വികലമായ ചിന്തകള്‍.......

പേജുകള്

വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

അവസാന മഴ


അവന്റെ വികൃതികളില്‍ പ്രകൃതി പോലും മുഖം തിരിച്ചിരിക്കയാരുന്നു. പക്ഷെ ഇന്ന്  ആ കര്‍ക്കിടകമാസത്തില്‍ പ്രകൃതിയും നിശബ്ധമായിരുന്നു .  അവന്റെ പ്രവൃത്തികള്‍ കൊണ്ട് ബുദ്ധിമുട്ടിയ കര്‍ക്കിടക മാസം പോലും ഇന്ന് അവനു വേണ്ടി നിലാവ് തെളിയിച്ചു . അവന്‍ നിശ്ശേഷം പെയ്തു സ്വപ്‌നങ്ങള്‍ നഷ്ടമാക്കിയ വയലേലകള്‍ അവനു വേണ്ടി  നിവര്‍ന്നു നിന്നു. അവന്റെ കുത്തൊഴുക്കില്‍ വിടരാന്‍ കഴിയാതിരുന്ന പൂതാലികള്‍ ഇന്ന് അവനു വേണ്ടി വിരിഞ്ഞു നിന്നു ..വിടരാന്‍ ഇരുന്ന മൊട്ടുകളെ അവന്‍, ആ മഴത്തുള്ളികള്‍ നിഷ്പ്രബമാകിയെങ്കിലും ഇന്ന് ആ പനിനീര്‍ ചെടിയും അവനു വേണ്ടി കാത്തിരുന്നു....ഇന്നായിരുന്നു ആ  അവസാന മഴ, ശക്തിയില്ലാതെ
അവന്‍  പെയ്തോഴിയുന്നത്‌    .  പക്ഷെ അവള്‍, ആ പുഴ മാത്രം അന്നും മൌനത്തിന്റെ, വെറുപ്പിന്റെ, രൌദ്രമായ വേലിയെട്ടത്തില്‍ കുത്തി ഒഴുകികൊണ്ടെയിരുന്നു

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

സ്നേഹ പ്രതീക്ഷയുമായി മണ്ണിന്റെ മാറിലേക്ക്‌
പെയ്തിറങ്ങുന്ന മഴതുള്ളി അറിയുന്നുണ്ടാവുമോ
പുഴയെ മാത്രം സ്നേഹിച്ച മണ്ണിന്റെ മനസ്സ്........

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

മരുഭുമിയിലെ സ്വപ്നം

മഞ്ഞു തുള്ളി പോലെ കുളിരേണ്ട എന്‍റെ സ്വപ്നങ്ങള്‍ക്ക് മണല്‍ തരികളുടെ ചൂടായിരുന്നു
മഴയില്‍ നനഞ്ഞ പാരിജാതം പോലെ  സൌരഭ്യമെകേണ്ട   എന്‍റെ സ്വപ്‌നങ്ങള്‍ കള്ളിചെടികള്‍ ആരുന്നു
തുള്ളി ചാടി ഒഴുകുന്ന അരുവി പോലെ സന്തോഷവതിയായ എന്‍റെ സ്വപ്ങ്ങള്‍ വെള്ളം വറ്റിയ നീരുരവയായിരുന്നു
തുറക്കാത്ത വാതിലുകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ എന്നറിയാന്‍ വൈകി...കാരണം അവ കുരുത്തത് മരുഭൂമിയിലാരുന്നു.

 

