വികലമായ ചിന്തകള്‍.......

പേജുകള്

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

സൂര്യന്‍

 സന്ധ്യാ നേരത്ത് കവിളുകള്‍ ചുവന്നു, നാണിച്ചു മുഖം

കുനിച്ചു നില്‍ക്കുന്ന നീ തന്നെയാണോ പകല്‍ മുഴുവന്‍

ഒരു പുരുഷന്റെ ഇച്ചാശക്തി പോലെ ജ്വലിച്ചു നിന്നത്.

നീ തന്നെയാണോ നിലാവിന്റെ മടിയില്‍ ഒരു കൊച്ചു

 കുട്ടിയെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്നത് ...

 അതോ നിനക്കും മനുഷ്യനെ പോലെ പല  മുഖമാണോ....

അവിശ്വസനീയതയുടെ ഇരുള്‍ മൂടിയ മുഖം......

വേര്‍പാടിന്റെ വേദന

തിരിച്ചു കയറാന്‍ കഴിയാത്ത വിധം ഇലത്തുമ്പില്‍  എത്തി നില്‍ക്കുന്ന

ഓരോ മഞ്ഞുതുള്ളിക്കുമുണ്ടാകും വേര്‍പാടിന്റെ വേദന........

ഒന്നുകൂടി ആ ഇലയുടെ മാറില്‍ തഴുകി വരാന്‍, 

ഒന്നുകൂടി ആ മഴവില്ല് നിറങ്ങളെ പ്രതിഫലിപ്പിക്കാന്‍

മഞ്ഞുതുള്ളിക്കു നഷ്ടമാകുന്നത് ഒരിലയെ മാത്രമാണ് ,

ഇലകള്ക്കോ ഒരായിരം മഞ്ഞുതുള്ളികളെയും ........

ഇറ്റു വീഴുന്ന ഓരോ മഞ്ഞുതുള്ളിയും

ഇലയുടെ വേര്‍പാടിന്റെ കണ്ണീരാവും

ആരും കാണാതെ പോവുന്നതും,

നമ്മള്‍ കാണാതിരിക്കാന്‍ ശ്രമിക്കുന്നതുമായ കണ്ണീര്‍ …