വികലമായ ചിന്തകള്‍.......

പേജുകള്

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

മരണം

ഈ ഊഷര ഭൂമിയില്‍, പ്രതീക്ഷയുടെ മരുപ്പച്ചയില്‍
പ്രത്യാശയോടെ നിന്നെ കാത്തിരിക്കുന്ന എന്നില്‍
വരണ്ട മണല്‍ കാറ്റില്‍എന്നെ മൂടി
നീയും പറന്നകലുകയാണോ മരണമേ
കാലത്തിന്റെ കാല്പാടുകള്‍ എന്റെയീ
ഉടഞ്ഞ ഹൃദയത്തില്‍ കാളിയ നൃത്തം
ചവിട്ടി കടന്നു പോകുമ്പോള്‍
നിലവിളിക്ക്‌ ത്രാണിയില്ലാത്ത
എന്റെ നിനമുനങ്ങിയ ഞരമ്പുകള്‍
നീ പിന്നെയും കാണാതെ പോവുകയാണോ
സ്നേഹിച്ചവരെ വെറുത്തും
വെറുതവരെ സ്നേഹിച്ചും
എന്റെ ഹൃദയ നാഡിയില്‍
ദുഷ്ടതയുടെ ചുടു രക്തം നിറച്ചും,
എന്റെ കണ്ണുകള്‍ക്ക്‌
കഴുക ജന്മം പകര്‍ന്നും
സ്നേഹം പകരാന്‍
സര്‍പ്പ ദാന്ധങ്ങള്‍ ഏകിയും
എന്റെ മനുഷ്യതം മരപ്പിച്ചപ്പോഴും
ഞാന്‍ അറിയാതിരുന്ന മരണമെന്ന
മാത്രികത, എവിടെയാണ് നീ
മനസ്സിലാകാത്ത മനുഷ്യതമാണ്
മനുഷ്യനെ മനുഷ്യനല്ലതക്കുന്നതെന്ന്
ഞാന്‍ അനുഭവിച് അറിയുമ്പോഴേക്കും
തിരിച്ചറിയാന്‍ കഴിയാത്ത വിധം
എന്റെ കണ്ണുകളില്‍ കറുപ്പു നിറഞ്ഞിരുന്നു
ചുറ്റിലും നിന്നും സ്നേഹം കാണിച്ചു
എന്നെ പരാജയപ്പെടുതുംബോഴെങ്കിലും
മരണമേ നിനക്കെന്നെ ഒന്ന് വാരി പുണര്‍ന്നു കൂടെ...
ഇനിയെങ്കിലും ഈ വിഷ പല്ലുകള്‍ നിര്ജീവമാകിക്കൂടെ
 
 

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പ്രണയത്തിന്റെ നിറം

പതിവില്ലാതെ അന്ന് എന്റെ നിശാഗന്ധി പൂത്തു
എല്ലാവരെയും കൊതിപ്പിച്ചു ചാറി പോയ ആ മഴയില്‍,
പുലരിയെ നോക്കി പുഞ്ചിരിച്ച മഴവില്ലിനെ
സാക്ഷിയാക്കി ഞാന്‍ എന്റെ പ്രണയം അറിയിച്ചു  
പ്രണയത്തിനു അന്ന് മഴവില്ലിന്റെ ചാരുത ആയിരുന്നു...

