വികലമായ ചിന്തകള്‍.......

പേജുകള്

ഞായറാഴ്‌ച, ജൂൺ 12, 2011

മഴ

പെയ്തുകൊണ്ടിരുന്നാലും പെയ്യാതിരുന്നാലും കുറ്റം മഴയ്ക്ക്‌ തന്നെ. 

വിവേകവും ക്രിയാത്മകതയും ഉള്ള മനുഷ്യര്‍ക്കില്ലാത്ത കൃത്യത എനിക്കെന്തിനാണെന്ന് വിചാരിച്ചു മഴയ്ക്ക്‌ ആശ്വസിക്കാം. ..

ഓര്‍മ ചിത

വടക്ക് കിഴക്ക് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവിലേക്ക്‌ നോക്കി മുത്തച്ചന്‍ കുട്ടികളോട് പറഞ്ഞു , എന്റെ കാലം കഴിഞ്ഞാലും ഇതിലെ മാങ്ങ പെറുക്കി തിന്നുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കും, അതിനാണ് ഞാനിതിവിടെ നട്ടു വളര്‍ത്തിയത്‌......

സ്ലേറ്റും പെന്‍സിലും മഷിതണ്ടും പിടിക്കേണ്ട കയ്യില്‍ ലാപ് ടോപും ഐ ഫോണും ഉള്ള ഈ കാലത്ത് ഓര്‍മകള്‍ക്കും അതിന്റെതായ മാറ്റം വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ  ......

ചിതയില്‍ മുത്തച്ചന് കൂട്ടായി മാവും ഉണ്ടായിരുന്നു.....

അല്ലെങ്കിലും ഈ നൂറ്റാണ്ടില്‍ അപ്രസക്ത ഓര്‍മ്മകള്‍ ഒരു ഭാരം തന്നെ ആണ്. 

വെള്ളിയാഴ്‌ച, ജൂൺ 10, 2011

യാഥാര്‍ത്ഥ്യം

എന്‍റെ സ്വപ്നങ്ങളെ യാധര്‍ത്യമാക്കാന്‍ എനിക്കവളെ ഉപേക്ഷിക്കേണ്ടി വന്നു ..
എന്‍റെ സ്വാര്‍ഥത ....
പക്ഷെ.... ഞാന്‍ അറിയാന്‍ വൈകി
എന്‍റെ യാഥാര്‍ത്യങ്ങള്‍ അവളുടെയും സ്വപ്നമായിരുന്നു എന്ന്...

ചങ്ങല


കണ്ണുകള്‍ക്ക്‌ കഴുകന്‍റെ  ക്രൂരതയില്ലതിരുന്ന കാലം .  
 മനസ്സും ശരീരവും നിഷ്കളങ്കതയുടെ മൃദുലത തുളുമ്പി നിന്ന കുട്ടിക്കാലം . 
ആണും പെണ്ണും എന്നാ വേര്‍തിരിവില്ലാതെ തുള്ളിക്കളിച്ചു നടന്ന അവധിക്കാലം ..
കാലം എന്നില്‍ വികലമായ ചിന്തകളും യുക്തിഹീനമായ പ്രവര്‍ത്തികളും അടിച്ചേല്‍പ്പിച്ചു .

മുല്ല മൊട്ടു പോലുള്ള പല്ലുകളില്‍ പാന്‍ പരാഗിന്റെയും ബീഡിയുടെയും കറയുടെ മേലാപ്പനിഞ്ഞിരിക്കുന്നു .  
കൈകളില്‍ അറവു ശാലയിലെ രക്തത്തിന്റെ മണം.  
മുടിയും താടിയും വൃത്തിഹീനമായ മുഖം   മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് വാശിയോടെ വളരുന്നു...
ചിന്തകള്‍ എന്നെ ബ്രാന്തനാക്കാതിരിക്കാന്‍ അറ്റെന്ടെര്‍ ഇടയ്ക്കിടെ വന്നു ജനലഴികളില്‍ മുട്ടുന്നുണ്ട്....... വരുന്നുണ്ട് അയാള്‍ വീണ്ടും...എന്‍റെ ചിന്തകള്‍ക്കും വിലങ്ങിടാന്‍... 
കാലുകള്‍ക്കിട്ടത് മതിയാവത്തതിനാല്‍ ചിന്തകള്‍ക്ക് പോലും വിലങ്ങിടുന്നു അവര്‍ ....   

