റെ ശിഖിരങ്ങള്‍ കിളിര്‍ത്തു
അകല്‍ച്ചയുടെ ഇലകള്‍ തളിര്‍ത്തു
ഓരോ കാലവര്‍ഷത്തിലും അതിന്റെ
ശിഖിരങ്ങള്‍ അടര്‍ന്നു വീണു
ഓരോ വേനലിലും അതിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു
അവളുടെ കണ്ണീര്‍ വറ്റിയതോടെ അതിന്റെ
വേരുകളും ജീവനട്ടു
അടര്‍ന്നു വീണ ശിഖിരങ്ങളും, കൊഴിഞ്ഞു വീണ
ഇലകളും എന്റെ പ്രണയത്തിന്റെ
വീഥിയെ എന്നെന്നേക്കുമായി മറച്ചു
അവളുടെ ഹൃദയതിലായിരുന്നു
അവളുടെ കണ്ണീരിന്റെ നനവില്‍
അത് വളര്‍ന്നു പന്തലിച്ചു
അതിനു ദുഷ്ടതയുടെ വേരുകള്‍ പിറന്നു
വെറുപ്പിന്റെ ശിഖിരങ്ങള്‍ കിളിര്‍ത്തു
അകല്‍ച്ചയുടെ ഇലകള്‍ തളിര്‍ത്തു
ഓരോ കാലവര്‍ഷത്തിലും അതിന്റെ
ശിഖിരങ്ങള്‍ അടര്‍ന്നു വീണു
ഓരോ വേനലിലും അതിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു
അവളുടെ കണ്ണീര്‍ വറ്റിയതോടെ അതിന്റെ
വേരുകളും ജീവനട്ടു
അടര്‍ന്നു വീണ ശിഖിരങ്ങളും, കൊഴിഞ്ഞു വീണ
ഇലകളും എന്റെ പ്രണയത്തിന്റെ
വീഥിയെ എന്നെന്നേക്കുമായി മറച്ചു