പിന്നെ വെളുപ്പ്‌
എന്റെ ശ്വാസവും നിശ്വാസവും നീയാണെന്ന്
പറഞ്ഞു എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍
നമ്മള്‍ ഒന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് തെളിഞ്ഞു വന്ന
നിഴല്‍ വിരിച്ച നിലാവിന്റെ, പരിശുന്ധിയുടെ , സ്നേഹത്തിന്റെ 
തൂവെള്ള നിറമായിരുന്നു അന്നെന്റെ പ്രണയത്തിനു.
പിന്നെ ചുമപ്പു
വാക്കുകള്‍ കൊണ്ട് ഞാനവളുടെ ഹൃദയം കോറിയപ്പോള്‍
അതിന്റെ ആഴം അവള്‍ എനിക്ക് കാണിച്ചു തന്നത്,
എന്റെ പ്രണയ ചുംബനം ഏറ്റ  അവളുടെ
സിരകളിലെ ജീവ രക്തം പകര്‍ന്നായിരുന്നു
എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചത് അവളുടെ
സ്നേഹം നിറഞ്ഞ സിരകളെ ആയിരുന്നു
അന്നെന്റെ പ്രണയത്തിനു കടും ചുവപ്പ് നിറമായിരുന്നു
പിന്നെ കറുപ്പ്
അവളുടെ പ്രണയം തിരിച്ചറിഞ്ഞ എന്റെ കണ്ണുകളില്‍
നോക്കി പിരിയമെന്നു പറഞ്ഞപ്പോള്
ഞാന്‍  കൂട്ട് പിടിച്ചു പോയത് ഇരുട്ടിനെ ആയിരുന്നു
കറുത്തിരുണ്ട കാര്‍ മേഘം ഉരുണ്ടു കൂടിയ ഇരുട്ട്
ഹിര്‍ദായത്തിന്റെ വേദന കണ്ടു നിലാവ് പോലും തെളിയതിരുന്ന
അന്ന് മുതല്‍ എന്റെ പ്രണയത്തിനു കറുപ്പ് നിറമായിരുന്നു
പിന്നെ...
അമ്പല നടയിലെ കെടാ  വിളക്കു   പോലെയായിരുന്നു
അവള്‍ തിരിച്ചു വരുമെന്ന എന്റെ പ്രതീക്ഷയും
അസ്തമിക്കാത്ത ആ പ്രതീക്ഷയില്‍ ഒരു നാള്‍
എന്റെതല്ലാത്ത കൈവിരല്‍ തുമ്പ് പിടിച്ചു അവള്‍
നടന്നകലുമ്പോള്‍ എന്റെ പ്രണയത്തിനു ശൂന്യതയുടെ
നിറമായിരുന്നു, എന്റെ ജീവിതത്തിനും
നിറങ്ങള്‍ പകര്‍ന്ന പ്രണയം തന്നെ നിറങ്ങള്‍ കവര്‍ന്നു
പോകുമ്പോള്‍ ബാക്കി വച്ചത് ആത്മാവില്ലാത്ത
ആത്മ നിയന്ത്രണം നഷ്ടപെട്ട ഒരു ദേഹമായിരുന്നു....
ഇവിടെയാണോ നീ പറഞ്ഞ സ്വര്ഗം...?
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്ഗാമികള്വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്ന്ന സപ്തസ്വരമാധുരി....?
കണ്ണില്കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്ത്തലച്ചു വരുന്ന
നിലവിളിയില്തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്വഴിയില്
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....

ചൊവ്വാഴ്ച, നവംബർ 29, 2011

അന്ന്
എല്ലാവരും എന്നെ സ്നേഹിച്ചു പിറകെ നടന്നു
എല്ലാവരെയും ഞാന്‍ പുച്ചിച്ചു
പുറം തിരിഞ്ഞു നടന്നു
അവരുടെ നിരാശയില്‍ ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു...
ഇന്ന്
സ്നേഹിച്ചവരെല്ലാം എന്നെ മറന്നു
പുതിയ ഉറവിടം തേടി എല്ലാവരും പോയപ്പോള്‍
ഇത്തിരി സ്നേഹം ഞാനും കൊതിച്ചു
ചോദിച്ചപ്പോള്‍ അവര്‍ എന്നെ നോക്കി, പിന്നെ മെല്ലെ
പുറം തിരിഞ്ഞു നടന്നു
ഞാന്‍ പിന്നെയും ഉച്ചത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു
ഭ്രാന്തമായ ചിരി പുറത്തു വന്നത് ഗദ്ഗദമായി
നാളെ
കിട്ടിയത് വലിചെരിഞ്ഞതിനും
കിട്ടാത്തത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചതിനും
വേണ്ടി നേടി എടുത്തത്‌
ഓര്‍ക്കാന്‍ കഴിയാത്ത കരുതുരുണ്ട ഒരു മനസ്സും
കരയാന്‍ അറിയാത്ത കണ്ണും,
എപ്പോഴും വിളറി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖവും
പെയ്യാന്‍ ആവാതെ വിമ്പുന്ന മേഘം പോലെ.....