ദുഖം

കറുപ്പേ വെളുക്കാന്‍ കഴിയത്തതാണോ നിന്‍റെ ദുഖം 

വിരഹം


തീരതോടടുക്കുംതോറും തിരയുടെ താളം  തെളിയുന്നു
പ്രണയത്തോടടുക്കുന്തോറും വിരഹത്തിന്‍റെ    വേദനയും 

ശനിയാഴ്‌ച, മേയ് 07, 2011

ആദ്യ സ്പര്‍ശം


നിന്‍റെ ആദ്യ സ്പര്‍ശം എന്നില്‍ ഉണര്‍ത്തിയ അനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യ. ജീവിതത്തില്‍ ഈ ൨൫ വയസ്സിനുള്ളില്‍ ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന്. മുന്നേ പോയവര്‍ പറഞ്ഞിരുന്നെങ്കിലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു നിന്നോടോപ്പമുള്ള ഓരോ ദിനവും, ഓരോ രാത്രിയും. ഓഫീസില്‍ നിന്നും തിരിച്ചു വരുന്നതുവരെ നീ എന്നെയും കാത്തു ഇരിപ്പാനെന്നെനിക്കരിയം. പലപ്പോഴും ഞാന്‍ മനപ്പൂര്‍വ്വം വൈകി വരാറുണ്ട്, പക്ഷെ പകലുറങ്ങുന്ന നിനക്ക് രാത്രിയാമങ്ങള്‍ ആരുമറിയാതെ എന്നെ സേവിക്കാന്‍ മാത്രമുള്ളതയിരുന്നല്ലോ. ഞാന്‍ എത്ര അകലാന്‍ ശ്രമിച്ചിട്ടും നീ പിന്നെയും പിന്നെയും എന്നിലെക്കടുക്കുകയായിരുന്നു, എന്‍റെ ചൂട് നിന്നെ വല്ലാതെ മത്തു പിടിപ്പിച്ചു കാണും. നിന്‍റെ തലോടല്‍ ഏല്‍ക്കാത്ത ഒരു കോശം പോലും എന്‍റെ ശരീരത്തില്‍ ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പൊ നിന്നെ പിരിഞ്ഞിട്ടു ഒരു മാസമായി, നിന്നെ ഓര്‍ത്ത്‌ ഞാന്‍ പല തവണ ഞെട്ടി എഴുന്നെട്ടിട്ടുനറ്റ് നിശബ്ദമായി ഇവിടെ എവിടെയോ നീ ഒളിച്ചിരിപ്പുന്റെന്നു ഒരു തോന്നല്‍. പിരിഞ്ഞിരിക്കുമ്പോള്‍ ഉള്ളത്‌ വേറെ ഒരു അനുഭൂതിയനെന്നു ഇപ്പൊ ഞാന്‍ മനസിലാക്കുന്നു. നമ്മുടെ ഈ വേര്‍പിരിയലിന് കാരണം റൂമിലെ കാരണവരായ അച്ചയനയിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അച്ചായനെ കൊല്ലേണ്ട ദേഷ്യം ഉണ്ട്.ഇത് കുറച്ചു കൂടി നേരത്തെ ആക്കമായിരുന്നില്ലേ എന്ന് . പക്ഷെ പാവം അച്ചായന്‍ മൂട്ടയുടെ മരുന്നിനു വേണ്ടി കുറെ കഷ്ടപ്പെട്ട് കാണും. ഇനി എന്നാണാവോ നിന്‍റെ മടങ്ങി വരവ് എനിക്കതാലോചിക്കാന്‍ പോലും വയ്യ.

തിങ്കളാഴ്‌ച, ജൂലൈ 20, 2009

bhranthan

കണ്ണുകള്‍ ദൂരെ, ഒരു കാതമകലെയാണ്
നാസികയിതേതൊ കൂര്‍ത്ത മുള്ളുപോല്‍ ഉന്തിനില്‍ക്കുന്നു
കൈകളില്‍, വിറയാര്‍ന്ന ഊന്നുവടി നിലത്തൂന്നി
നാദം നിലയ്ക്കുമീ വീണയില്‍ തന്ത്രിയാകുന്നു.

കാല്‍കള്‍തന്‍ കണ്ടത്തി്‌ന്‍ ചങല വലിച്ചിഴയ്ക്കുന്നു
വേദനകള്‍ മാത്രം മന്ദഹാസത്തില്‍ മുങിയമരുന്നു.
കെട്ടിയിട്ടൊരീ നാലുകെട്ടിന്‍ടെ മൂലയില്‍
വേര്‍പാടിന്‍ മൂളലുകള്‍ മാത്രമായി തേങിയലിയുന്നു.

അഗ്രഹാരത്തിന്‍ടെ മുറ്റത്ത് വന്നൊരു-
പ്രക്രിതിതന്‍ താളം കേള്‍ക്കാന്‍ കൊതിക്കുന്നു.
ആവതില്ലെന്നാലുമീ ഹാരം വലിച്ചിഴയ്ക്കുന്നു
പിളരുന്നതോയെന്‍ ഉന്തിയ എല്ലുകള്‍ മാത്രം

പുലരികളില്ല, പുണ്യാഹമില്ല...
പാരിജാതത്തിന്‍ നേര്‍ത്ത സുഗന്ധമില്ല
സന്ധ്യയുമില്ല, നാമജപങളുമില്ല
സായന്തനത്തിന്‍ സുവര്‍ണ സൌന്ദര്യമില്ല

അന്ധകാരത്തിന്‍ടെ നിഗൂഡതയീ ഭ്രാന്തന്‍ടെ-
അകക്കണ്ണില്‍ ‍ കനലായി ജ്വലിക്കുന്നു.
ഓര്‍മകള്‍ വിടപറഞ്ഞെങ്കിലും എന്നുമീ
ബന്ധനത്തിന്‍ തീവ്രത പേറുന്ന ജന്‍മം

MS Paint