വികലമായ ചിന്തകള്‍.......

പേജുകള്

ചൊവ്വാഴ്ച, ജനുവരി 10, 2012

തിരകള്‍ക്കപ്പുറം തീരങ്ങള്‍ തേടി
അലയുന്നോരജ്ഞാത ഹൃദയം

മഴ പെയ്തു വര്‍ണങ്ങള്‍ മറയും - മാനത്തു
കണ്ണീരിന്‍ കനവു തിരയുന്നു വെറുതെ...

പാഴ്ക്കിനാവായി പോകും പകലിന്റെ -
പരിഭവം ചുമക്കുന്ന സൂര്യനും

തിരകളെ നോക്കി അടുക്കുവാന്‍ വെമ്പുന്നു
തീരങ്ങള്‍ അറിയാതെ തുഴയുന്ന തിരകള്‍ - അറിയുന്നതെവിടെ

അലയുന്നോരജ്ഞാത ഹൃദയം..?
ഒരു കൊടുംകാറ്റിനു കൂട്ടായ്‌ വരും

മഴയും, മഴക്കാറും, മിഴിനീര്‍ കണങ്ങളും
കാണാതെ പോകുന്നു പിന്നെയും

അലയുന്നോരജ്ഞാത ഹൃദയം... നിനക്കായ്‌
അലയുന്നു തീരമേ... വെറുതെ അലയുന്നു വീണ്ടും...




എവിടെയോ തേടി തിരഞ്ഞു
കാറ്റില്, മലയില് ഞാന് നിന്നെയലഞ്ഞു..
 ഒരു കുഞ്ഞു കാറ്റിന് മര്മ്മരം
എന്‍ മനസ്സിന് മിടിപ്പായി വളര്ന്നു..
ഇരുളും വെളിച്ചവും ഒന്നായി എന്‍
ഇരവിലും പകലിലും തേടിയലഞ്ഞു..
മിഴിനീര് വീഴാതെ നോക്കി ഞാന്
മിഴി മൂടി മറയാതിരിക്കാന്.
അകലുവാനയിരുന്നെങ്കില് എന്തിനെന്-
മനസ്സിന് തൊടിയില് വിരിഞ്ഞു-
ഹൃദയത്തില് പ്രണയ സൌരഭ്യം പടര്ത്തി..?
അകലുവാനയിരുന്നെങ്കില് എന്തിനു നീ
ഈ മുള്ളുള്ള ശിഖിരം തിരഞ്ഞു..?
ആരും അടുക്കതോരീ മുള്ളിന്-
മുകുരത്തില്‍ എന്തിനു നീ വിടര്ന്നു..?
സ്നേഹ ശലഭത്തിനു നുകരുവാന് പൂന്തേന് നിറച്ചു.
കാണാതൊളിപ്പിച്ച മുള്ളിന്‍
കണ്ണീരു കണ്ടൊരു പൂവ് നീ..
തേടിയലയുന്നു നിന്നെ വീഴും വരെ...
വീണു കൊഴിയാതിരുന്നെങ്കില്
ഈ മടിത്തട്ടില് ഉറക്കിയേനെ