ലഹരി

കാള കൂട വിഷം കുടിക്കുവാന്‍ തോന്നി
പറഞ്ഞു കേട്ടതിന്റെ കയ്പ് നീര്
അനുഭവിച്ചറിയുവാന്‍ വല്ലാത്തൊരു ആഗ്രഹം.
എന്റെ ഹൃദയത്തില്‍ നിറച്ചിരിക്കുന്ന
കയ്പിനെക്കള്‍ കൂടുവാന്‍ വഴിയില്ല
ഓരോ നിമിഷവും അത് നിറഞ്ഞു കൊണ്ടിരിക്കയാണ്
തീര്‍ന്നു പോകാത്ത അക്ഷയ പാത്രം പോല്‍
തീരുമെന്ന് തോന്നുമ്പോഴൊക്കെ അത് നിറയ്ക്കാനുള്ള
മനസ്സിന്റെ മാന്ത്രികത എനിക്ക് നന്നായി അറിയാം
സ്നേഹത്തിന്റെ കയ്പ് നീര്‍ അത് എന്നെ
വല്ലാതെ അടിമപ്പെടുതിയിരിക്കുന്നു
സ്നേഹത്തിന്റെ മധുര തീര്‍ത്ഥം തരുന്നവര്‍ക്ക്
ഞാന്‍ എന്റെ ഹൃദയത്തിലെ കയ്പ് നീര്‍
പകരന്നു കൊടുക്കും ആ ലഹരിയില്‍ ഞാന്‍ അലിയും
അവരുടെ ആഗതമായ കണ്ണ് നീര്‍
പകര്‍ന്നിരുന്നത് എന്റെ മദ്യത്തിന്റെ മണമുള്ള
അലങ്കൊലമായാ മനസ്സിന്റെ ഉള്ളരയിലെക്കാരുന്നു
വസന്തത്തിന്റെ കുളിരാര്‍ന്ന ഐയ്സു കട്ട്കൊണ്ട്
ഞാന്‍ അത് നുകരുമായിരുന്നു..
ലഹരി, വെറുതെ ചിരിക്കുവാന്‍ തോന്നുന്ന ലഹരി
കരയട്ടെ അവര്‍ ഇനിയും കരയട്ടെ
എന്റെ ലഹരിക്ക്‌ അന്ധ്യമില്ലതിരിക്കട്ടെ
എന്റെ ഹൃദയം വീണ്ടും നിറയട്ടെ, തിരിച്ചു കൊടുക്കാത്ത
സ്നേഹത്തിന്റെ കയ്പ് നീര് കൊണ്ട് അത് നിറയട്ടെ....