തെരുവിന്റെ മക്കള്‍

ഇവര്‍ തെരുവിന്റെ മക്കള്‍
വിശക്കുന്ന വയറിന്റെ, ഗര്‍ഭ പാത്രത്തിന്റെ
ഭിത്തികള്‍ ഭുജിച്ചു വളര്‍ന്നവര്
കണ്ണില്‍ കിനാവില്ല , കഥനമില്ല
ഇന്നലെകളില്ല നാളെകളില്ല
ഇന്നത്തെ ജീവന്‍ ഇതിന്നു മാത്രം
വസന്തവും ശിശിരവും ശൈത്യവുമില്ല
കര്‍ക്കിട മഴ പോലെ നിര്തത്തെ
പെയ്തും, ചിലമ്പി കരഞ്ഞും
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
അമ്മതന്‍ മാറിലെ ചൂടില്ല
പൈതല്‍ ഈ വേനലില്‍
അറിയാതെ പറയാതെ
പരസ്പരം കാണാതെ
കൈകളില്‍ കനിവിന്റെ
കാരുന്യമേന്തി വിശക്കുന്നോര-
മ്മയുടെ വയറൊന്നു നിറയ്ക്കാന്‍
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
വിളരാതെ വിതുംബാതെ
വിധുരമം സന്ധ്യയും നിലാവും
നിറം മങ്ങിയ കിനാവും
പുണര്‍ന്നുറങ്ങാതെ ഉറങ്ങുന്ന
തെരുവിന്റെ മക്കള്‍
അണയാത്ത കണ്ണുകളില്‍
അടയുന്ന വാതിലുകള്‍
അറിവിന്റെ മോഹ രഥം
അകലെയെന്നാകിലും
അറിയാതെ വിരലാല്‍
വരയ്ക്കുന്നു മണ്ണില്‍
അക്ഷരം അക്ഷരം അക്ഷരതെറ്റുകള്‍
വളരുന്നിതിവളും മനുഷ്യനായി
എങ്കിലും നോക്കുന്നിതിവളെ
തെരുവിന്റെ മകളായി
പഞ്ഞെന്ദ്രിയങ്ങള്‍ക്ക് സൌരഭ്യമില്ല
മാനിണ എഴുതിയ കണ്ണുകളില്ല
ത്വക്കില്‍ തൂവലിന്‍ മ്രിധുലതയില്ല
തോട മറന്നൊരു കാതും
ലക്ഷനമിനങ്ങാത്ത നാസികയും
നിറം മറഞ്ഞു നിരതെറ്റിയ ദന്തങ്ങളും
എങ്കിലും നഗ്നത പാടെ മറയാത്ത
മാറില്‍ കഴുകന്‍റെ കണ്ണുകള്‍ തേടുന്ന
തീവ്രത പ്രനയമല്ലെന്ന് അറിയുന്നില്ലിവള്‍
വിശക്കുന്ന വയറില്‍
വളരുന്ന ഗര്‍ഭപാത്രത്തിന്റെ
ചുമരുകള്‍ ച്ചുരയ്ക്കുന്ന
ജീവനുകള്‍ വളരുന്നു വീണ്ടും
തെരുവിന്റെ മക്കള്‍
അവര്‍ വീണ്ടും തെരുവിന്റെ മക്കള്‍
ഹേ മനുഷ്യ മറക്കരുത് നീ
തെരുവിന്റെ മക്കള്‍ ഇവരും മനുഷ്യര്‍...
 

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

അവളുടെ മൌനം ദേഷ്യമായിരുന്നില്ല, അവളുടെ ദേഷ്യം വെറുപ്പായിരുന്നില്ല. അത് നിശബ്ദമായി, ശാന്തമായി കടലിന്റെ മാറിലൂടെ ഒഴുകുന്ന തിരയുടെ നിര്‍വികാരമായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു . അവളുടെ ഹൃദയത്തിന്റെ സ്പന്ദനമായിരുന്നു കടല്‍, ശ്വാസവും, നിശ്വാസവും, രാഗവും താളവും എല്ലാം....അപ്രതീക്ഷിതമായ മഞ്ഞു മലയുടെ തണുപ്പ് സഹിക്കവയ്യാതെ അവള്‍ ഓടി തളരുമ്പോള്‍ ഇത്തിരി ചൂട് പകര്‍ന്നു കൊടുത്തത് നിഷ്കരുണം പ്രവഹിക്കുന്ന സൂര്യന്റെ ചൂടിനോട് മല്ലിടുന്ന മണല്തരികലായിരുന്നു. കരയുടെ ഹൃദയം കവര്‍ന്ന മണല്‍തരികള്‍ . എന്നും വേദന മാത്രം, ഓരോ കാല്പാടിനടിയിലും വേദനയോടെ നെഞ്ച് പിളര്‍ന്നു കരയുന്ന മണല്തരിയുടെ ദുഖം കാണാന്‍ അവയെ പുണരുന്ന കരയ്യ്ക്ക് പോലും കഴിഞ്ഞിട്ടുണ്ടാവില്ല....പിന്നെയല്ലേ പിണങ്ങിയും ഇങ്ങങ്ങിയും വരുന്ന തിരയ്ക്ക് മനസ്സിലാവാന്‍....എങ്കിലും ഓരോ പിണക്കത്തിലും ഇണക്കത്തോടെ തന്നെ കാത്തിരിക്കുന്നുണ്ടാവും ആ മണല്‍തരികള്‍ .................

