വികലമായ ചിന്തകള്‍.......

പേജുകള്

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

ആധി

ഞാന് പലപ്പോഴും ‍ആലോചിക്കാറുണ്ട് ഈ മേഘങ്ങള്ക്കൊന്നു ചിരിച്ചു കൂടെ എന്ന്. എപ്പോഴും വേദന പടര്‍ന്ന മുഖം മാത്രം.....നിന്റെ ചിരി കാണാന്‍ മാത്രം ഞാന് പല പകലുകള്‍ വെറുതെ ഇരുന്നു തീര്‍ത്തിട്ടുണ്ട്. പലവുരു ആലോചിച്ചു ഈ ദുഖത്തിന്റെ കാരണം.....

നിന്നോട് ചോദിക്കുമ്പോഴൊക്കെ നീ എനിക്ക് കണ്ണീരു പെയ്യിപ്പിച്ചു തരും... പിന്നെ പിന്നെ നീ ഞാന് ചോദിക്കുമ്പോഴൊക്കെ‍‍‍ കാറ്റിന്റെ പിറകില്‍ ഒളിച്ചു എന്നില്‍ നിന്നും ഓടി അകലും... നിന്റെ സന്തത സഹചാരിയായ കാറ്റിനോട് ചോദിച്ചപ്പോള്‍ അവളും കൈമലര്‍ത്തി കാണിച്ചു.... തുള്ളിയായി വരുന്ന ഓരോ മഴതുള്ളിയോടും ഞാന്ചോദിച്ചു അവര്‍ ഒന്നും മിണ്ടാതെ ഭൂമിയുടെ മാറിലെ ചൂടില്‍ മയങ്ങി ഉറങ്ങി...... നിന്റെ ചുംബനം ഏറ്റ ഓരോ മലയോടും ഞാന് ചോദിച്ചു അവര് നിന്റെ ചുംബനത്തിന്റെ മാസ്മരികതയില്‍ മയങ്ങി എന്റെ ചോദ്യം പോലും ശ്രവിച്ചില്ല ......

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശമായ കാറ്റ് ഏറ്റു പ്രണയത്തിന്റെ സ്പന്ദനമാകുന്ന മഴയെ പെയ്യിക്കുന്ന നിനക്ക് മാത്രം ദുഖത്തിന്റെ ഇരുണ്ട മുഖം മൂടി ....എന്തൊരു വൈപരീത്യം ....

നീ പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ എനിക്കറിയാം നിന്റെ ഈ മുഖത്തിന്റെ ഭാവം എന്തിന്റെതാണെന്ന്.......വിരഹത്തിന്റെ, വിരഹത്തിന്റെ മാത്രം‍‍‍ ..

സ്നേഹിച്ചു കൊതി തീരും മുന്‍പേ വിട പറയേണ്ടി വന്ന തിരകളെ ഓര്‍ത്തു, കൂടെ തുള്ളിക്കളിച്ചു നടന്ന പരല്‍ മീനുകളെ ഓര്‍ത്തു , അവയുടെ വേര്‍പാടിന്റെ നൊമ്പരത്തില്‍ ആശ്വാസമായി വന്ന നീലാകാശത്തെയും വിട്ടു പിരിയേണ്ടി വരുമെന്ന ഉള്‍വിളി ഓര്‍ത്തു , നിന്‍റെ ദുഖം പോലും ആരും കാണുന്നില്ലല്ലോ എന്ന ആധി  ഓര്‍ത്തു .......

കാറ്റിനെയും, മഴയെയും നീലാകാശത്തെയും  സ്നേഹിക്കുന്നവര്‍ എന്തെ നിന്നെ മാത്രം സ്നേഹിക്കാത്തത് , അവര്‍ എന്തെ നിന്നെ മാത്രം കാണാതെ പോയി ............. എനിക്കറിയില്ല, നിന്നെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ല... നിന്‍റെ വിരഹത്തെ തണുപ്പിക്കുവാന്‍ മാത്രമുള്ള സ്നേഹം എന്നിലില്ലാതെ പോയി....
പക്ഷെ എല്ലാവരും മറക്കുമ്പോഴും ഞാന്‍ നിന്നെ മാത്രം സ്നേഹിച്ചോട്ടെ....



വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

ഇലയും മൊട്ടും പൂവുമില്ലാത്ത
ആ പനിനീര്ചെടിയുടെ മുള്ളുകൊണ്ട് പോറിയ
എന്‍റെ ചൂണ്ടു വിരലില്‍ നിന്നും ഇറ്റു വീണ
രക്ത തുള്ളികള്‍ കൊണ്ടവള്‍ ആ ചെടിയുടെ തടം നനച്ചു.....
അത് തളിര്‍ത്തു ..ഇലകളും, മൊട്ടുകളും പൂക്കളും വന്നു,
ചുവന്നു തുടുത്ത ആ റോസാ പൂവുകള്‍ക്ക്
എന്‍റെ രക്തത്തിന്റെ നിറവും

അവളുടെ നിശ്വാസത്തിന്റെ ,
പ്രണയത്തിന്റെ സുഗന്ധവുമായിരുന്നു

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

വാകപൂ

വഴിയോരത്തെ വാക പിന്നെയും പൂത്തു
 
വര്‍ണാഭമായ ചുവന്ന പരവതാനി വിരിച്ച്
 
വാകപൂക്കള്‍ പിന്നെയും കൊഴിഞ്ഞുകൊണ്ടെയിരുന്നു
 
വിതരിയകലുന്ന  പൂക്കളെ നോക്കി വാക കരയാതിരുന്നു
 
വരും വര്ഷം അവര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
 
വരുവാന്‍ ആരുമില്ലാത്ത വാക പൂക്കള്‍ ‍ മാത്രം
 
വികൃതമായി പിന്നെയും തേങ്ങി കൊണ്ടേയിരുന്നു...
 
 

സ്വപ്ന വഞ്ചി

സ്വപ്നങ്ങള് കൂട്ടി വച്ചു ഞാനൊരു തോണിയുണ്ടാക്കി,

തുഴയായി നീ വന്നപ്പോള് എന്റെ സ്വപ്നവഞ്ചി -

തിരകളെയും കാറ്റിനെയും മൃദുവായി തഴുകി നീങ്ങി.

ദു:ഖ സ്മൃതികള് ഉണര്ത്തുന്ന തിരകള് സ്നേഹനിര്ഭരമായി

ധൃതി പിടിച്ചു ഓടുന്ന കാറ്റിന്റെ ക്രൂരത കവിതപോല് തരളമായി

പക്ഷെ ....ഇന്നീ നിലയില്ലാകയത്തില് ഞാന് അലയുകയാണ്

നിനയ്ക്കാതെ നഷ്ടപ്പെട്ട തുഴയെയും തേടി

ദിക്കറിയാതെ , ദിനമറിയാതെ ,രാവറിയാതെ.......



ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

വരുന്നൂ പ്രിയേ

കടലും   കടന്നു , കടല്‍തീരവും   താണ്ടി ,
നടന്നു  ദൂരെ  ഞാന്‍  ദിക്കറിയാതെ.
ഇന്നീ  മണല്‍തരികള്‍  എന്നെ  നോക്കി  ചിരിക്കുന്നു-
ദിക്കരിയാതിവന്‍  ഭ്രാന്തനിവനല്ലോ.
എണ്ണിയാല്‍  തീരാത്തൊരീ  മണല്‍തരികളില്‍-
കാലുകള്‍  പൂഴ്ന്നിരങ്ങാതെ  ഞാന്‍ -
വലിച്ചു  വെച്ച്  പിന്നെയും  നടക്കുന്നു.
ഇന്നലെയെന്‍  കൈ  പിടിച്ചു  നടന്നവള്‍ ,
ഇന്നീ തിരയിലെവിടെയോ  നീന്തിക്കളിക്കുന്നു.
എന്നെ  നോക്കി ചിരിക്കുന്നുണ്ടാവല്‍ ,
എന്കാലടികളെ  ഇക്കിളിയാക്കുന്നുണ്ടാവള്‍  , 
തുള്ളിയായി  ചിതറുന്ന  ഓരോ  തിരതുള്ളിയും ,
അവളുടെ  ചിരിയായി  എന്‍  കാതിലെത്തുന്നു.
ഈ  നീലാകാശത്തിന്റെയും നീലക്കടലിന്റെയും
നിശബ്ദ  നിഗൂടതയില്‍  അവള്‍  എന്നെയും  കാത്തിരിപ്പുണ്ട് ..
വരുന്നൂ  പ്രിയേ  നിന്‍  മടിയില്‍  തലചായ്ക്കാന്‍ , 
ഈ തീരങ്ങളില്‍  ഞാനനെന്‍  കാല്പാടുകള്‍  പതിപ്പിച്ചു -
നിന്നരികിളനയാന്‍ വെമ്പി  വലിക്കട്ടെ  ഈ  തളര്‍ന്ന  കാലുകള്‍ .
അതുവരെയും  എന്നെ നോക്കി ചിരിക്കട്ടെ  ,
ഈ മണല്‍തരികളും  പ്രപഞ്ചവും -
വിളിക്കട്ടെ  അവര്‍  എന്നെ  ഭ്രാന്തനെന്നു

