അവള്‍ എത്ര അകലാന്‍ ശ്രമിച്ചുവോ അതിനെക്കാള്‍ എത്രയോ മടങ്ങ് ഞാന്‍ അടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷെ ഞാന്‍ സ്നേഹിച്ചതിനെക്കാള്‍ എത്രയോ മടങ്ങ് അവള്‍ എന്നെ സ്നേഹിച്ചത് കൊണ്ടാവാം എന്റെ അടുക്കാനുള്ള ശ്രമതെക്കാള് ശക്തി അവളുടെ അകല്ച്ചയ്ക്കാരുന്നു, ശ്രമിച്ചു ശ്രമിച്ചു അവള്‍ പരാജയപ്പെടുമ്പോള്‍ അടുക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അവളെ അകലാന്‍ വിടാതെ.....വിടാതെ പിന്തുടരുന്ന നിഴലിനെ പോലെ, അതോ എന്റെ ശ്രമവും വെറും നിഴലാവുമോ... അല്ലെങ്കിലും, ബുദ്ധിയും വിവേകവും, സ്ഥലകാല ബോധവും ഇല്ലാതെ പിന്തുടരുന്ന നിഴലിനെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ....
ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011
ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011
ഓര്‍മ്മകള്‍ മരിക്കുമോ
നിന്‍ മിഴികള്‍ നനയാതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. എന്റെ ശ്രമങ്ങളുടെ പരാജയം ഏറ്റു വാങ്ങിയത് നിന്റെ തുടുത്ത കവിളിണകള്‍ ആയിരുന്നു. ഇറ്റിറ്റു വീഴുന്ന ഓരോ മിഴിനീര്കനവും എന്നെ നോക്കി ഇല്ലാതാവുന്നത് ഞാന്‍ കണ്ടിരുന്നു. വെറുക്കാനോ
ശപിക്കാനോ കഴിയാതെ അവ ഒഴുകി അലിഞ്ഞില്ലതാവുമ്പോള്‍ എന്റെ ധമനികളില്‍ രക്തം കട്ടപിടിക്കാരുണ്ടാരുന്നു, എന്റെ ഹൃദയ സ്പന്ദനം മന്ദഗതിയില്‍ ആവാരുണ്ടാരുന്നു, താളവും ബോധവു...ം നഷ്ടപെടാരുണ്ടാരുന്നു. ഇതെല്ലം നീ അറിയാതെ പോയിരുന്നുവോ..... പക്ഷെ എല്ലാം മറന്നു നീ പിന്നെയും ചിരിക്കുമ്പോള്‍ അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ രക്തമൊഴുകുന്ന ധമനികളും താളം പിഴച്ച ഹൃദയ സ്പന്ദനവും എനിക്ക് തിരിച്ചു കിട്ടാരുണ്ടാരുന്നു....എങ്കിലും ഇന്ന് ഞാന്‍ ഭയപ്പെടുന്നു, നിന്റെ മിഴികള്‍ക്ക് നിറയാന്‍ ഞാന്‍ പിന്നെയും കാരണമായാല്‍, നീ വീണ്ടും ചിരിക്കാതിരുന്നാല്‍, ബാക്കി ആവുന്നത് ഒഴുകാന്‍ കഴിയാതെ കട്ടപിടിച്ചിരിക്കുന്ന രക്ത ധമനികളും സ്പന്ദനം നിലച്ച ഹൃദയവും ആയിരിക്കും........ഓര്‍മകളില്‍ എനിക്ക് ജീവനേകാന്‍ നീ ഒരിക്കല്‍ കൂടി ചിരിക്കുമോ.....
ശപിക്കാനോ കഴിയാതെ അവ ഒഴുകി അലിഞ്ഞില്ലതാവുമ്പോള്‍ എന്റെ ധമനികളില്‍ രക്തം കട്ടപിടിക്കാരുണ്ടാരുന്നു, എന്റെ ഹൃദയ സ്പന്ദനം മന്ദഗതിയില്‍ ആവാരുണ്ടാരുന്നു, താളവും ബോധവു...ം നഷ്ടപെടാരുണ്ടാരുന്നു. ഇതെല്ലം നീ അറിയാതെ പോയിരുന്നുവോ..... പക്ഷെ എല്ലാം മറന്നു നീ പിന്നെയും ചിരിക്കുമ്പോള്‍ അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ രക്തമൊഴുകുന്ന ധമനികളും താളം പിഴച്ച ഹൃദയ സ്പന്ദനവും എനിക്ക് തിരിച്ചു കിട്ടാരുണ്ടാരുന്നു....എങ്കിലും
വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011
My Apologize....
Saying sorry doesn’t mean there isn’t guilt and forgiving doesn’t mean the pain is gone.
I felt ashamed for what I had done. I don’t have any excuses. I did what I did. I take full responsibility for myself and my actions. I wouldn’t pawn this off on anybody. I’m sorry it happened. And I hurt people.