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

ദുഖത്തിന്‍ മുള്ള്

നിര്‍ജ്ജീവമാമീ വെറുമൊരു ജീവനെ -
മണ്ണിന്‍ മടിയില്‍ കുരുപ്പിച്ചതന്നു നീ,
‍ജീവച്ചവമാം എന്‍   സ്വപ്നങ്ങള്‍ക്ക് -
ചിറകു വിരിക്കാന്‍ ഉണര്ന്നിരുന്നെകി -
സ്നേഹമാം വെള്ളവും വളവും .
കാത്തിരിപ്പിന്‍ ദിനങ്ങളില്‍ എന്‍
മേനി പുണര്‍ന്നു  വളര്‍ന്നു,
മൃദുലം മനോഹരം പച്ചില പറവകള്‍ .
തളിര്‍ത്തു മൊട്ടുo‍, മുള്ളും, ശിഖരവും .
പടി കടന്നെത്തും പുലരിയ്ക്കായെന്‍
മൊട്ടുകള്‍ കാത്തിരുന്നു വിരിയുവാന്‍ .
ഒന്നുമാല്ലതിരുന്നോരീ  ജീവനില്‍ ഇന്ന് -
നിറയെ സ്നേഹമായി ഇലയും പൂക്കളും.
അറിയാമെനിക്കീ സ്നേഹവും നശ്വരമെന്നു -
തഴുകി വന്നോരെന്‍ ഇലകള്‍ കരിഞ്ഞു..
ചുംബനം വിതറി വിരിഞ്ഞൊര
പൂക്കള്‍ കൊഴിഞ്ഞു, ശിഖിരമൊഴിഞ്ഞു
വേര്പിരിയുമെന്നരിയാതെ 
വിരിഞ്ഞൊരു പൂവും
വേദനയില്‍ വേര്‍പിരിയാതെ
വേദന തരുന്നൊരു മുള്ളും.
എന്നും പിരിയാതെ നീ മാത്രം,
ഈ കൊമ്പിന് മുള്ള് മാത്രം
ഈ ദുഖത്തിലും വേദനയായി
എന്നെ പുണരുവാന്‍ നീ മാത്രം
പ്രണയിക്കാന്‍ മറന്ന നിന്നെ ഞാന്‍
ഇനിയൊന്നു പ്രണയിക്കട്ടെ
എന്‍ ദുഖത്തിന്‍ മുള്ളായി,
എന്‍ സ്നേഹത്തിന്‍ മുള്ളായി ...

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

Feeling

No one can hurt me
No one can love me
But i can hurt you and love you
No one can see me
No one can touch me
But i can see you and touch you
No one can make me cry
No one can make me smile
But i can make you cry and smile.
No one can follow me
But i can follow you
No one can realize me
Am a feeling of mine
Feeling of mine's only
That can also make you feel....