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

സൂര്യന്‍

 സന്ധ്യാ നേരത്ത് കവിളുകള്‍ ചുവന്നു, നാണിച്ചു മുഖം

കുനിച്ചു നില്‍ക്കുന്ന നീ തന്നെയാണോ പകല്‍ മുഴുവന്‍

ഒരു പുരുഷന്റെ ഇച്ചാശക്തി പോലെ ജ്വലിച്ചു നിന്നത്.

നീ തന്നെയാണോ നിലാവിന്റെ മടിയില്‍ ഒരു കൊച്ചു

 കുട്ടിയെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്നത് ...

 അതോ നിനക്കും മനുഷ്യനെ പോലെ പല  മുഖമാണോ....

അവിശ്വസനീയതയുടെ ഇരുള്‍ മൂടിയ മുഖം......

വേര്‍പാടിന്റെ വേദന

തിരിച്ചു കയറാന്‍ കഴിയാത്ത വിധം ഇലത്തുമ്പില്‍  എത്തി നില്‍ക്കുന്ന

ഓരോ മഞ്ഞുതുള്ളിക്കുമുണ്ടാകും വേര്‍പാടിന്റെ വേദന........

ഒന്നുകൂടി ആ ഇലയുടെ മാറില്‍ തഴുകി വരാന്‍, 

ഒന്നുകൂടി ആ മഴവില്ല് നിറങ്ങളെ പ്രതിഫലിപ്പിക്കാന്‍

മഞ്ഞുതുള്ളിക്കു നഷ്ടമാകുന്നത് ഒരിലയെ മാത്രമാണ് ,

ഇലകള്ക്കോ ഒരായിരം മഞ്ഞുതുള്ളികളെയും ........

ഇറ്റു വീഴുന്ന ഓരോ മഞ്ഞുതുള്ളിയും

ഇലയുടെ വേര്‍പാടിന്റെ കണ്ണീരാവും

ആരും കാണാതെ പോവുന്നതും,

നമ്മള്‍ കാണാതിരിക്കാന്‍ ശ്രമിക്കുന്നതുമായ കണ്ണീര്‍ …


ഞായറാഴ്‌ച, ഓഗസ്റ്റ് 07, 2011

നീ പെയ്തിട്ടും അണയാതെ പോയ ചില കനലുകള്
ഒര്മാകലായും നൊമ്പരമായും ഇന്നും അവശേഷിക്കുന്നു
 
ഓര്‍മ്മകള്‍ കാറ്റായി വരുമ്പോള്‍ ആ കനലുകള്‍ പിന്നെയും
 
നൊമ്പരമായി ആളിക്കത്തുന്നു , ഈ നൊമ്പരത്തില്‍ ഞാന്
കത്തി അമര്ന്നെങ്കില്‍ എന്നാശിച്ചുപോകുന്നു ....