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഇന്നലെ

എന്റെ നൊമ്പരത്തിന് ചുവന്ന നിറമാണെന്ന് എന്റെ മുഗത്ത്‌ നോക്കി വായിക്കാന്‍ കഴിയും, എന്റെ സന്ധ്യകള്‍ ഇപ്പോഴും ആ ചുവപ്പ് കലര്‍ന്നിട്ടുണ്ടാവും..ഇന്നലെ വൈകുന്നേരവും ഓഫീസില്‍ നിന്നിറങ്ങി വന്നത് ആ ചുവപ്പ് ചാലിച്ച് കൊണ്ടായിരുന്നു. റൂമില്‍ എത്തി സഹപ്രവര്‍ത്തകരുമായി ഇത്തിരി നേരം ഇരുന്നപ്പോള്‍ ആ ചുവപ്പ് തല്ക്കലതെക്കെങ്കിലും പോയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആയതിനാല്‍ റൂമില്‍ ബിരിയാണി വയ്ക്കമെന്നൊരു തീരുമാനത്തില്‍ എത്തി, ഈ കാര്യത്തില്‍ എന്റെ ശബ്ദത്തിനു വില ഇല്ല എന്നെനിക്കറിയാം കാരണം എന്റെ നോണ്‍ വെജ് വിരോധം തന്നെ. എങ്കിലും അവര്‍ ഉണ്ടാക്കി കഴിയുമ്പോള്‍, റൈസ് മിക്സ്‌ ചെയ്യുന്നതിന് മുന്നേ എനിക്കിത്തിരി എടുത്തു വയ്ക്കും അതിനു ശേഷം ആണ് അവര്‍ കോഴിയും മസാലയും മിക്സ്‌ ചെയ്തിരുന്നത്..ഇന്നലെ എല്ലാം ഉണ്ടാക്കി എല്ലാവരുടെയും കൂടെ ഞാനും ഡൈനിങ്ങ്‌ ടാബിളില്‍ ഇരുന്നു. ബിരിയാണി റൈസ് തുറക്കാതെ തന്നെ ടാബിളില്‍ കൊണ്ട് വച്ചു, എല്ലാവരുടെയും മുന്നില്‍ വച്ചു തുറക്കും അതാണ് പതിവ്, അതില്‍ നിന്നും മുകളില്‍ മിക്സ്‌ ചെയ്യാത്ത റൈസ് എനിക്ക് തരും, പിന്നെ എല്ലാവരും സ്വപ്‌നങ്ങള്‍ ബാക്കി വച്ചു vida paranja കോഴിയുടെ കാലും തലയും ഒക്കെ സോമാലിയയിലെ കുട്ടികളെ പോലെ ആര്‍ത്തി പിടിച്ചു തിന്നും, അതാണ് പതിവ്., ഇന്നലെ ബിരിയാണി റൈസ് തുറന്ന ഉടനെ ഞാന്‍ എന്റെ പ്ലേറ്റ് അതിനു നേരെ നീട്ടി., " ഇന്ന് റൈസ് കുറവാണ് മിക്സ്‌ ചെയ്യാതെ തരാന്‍ പറ്റില്ല" പ്രതീക്ഷിക്കാത്ത ഒരു മറുപടി കേട്ട് ഞാന്‍ ഒരു നിമിഷം എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു, എന്റെ മുഖത്തിന്റെ നിറം മാറാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നെ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്ക് വിശപ്പില്ല അതിന്റെ മണം കേട്ട് വന്നതാണ്‌ ജസ്റ്റ്‌ ഒരു തവി ടേസ്റ്റ് നോക്കാന്‍ തന്നാല്‍ മതിയെന്ന്, അങ്ങിനെ ഞാന്‍ ഒരു തവി ചോറ് വാങ്ങി എല്ലാവരുടെ മുന്നിലും ചിരിച്ചുകൊണ്ട് അത് തിന്നു. വയറിന്റെ വേദന ഒന്നാകെ ഞാന്‍ മനസ്സിലേക്ക് പറിച്ചു നടുകയായിരുന്നു ഒന്ന്നും പറയാതെ വന്നു. ആരോടെങ്കിലും ഒന്ന് പറയാമെന്നു കരുതി പുറത്തിറങ്ങി അവള്‍ക്കു ഫോണ്‍ ചെയ്തു, പിന്നെ വേണ്ടാന്ന് തോന്നി ഫോണ്‍ കട്ട്‌ ചെയ്തു വെറുതെ എന്തിനാ avalude കൂടെ ഉറക്കം കെടുതുന്നതെന്നോര്‍ത്തു, റൂമില്‍ എത്തി എന്റെ ലാപ്ടോപ് ഓണ്‍ ചെയ്തു, ഹെഡ് ഫോണ്‍ വച്ചു, മാക്സിമം ശബ്ദത്തില്‍ പട്ടു കേട്ടിരുന്നു, അല്ലെങ്കില്‍ ആരെങ്കിലും എന്നോട് സംസാരിക്കാന്‍ വരും, ആര്‍ക്കും മനസ്സിലാവാതെ ഞാന്‍ പെട്ടന്ന് തന്നെ കിടന്നു, എപ്പോഴോ ഉറങ്ങി. ഫ്രൈഡേ ഷൂട്ട്‌ ഔട്ട്‌ ഇന് പോകാമെന്ന് മുന്നേ വാക്ക് കൊടുത്തിരുന്നു. പിറ്റേ ദിവസം രാവിലെ അവര്‍ എന്നെ വിളിച്ചു, സുഖമില്ല ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി, എന്നെ പോലെ കേട്ടതും കൊണ്ടതും എല്ലാം മനസ്സില്‍ വച്ചു നടക്കാത്തവര്‍ ആയതിനാല്‍ ഞാന്‍ പോകാത്തതിന്റെ കാരണവും അവര്‍ക്ക് മനസ്സിലായില്ല.. എനിക്കെന്തേ എല്ലാം പെട്ടന്ന് മറക്കാന്‍ കഴിയാത്തത്, വെറുതെ ആണെന്നെനിക്കറിയാം ആരും ഓര്‍ക്കാത്തത് വെറുതെ ഓര്‍ത്തു.... എനിക്കുമോന്നു ചിരിക്കണം എല്ലാവരെയും പോലെ മുഖം മറച്ചു ചിരിക്കണം....
innale