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

പശ്ചാതാപം

നിതാന്ത നിര്‍വികാര നിശാ ശലഭമേ
നിന്‍ നിര്‍ദോഷ നിരാലംബ നീര്‍മണികള്‍
ഉതിരും മിഴികള്‍ ഞാനൊന്നു തഴുകിക്കോട്ടേ.?
പിളരുമാ നെഞ്ചകം ഞാനൊന്ന്  പുണര്‍ന്നോട്ടെ ?
അനുവാദമില്ലെന്നറിയുന്നു ഞാനിന്നു എങ്കിലും..
അകലെ നിന്നെങ്കിലും പുണര്‍ന്നോട്ടെ നിന്നോര്‍മകള്‍

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2011

കാത്തിരിപ്പ്‌

എവിടെയോ പോയി മറഞ്ഞ നിലാവ് വരുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു..എന്തൊക്കെയോ പിറുപിറുത്തു ആ നക്ഷത്രങ്ങള്‍ എനിക്കായി ആ നീലവാനം ഒഴിഞ്ഞു തന്നു......ചിന്തകള്‍ക്ക് കൌമാരത്തിന്റെ കുളിരും ബാല്യത്തിന്റെ ചൂടും പകരുന്നതായി തോന്നി. മോഹങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത എന്‍റെ മനസ്സിനെ ഓര്‍ത്തു ഞാന്‍ വെറുതെ ചിരിച്ചു.....ആ നീലാകാശം മുഴുവന്‍ ഒറ്റയ്ക്ക് പറന്നു നടക്കാന്‍ തോന്നി, വരാമെന്ന് പറയാതെ പോയതാണെങ്കിലും എന്നെ ഒറ്റയ്ക്കാക്കി പോകാന്‍ മാത്രം ദുഷ്ടത ആ മനസ്സില്‍ ഉണ്ടാവില്ല എന്നെനിക്കറിയാം അതുകൊണ്ട് തന്നെ എന്‍റെ കാത്തിരിപ്പിന് മുഷിപ്പ് തോന്നിയില്ല , അല്ലെങ്കില്‍ തന്നെ  ചിന്തകള്‍ക്ക് അറുതിയില്ലാത്ത എനിക്കെപ്പോഴാ മുഷിപ്പ് തോന്നിയിട്ടുള്ളത്. പാരിജാതത്തിന്റെ മൊട്ടുകള്‍  എന്നെ നോക്കി പിന്നെ  പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു.,വിരിയാന്‍ പുലരിയെ കാത്തിരിക്കുന്ന അവര്‍ക്ക് എന്‍റെ കാത്തിരിപ്പ്‌ ചിരിക്കുള്ള വക നല്കിയില്ലെങ്കിലെ അത്ബുധമുള്ളൂ. നിശാഗന്ധി ചെടികള്‍ ഇന്ന് മടിചിരിക്കയാണെന്ന് തോന്നുന്നു..പൂത്തു സുഗന്ധം പരതേണ്ട സമയമായിട്ടും കാണാത്തതിനാല്‍ എന്‍റെ നാസ്ഗ്രങ്ങള്‍ അവയ്ക്കുവേണ്ടി തിരയുകയാണ്. പ്രണയത്തിന്റെ മാസ്മരികതയില്‍ ചൂളം വിളിച്ചു നടക്കുന്ന ചീവീടുകള്‍ കാമുകിയെ യാത്രയാക്കി തിരിച്ചു വരുന്നത് എനിക്ക് കാണാമായിരുന്നു. അവരുടെ സന്തോഷത്തില്‍ പ്രകാശം പകരാനായി അപ്പോഴും മിന്നാമിനുങ്ങുകള്‍ മത്സരിച്ചുകൊണ്ടിരുന്നു ....പ്രതീക്ഷ കൈവിടാതെ ഞാന്‍ വെറുതെ എന്‍റെ ചിന്തകളെയും സങ്കല്പങ്ങളെയും കാറ്റില്‍ പറത്തി അവ ആ നീലാകാശം മുഴുവന്‍ ചുറ്റി നടന്നു വീണ്ടും തിരിച്ചു വന്നു......നിലാവിനെ കാത്തിരുന്ന എനിക്ക് സന്ദേശവുമായി വന്നത് കറുത്തിരുണ്ട കുറച്ചു മേഘങ്ങളാരുന്നു, അവരുടെ മുഖത്ത് വേദനയുടെ കറുപ്പ് പരന്നിരുന്നു, അല്ലെങ്കിലും അവര്‍ക്ക് ചിരിക്കാന്‍ അറിയില്ലല്ലോ, ചിരിക്കാന്‍ മാത്രം സന്തോഷം അവര്‍ക്കുണ്ടയിട്ടില്ലല്ലോ എന്ന് പറയുന്നതായിരിക്കും ശരി...പറയാന്‍ വന്നത് ഗദ്ഗദമായി, പിന്നെ ആ കണ്ണുകള്‍ നിറയുന്നതായി കണ്ടു .എന്താണെന്നു ചോദിക്കുന്നതിനു മുന്നേ ആ മേഘങ്ങളുടെ കണ്ണ് നീരില്‍ ഞാന്‍ നനയാന്‍ തുടങ്ങി , വരില്ലെന്ന് പറയാന്‍ നിലാവ് പറഞ്ഞയച്ചതാണെന്ന് എനിക്കാ കണ്ണ് നീരില്‍ നിന്നും മനസ്സിലായി. നീലാകാശം മുഴുവന്‍ പരന്നു നിന്നു എന്‍റെ മേല്‍ കണ്ണീരായി പെയ്യുന്ന മേഘങ്ങള്‍ക്കിടയില്‍ എന്‍റെ കണ്ണീരു ആരും കാണാതെ പോയി....ആരും കാണാത്തത് കൊണ്ട് തന്നെ ഞാന്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി......ചിന്തകള്‍ വേദനയുടെ പ്രതീക്ഷകള്‍ക്ക് വഴിമാറി പിന്നെയും ഞാന്‍ ചിരിച്ചു കൊണ്ടേയിരുന്നു...