ഞായറാഴ്‌ച, ജൂലൈ 31, 2011

പ്രിയനെ കാത്തിരിക്കുന്ന എന്റെ കൂട്ടുകാരിക്ക്

ശൂന്യമായ എന്നില്‍ നീ സ്വപ്നങ്ങളുടെ പുതുമഴ പെയ്യിച്ചു,

നീ എന്റെ വീഥികളില്‍ വസന്തവും ശിശിരവുമായി.

പടിയിരങ്ങിപോയ സ്വപ്ങ്ങന്ളെ ഞാന്‍ വീണ്ടും മാടിവിളിച്ചു ,

നിനക്ക് വേണ്ടി അവ പിന്നെയും എന്നില്‍  ചിറകുകള്‍ വിടര്‍ത്തി.

പക്ഷെ... ഇന്ന് നീ എന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുമ്പോള്,

ഒരു യുഗം മുഴുവന്‍ പെയ്താലും കുളിരാതെ എന്റെ,

നെഞ്ചിടം നിനക്ക് വേണ്ടി നീരിക്കൊണ്ടിരിക്കുന്നു.

എന്നെങ്കിലും വസന്തവും ശിശിരവുമായി നീ

വീണ്ടും വരുമെന്ന പ്രതീക്ഷയോടെ..............‍


   


ബുധനാഴ്‌ച, ജൂലൈ 27, 2011

നിന്നിലെ ഞാന്‍

നിന്റെ നിശ്വാസം വസന്തത്തെ പോലും ദുര്‍ഗന്ധപൂരിതമാക്കുന്നു
നിന്റെ കാലടി കേട്ട്  പുഴകള്‍ താളം നിലച്ചു  നിശ്ചലമാകുന്നു,
നിന്റെ  കണ്ണിലെ  ക്രൂരതകണ്ട്  മൊട്ടുകള്‍  വിടരാതെ വാടികരിയുന്നു,
നിന്റെ  മേനിയില്‍  പെയ്തിറങ്ങുന്ന  മഴയില്‍  കാളിയ  വിഷമളിഞ്ഞിരിക്കുന്നു,

നിന്റെ  കണ്ണീരിനു  ഖനീഭവിച്ച   ചോരയുടെ നിരമനിഞ്ഞിരിക്കുന്നു,
നിന്റെ  സാന്നിധ്യം  ഏകാന്തതയെ  പോലും  ശബ്ദമലിനമാക്കുന്നു,
നിന്റെ  കരങ്ങള്‍  പിടിക്കാന്‍    മരണം  പോലും  ഭയക്കുന്നു , വെറുക്കുന്നു,

നിന്റെ  രോമകൂപങ്ങള്‍    നിര്‍ഗളിക്കുന്ന  ലാവ   പോലെ  ചുട്ടു  പൊള്ളുന്നു,
നിന്റെ  ജീവനില്‍  പ്രണയമില്ല , നിന്റെ  കാതുകളില്‍ ,  കണ്ണുകളില്‍  പ്രണയമില്ല,
നിന്റെ  വാക്കുകളില്‍ , ആത്മാര്തതയില്‍, നിന്റെ  വിശ്വാസത്തില്‍   പോലും   പ്രണയമില്ല

നിര്‍മലമായ  പ്രണയം  നിനക്കന്യമാണ് ,
നിന്നെ  വെരുക്കാന്പോലും  ആരും  പ്രണയിക്കില്ല , സ്നേഹിക്കില്ല,

നീ  വേരുക്കപ്പെടുവാന്‍ പോലും  അയോഗ്യനാണ്.
നിനക്ക്  മരണമില്ല , വേരുക്കുവാനും  സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും,

നിസബ്ദമായ  ശൂന്യത  മാത്രമേ  നിന്നെ  കാത്തു  നില്‍ക്കുന്നുള്ളൂ .
നിറങ്ങളില്ലാത്ത  ഇരുണ്ട   സൂന്യതയില്‍  നീ  ഭ്രാന്തമായി ജീവിക്കണം,

നീ  മലീമസമായ  മാംസ  പിന്ദമായി  പിന്നെയും  യുഗങ്ങള്‍ താണ്ടണം .
നിലാവുപോലെ  തെളിഞ്ഞ  പ്രണയം  നീ  അറിയുന്നതുവരെയും,

നീ  വേദനിപ്പിച്ച  ഹൃദയങ്ങളുടെ  ശാപം  നിനെ  വേട്ടയാടും..

