വികലമായ ചിന്തകള്‍.......

പേജുകള്

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

സ്നേഹ തീരം

സ്നേഹം നിറഞ്ഞു കവിഞ്ഞു വൃന്ധ സദനത്തിന്റെ മതില്‍ ആ കുത്തൊഴുക്കില്‍ എപ്പോ വേണമെങ്കിലും നിലം പതിക്കാം.. .. മനസ്സ് നിറയെ സ്നേഹവും കണ്ണ് നിറയെ വേദനയും ഉള്ള വേറെ ഒരിടം ഉണ്ടെന്നു തോന്നുന്നില്ല . അവന്‍ മെല്ലെ ആ ഇരുമ്പ് കവാടം തള്ളി തുറന്നു...

ചെറിയ ചാറ്റല്‍ മഴ ഉള്ളതിനാലവം പുറത്ത് അധികം ആരും ഉണ്ടായിരുന്നില്ല എങ്കിലും അവന്റെ കണ്ണുകള്‍ അവിടെ ഉടക്കി ... വരാന്തയുടെ വാതില്‍ പടിയില്‍ ഇരിക്കുന്ന ഒരു മനുഷ്യ രൂപം . .കുട കയ്യില്‍ ഇല്ലാത്തതിനാല്‍ അവന്‍ കുറച്ചു വേഗം നടന്നു ആ വരാന്തയുടെ ഒരു കോണില്‍ കയറി നിന്നു ഇറ്റു വീണ മഴത്തുള്ളികളെ മെല്ലെ പറഞ്ഞയച്ചു.... വരാന്തയില്‍ ഇരുന്നു ഇറ്റു വീഴുന്ന മഴ തുള്ളിയെ തഴുകാന്‍ എന്ന വണ്ണം കൈ നീട്ടുന്ന മുത്തശ്ശിയെ കണ്ടപ്പോള്‍ അവന്‍ ഓര്‍ത്തു, അവന്റെ മഴയെന്ന ചാപല്യം ആ മുത്തശ്ശിക്കും ഉണ്ടെന്നു....പതിയെ അവന്‍ നടന്നടുത്തു.....

കറുപ്പിനെ പാടെ മറന്ന വെള്ളിക്കൊലുസു പോലുള്ള മുടി, കണ്ണീരും വേദനയും ഒലിച്ചിറങ്ങി ചുളിവുകള്‍ ആയതാണോ ആ മുഖം നിറയെ , ആ ചുളിവുകള്‍ക്കും ഉണ്ട് ഒരു പാട് കഥ പറയാനെന്നു തോന്നി അവനു.... പല്ലുകളെ നിഷ്കരുണം വലിച്ചെറിഞ്ഞ തേജസ്സുറ്റ വദനം...

പതിയെ പിറകിലൂടെ ചെന്ന് ഒരു പരിചയവുമില്ലാത്ത ആ മുത്തശ്ശിയുടെ കവിളില്‍ അവന്‍ അപ്രതീക്ഷിതമായി നല്‍കിയ ആ ഉമ്മയില്‍ മുത്തശ്ശി ഒന്ന് സ്തംഭിച്ചു തിരിഞ്ഞു നോക്കി....എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ അവരുടെ അടുത്തിരുന്നു , സ്തംഭനം നിഴലിച്ച മുഖം ഒരു ചെറു ചിരിയോടെ വിടരുന്നത് അവന്‍ കണ്ടു .. പ്രതീക്ഷിച്ച ചോദ്യം തന്നെ, മോന്‍ ആരാ? മുത്തശ്ശിയുടെ ചോദ്യത്തിന് അവന്‍ തിരിച്ചു നല്‍കിയത് ഒരു നിര്ധോഷമായ കന്നീര്‍ നനയാത ഒരു ചിരിയാരുന്നു , പിന്നെ അവന്‍ പറഞ്ഞു മുത്തശ്ശിയുടെ പെരക്കുട്ടിയാണെന്ന് കരുതിക്കോ , പേര് നന്ദു.