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011

ഓണം

നഷ്ട സ്വപ്നമാനെനിക്കിന്നുമീ ഓണം
നിത്യവും ഓര്‍മയാനെന്നുമെന്‍ ഓണം
ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന മുറ്റത്ത്‌
ഓമന പൂക്കളാല്‍ പൂക്കളം തീര്തോരോണം
പൂത്തുമ്പി മെല്ലെ ചൊല്ലി പറന്നു പോയി
എന്‍ പൂത്താലി പെണ്ണിനും പുത്തനോണം
നിറം മങ്ങാത്ത എന്‍ ഓര്‍മ്മകള്‍ കൂട്ടി 
കണ്ണീരിനാല്‍ ഞാനും  തീര്‍ത്തൊരു പൂക്കളം

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

തേടി വന്ന വസന്തം

ഈറന്‍ അണിഞ്ഞ അവളുടെ കണ്ണീരു കണ്ടു ഞാന്‍
അറിയാതെ പിന്നെയും നെഞ്ചോടു ചേര്‍ത്തു
കരഞ്ഞു കലങ്ങിയ കണ്ണില്‍ ഞാന്‍ കണ്ടു  
നിരാലംബ സ്നേഹത്തിന്‍ പൂത്ത  നിശാഗന്ധികള്‍  
കണ്ണീര്‍ തുടയ്ക്കും കൈകള്‍ തെടിയലഞ്ഞവള്‍
കഥന ഭാരത്താല്‍ തകര്‍ന്നു നിരാലംബയായി 
ചിരിച്ചു, ചിറകിട്ടടിച്ചു പറക്കെണ്ടിവള്‍
ഇന്ന് ചിരകാല ദുഖത്തിന്‍ മൂക സാക്ഷി 
അവളുടെ പരിശുന്ധ സ്നേഹത്തിന്‍ മിഴി നീര്‍കണങ്ങള്‍
തുടച്ചതെന്‍ രക്തം പുരണ്ട അരണ്ട കൈകള്‍ 
എവിടെ നിന്നെതിയെന്നറിയില്ല എങ്കിലും
കാണാതിരിക്കാന്‍ കഴിഞ്ഞില്ല ആ ചുടു നീര്‍കണങ്ങള്‍ 
കരയാതിരിക്കാന്‍ കഴിയില്ലവള്‍ക്കിനിയും, എങ്കിലും
അവളറിയാതെ കൂടെയിരിക്കുന്നു ഞാന്‍ അവളുടെ
മിഴിനീര്‍ തൂകി പൊള്ളിയ കവിളില്‍ മന്ദ മാരുത 
ചുംബനമെകി  തണുപ്പിക്കുവാന്‍..