ചൊവ്വാഴ്ച, ജൂലൈ 26, 2011

കണ്ണീരു വറ്റിയ എന്റെ കൂട്ടുകാരിക്ക്...

നിന്റെ ആത്മാവില്‍ ‍  വീണെരിയുന്ന  തേങ്ങലുകളെ
മൌന  മേഘങ്ങളാക്കി പകര്‍ന്നു  തരൂ
എന്റെ  സ്നേഹത്തിന്റെ  ചൂടേറ്റു  നിന്ടെ  കാര്‍മേഘങ്ങള്‍
മഴയായി   പെയ്യട്ടെ , നിന്ടെ  ആത്മാവ്  കുളിര്‍ക്കട്ടെ.
പേമാരിയായില്ലെങ്കിലും  ഒരു  ചാറ്റല്‍ മഴയയെങ്കിലും
നിന്റെ  ആത്മാവിന്‍  തീക്കനലുകള്‍  അനയ്ക്കട്ടെ
സ്നേഹത്തിനപ്പുരമുള്ള സൌഹൃദത്തിന്റെ  പനിനീര്പൂക്കള്‍
ആ  മഴയില്‍  വിരിഞ്ഞു  സുഗന്ധ   പൂരിതമാകട്ടെ …
നിനക്ക്  വേണ്ടി  ഞാനത്  നുള്ലാതിരിക്കം…..


ശനിയാഴ്‌ച, ജൂലൈ 23, 2011

എന്റെ പ്രിയ സുഹൃത്തിന്

ഇത്  നിനക്ക്  വേണ്ടി ,
കണ്ടുമുട്ടുവാന്‍ ‍  വൈകിയ  എന്റെ    പ്രിയ  സുഹൃത്തിന് .

വിരഹത്തെ മാറോടണച്ചു  ഏകാന്തന്തയുടെ ,
വിരിമാറില്‍  നക്ഷത്രങ്ങളെ  നോക്കി   മൌനമായി  കരയുന്ന -
പ്രിയ   സുഹൃത്തിന് …

മനസ്സിന്റെ  ഇഷ്ടങ്ങളെ  മൌനത്താല്‍  മറച്ചു ,
മഴയെ  പ്രണയിക്കുന്ന  എന്റെ  പ്രിയ  സുഹൃത്തിന് …

നിന്റെ  ദുഃഖങ്ങള്‍  എനിക്കും  എന്റെ  സന്തോഷങ്ങള്‍  നിനക്കും  തരാം ….
നിര്‍വികാരതയുടെ  മേലാപ്പ്  ഇനി  നിനക്ക്  വേണ്ട , കൂട്ടുകാരനായി -ഞാനുണ്ടാവുമ്പോള്‍ . .

വിതുമ്പി  വിറങ്ങലിച്ചു  വരുന്ന  മഴയെ  ആശ്വസിപ്പിക്കാം ,
വികൃതികാട്ടി  കലമ്പി  വരുന്ന  മഴയോട്  വഴക്കടിക്കാം ,

വിശാലമായ  സൌഹൃദ  തീരങ്ങളില്‍  വെറുതെ  ഇരുന്നു  ചിരിക്കാം,
വിധി വിളിച്ചു വരുത്തിയ ദുഃഖങ്ങള്‍  പാടെ  മറക്കാം .
നമ്മുടെ  സൌഹൃദത്തിന്റെ  നീരുറവ   വട്ടാതിരിക്കാന്‍ 
നനച്ചു  കുതിര്‍ത്തു  മഴ   പിന്നെയും  പെയ്തുകൊണ്ടിരിക്കട്ടെ .

വിളിക്കാതെ  വന്നതാണെങ്കിലും
വിളിചിരുത്തിയത്  മനസ്സോടെയനെന്നു  നീ   മറക്കേണ്ട കൂട്ടുകാരി

തീരങ്ങള്‍ തേടി അലയാന്‍ കൂട്ടുകാരനായി ഞാനും ഉണ്ട്.. …