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

ആര്‍ത്തിരമ്പി കുളിര്‍ത്തു പെയ്ത മഴയും തോര്‍ന്നു തുടങ്ങി. ഇരുളിന് നിറം പകര്‍ന്ന നിശാ ശലഭവും വഴി മാറി പറന്നു തുടങ്ങി. മഞ്ഞു പെയ്ത രാത്രികളെ സുഗന്ധ പൂരിതമാക്കിയ നിശാഗന്ധിയും പൂക്കാതിരിക്കാന്‍ മടിച്ചു, തീരങ്ങള്‍ തേടി അലഞ്ഞ കുഞ്ഞരുവികളും വഴി മാറി ഒഴുകി, ഒരു ശുഭാന്ധ്യം നേരാനുള്ള സമയമായി, വഴി തെളിയിച്ച മിന്നാമിനുങ്ങിന്റെ വെട്ടവും മങ്ങി തുടങ്ങി , ഈ വഴിയുള്ള എന്റെ യാത്രയും അവസാനിക്കാറായി.

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

പറയാന്‍ ബാക്കിവച്ചത്‌ ....

മഞ്ചാടി കുരുപോലെ സ്വപ്നങ്ങള്‍ കൂട്ടിവച്ച അവരുടെ ജീവിതം പച്ചയായി ചിതലരിക്കുമ്പോള്‍ ഒന്നിനുമല്ലാതെ, ഒന്നുമല്ലാത്ത എനിക്കും എവിടെയോ ഒരു സൂചിമുന തുളച്ചു കയറുന്നു. എന്നെങ്കിലും ചിത്രശലബത്തിന്റെ നിറങ്ങള്‍ ചാര്‍ത്തി അവര്‍ പറന്നുയരും എന്ന പ്രതീക്ഷ പിന്നെയും പിന്നെയും ഇല്ലാതാക്കുമ്പോള്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടമാക്കിയ വാക്കുകള്‍ കണ്ണീരണിഞ്ഞ അവളിലേക്ക്‌ ഒരു ചുടു കാറ്റായി വീശിയിരിക്കാം. പക്ഷെ അത് ആ സൌഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നുള്ള അടുപ്പത്തിന്റെ വേദനയായിരുന്നു എന്ന് അവള്‍ തിരിച്ചരിയാതതെന്തേ. അറിയാതിരിക്കാന്‍ ആവില്ല അവള്‍ക്കു എന്നെനിക്കറിയാം എങ്കിലും എപ്പോഴൊക്കെയോ അവളില്‍ നിന്നും, അവളറിയാതെ തെറിച്ചു പോകുന്ന വാക്കുകള്‍ ഏറ്റു മുറിയുമ്പോഴും അവളുടെ നന്മ മാത്രമേ ആഗ്രഹിചിരുന്നുള്ളൂ, അവളുടെ സങ്കടങ്ങള്‍ക്കിടയില്‍ ഇത്തിരി ഒരാശ്വസമാകുവാനെ ഞാന്‍ എന്നും ശ്രമിചിരുന്നുള്ളൂ..........
 