 ഏതോ നിര്‍വികാരതയില്‍ നിന്നും ഉണര്‍ന്ന മുത്തശ്ശി അവനെ തന്റെ മടിയിലേക്ക്‌ കിടത്തി , തിങ്ങി നിറഞ്ഞ അവന്റെ മുടികളിലൂടെ ആ വയസ്സാര്‍ന്ന വിരലുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ അത് നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതിഫലനമാനെന്നു അവനു തോന്നി...... നഗ്നമായി ചുളിവുകള്‍ വരച്ചു വച്ചു തൂങ്ങി കിടന്ന മുലകള്‍‍ വിശപ്പിന്റെ, ജീവന്റെ, സ്നേഹത്തിന്റെ ഉറവ വറ്റാത്ത അക്ഷയ പാത്രമാനെന്നു തോന്നി, എന്നിട്ടും ആ അക്ഷയ നിധി ഇവിടെ ഉപേക്ഷിച്ചു പോയല്ലോ എന്നോര്‍ത്ത് അവന്റെ കണ്ണുകളില്‍ ഒരു കാര്‍മേഘം കറുത്തിരുണ്ട്ഉ .... അത് മറച്ചു വച്ചു അവന്‍ ആ സ്നേഹ നിധിയിന്മേല്‍ മെല്ലെ ഒന്ന് നുള്ളി, വാത്സല്യം വരി വിതറിയ ചിരിയുമായി അവര്‍ അവനെ തല്ലാനെന്ന വണ്ണം ഓങ്ങി പിന്നെ ആ കൈ കൊണ്ട് അവന്റെ കവിളില്‍ മെല്ലെ തഴുകി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള വെമ്പല്‍ ആ തഴുകലില്‍ ഉണ്ടായിരുന്നെന്ന് അവനു തോന്നി...പിന്നെയവന്റെ ഓരോ കുസൃതി ചോദ്യങ്ങളും പ്രവര്‍ത്തികളും അവരെ നിര്നിമെഷമായ ഏകാന്തതയില്‍ നിന്നും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തീരങ്ങളിലേക്ക് അടുപ്പിക്കുന്നതായിരുന്നു......

പിന്നെയവന്‍ ആ തഴുകുന്ന കൈകള്‍ മെല്ലെ പിടിച്ചു മാറ്റി ആ മടിയില്‍ നിന്നും എഴുന്നേറ്റു , പോകുവാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ വൃദ്ധ അവനോടു പിണങ്ങി മുഖം തിരിച്ചു , അത് മനസ്സിലാകി അവന്‍ ആ സ്നേഹം വദനം തന്റെ രണ്ടു കൈകള്‍ കൊണ്ടും കവര്‍ന്നു ആ ചുളിഞ്ഞു വരണ്ട കവിളില്‍ ഒരുമ്മ കൊടുത്തു....ആ മുഖം വീണ്ടും നിലാവ് പോലെ പ്രകാശിച്ചു.. അവന്‍ കൈകള്‍ വീശി നടന്നകന്നു ........

തുറന്നിട്ട ഇരുമ്പ് കവാടം ആരും അടച്ചിട്ടുണ്ടാരുന്നില്ല, അവനു അത് കടന്നു തിരിച്ചു അടക്ക്മ്പോള്‍ അവനു കേള്‍ക്കമാരുന്നു മുത്തശ്ശിയുടെ ചോദ്യം... മോന്‍ ഇനി എന്ന വരിക.... അവന്‍ ഒന്നും പറയാതെ കൈകള്‍ വീണ്ടും വീശി തിരിഞ്ഞു നടന്നു..........

ഡോക്ടറും ദൈവും വിധിയെഴുതിയ ആറു മാസത്തിനു ഇനി 2 ദിവസം കൂടിയേ ഉള്ളൂ എന്ന് അവന്‍ എങ്ങിനെ ആ മുഗത് നോക്കി പറയും.....അടുത്ത സ്നേഹ തീരം തേടി അവന്റെ കാലുകള്‍ പിന്നെയും നടന്നകന്നു....