  

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സൌഹൃദം

പരിഭവമെന്തിനു പിണങ്ങിയാലും
ഇണങ്ങുവാന്‍ ഞാന്‍ വരില്ലേ
നിന്‍ പിണക്കം ഞാന്‍ മാറ്റുകില്ലേ
സൌഹൃതമെന്നത് പിണക്കമല്ലേ
പിനക്കമില്ലെങ്കിളീ നമ്മളുണ്ടോ
പിണങ്ങിയാല്‍ നീ ഒരു മേഘമാവും
ഇണങ്ങിയാല്‍ തോരാതെ പെയ്തിറങ്ങും
നിന്‍ കവിളുകള്‍ ചുവന്നത് പിണക്കമല്ലേ
വിറയാര്‍ന്ന ചുണ്ടിലും പിണക്കമല്ലേ
പിണങ്ങിയാല്‍ കാര്‍വണ്ടിന്‍ മുഖമല്ലയോ
ഇണങ്ങിയാല്‍ കുറുകുന്ന പ്രാവും നീ
പരിഭവം ഇനി ഞാന്‍ മാറ്റുമല്ലോ
ഞാന്‍ പതിയെ വിളിച്ചാല്‍ മാറുകില്ലേ
നിന്‍ പരിഭാവമെല്ലാം മായുകില്ലേ...

ആ ചിരിയും മറഞ്ഞു.....

ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലും കാറ്റിലും
ആരോരുമില്ലാതഴുകുന്നതീ ജഡം
മാനവപുത്രിതന്നാകിലും കണ്ടവര്‍
മാനത് നോക്കി മറുപുറം ചാടുന്നു
ഇതെന്തിന് വിമുഖത കാട്ടുന്നു-
ഇത് നാളെ നിന്‍ അമ്മയോ പെങ്ങളോ
പത്നിയോ പുത്രിയോ ആയിടാം
ചിതയിലെരിഞ്ഞമരെണ്ടോരീ ജഡം
ചിതലരിച്ച് അമരുമെന്നറിയുന്നത് സത്യം
ഇന്നലെയിവളൊരു മാലാഖ പെണ്‍കൊടി
ചന്ദന നിറമാര്‍ന്നു പട്ടിന്റെ മേനിയഴകും
കണ്ണില്‍ കുസൃതി ചിരിയും, വിരിയും -
ചുണ്ടില്‍ മന്ദഹാസത്തിന്‍ കുളിര്‍മയും
അമ്മതന്‍ കയ്യിലെ ചോറ്റു പാത്രവും
നെറ്റിതടത്തില്‍ ഒരുമ്മയും വാങ്ങി
പോയ്‌ വരാമെന്നു പറഞ്ഞിറങ്ങിയോള്‍  
കാത്തിരിപ്പുണ്ടാവുമാ അമ്മയിപ്പോഴും
നഖക്ഷതമേറ്റു ജീവന്‍ പൊലിഞ്ഞതറിയാതെ
കണ്ണില്‍ കാമാഗ്നി കത്തുന്ന മാനവന്‍
പിച്ചി ചീന്തുവാന്‍ മടിക്കുന്നതില്ലോന്നിനും
ഇനിയെവിടെ കാശി ഇനിയെവിടെ ഗംഗ
പാപങ്ങള്‍ മുക്കി തളര്‍ന്നൊരു കാശിയും ഗംഗയും
പാപ മോചനത്തിന്‍ വഴി തേടിയലയുന്നു.