I felt ashamed for what I had done. I don’t have any excuses. I did what I did. I take full responsibility for myself and my actions. I wouldn’t pawn this off on anybody. I’m sorry it happened. And I hurt people.
ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011
പ്രണയമേ നീയെന്തിനൊരു മൂകശാപമായി
എന്‍ മുന്നിലീ മൂഡ വേഷമാഴിഞാടിടുന്നു
പ്രണയമേ നീ എന്തൊരനുഭൂതിയെന്നു ഞാന്‍
അറിയാതെ ഉരുവിട്ട നാളുകള്‍ തിരിച്ചെടുക്കുന്നു
പിരിയാതിരിക്കുവാന്‍ ഞാനിനിയെന്തു നല്‍കണം
എന്‍ പ്രണയവും പ്രാണനും നീ കവര്ന്നില്ലേ
ഇനി നിന്നെയോര്‍ത്തു ഞാന്‍ കരയാതിരിക്കുവാന്‍
പ്രണയമേ നീയീ നിശ്ചല പ്രാണനും കവരുമോ
ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011
അമ്മയെ തനിച്ചാക്കി
അന്ന് നിന്‍ പ്രണയമൊരു താലിച്ചരടായി കുരുക്കി,
ആ ഇരുള്‍ മൂടുമിടവഴിയില്‍ എന്നെ തനിച്ചാക്കി, അകലേക്ക് പോയ് മറയും നീ അറിയുന്നുവോ?
അന്നാ പ്രണയഭൂവില്‍ കുരുതൊരു ഗര്‍ഭമി-
ന്നൊരു പെണ്കിടവായി പിറന്നിരിക്കുന്നു.
മകളെ ഇത് നീ കാണാതെ പോയോരച്ചന്റെയോര്‍മ.
മരണമാവഴിയിലും ഒരു താലിയില്‍ എന്നെ തനിച്ചാക്കി,
മകളെ നീ മകളായി പിറക്കാതിരുന്നെങ്കില്‍
ഞാനുമീ ചുമരിലെ ചില്ല് കൂട്ടില്‍ നിന്നച്ചനു
കൂട്ടായി ഒരു മെഴുകുതിരി നാളമായിരുന്നെനെ.
മകളെ ഇനിയെന്‍റെ നാഡിയും രക്തവും നീയെ
ഇനിയെന്‍റെ ജീവന്റെ ശ്വാസവും നീയെ
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011
അവസാന മഴ
അവന്റെ വികൃതികളില്‍ പ്രകൃതി പോലും മുഖം തിരിച്ചിരിക്കയാരുന്നു. പക്ഷെ ഇന്ന് ആ കര്‍ക്കിടകമാസത്തില്‍ പ്രകൃതിയും നിശബ്ധമായിരുന്നു . അവന്റെ പ്രവൃത്തികള്‍ കൊണ്ട് ബുദ്ധിമുട്ടിയ കര്‍ക്കിടക മാസം പോലും ഇന്ന് അവനു വേണ്ടി നിലാവ് തെളിയിച്ചു . അവന്‍ നിശ്ശേഷം പെയ്തു സ്വപ്‌നങ്ങള്‍ നഷ്ടമാക്കിയ വയലേലകള്‍ അവനു വേണ്ടി നിവര്‍ന്നു നിന്നു. അവന്റെ കുത്തൊഴുക്കില്‍ വിടരാന്‍ കഴിയാതിരുന്ന പൂതാലികള്‍ ഇന്ന് അവനു വേണ്ടി വിരിഞ്ഞു നിന്നു ..വിടരാന്‍ ഇരുന്ന മൊട്ടുകളെ അവന്‍, ആ മഴത്തുള്ളികള്‍ നിഷ്പ്രബമാകിയെങ്കിലും ഇന്ന് ആ പനിനീര്‍ ചെടിയും അവനു വേണ്ടി കാത്തിരുന്നു....ഇന്നായിരുന്നു ആ അവസാന മഴ, ശക്തിയില്ലാതെ
അവന്‍ പെയ്തോഴിയുന്നത് . പക്ഷെ അവള്‍, ആ പുഴ മാത്രം അന്നും മൌനത്തിന്റെ, വെറുപ്പിന്റെ, രൌദ്രമായ വേലിയെട്ടത്തില്‍ കുത്തി ഒഴുകികൊണ്ടെയിരുന്നു
വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011
ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011
മരുഭുമിയിലെ സ്വപ്നം
മഞ്ഞു തുള്ളി പോലെ കുളിരേണ്ട എന്‍റെ സ്വപ്നങ്ങള്‍ക്ക് മണല്‍ തരികളുടെ ചൂടായിരുന്നു
മഴയില്‍ നനഞ്ഞ പാരിജാതം പോലെ സൌരഭ്യമെകേണ്ട എന്‍റെ സ്വപ്‌നങ്ങള്‍ കള്ളിചെടികള്‍ ആരുന്നു
തുള്ളി ചാടി ഒഴുകുന്ന അരുവി പോലെ സന്തോഷവതിയായ എന്‍റെ സ്വപ്ങ്ങള്‍ വെള്ളം വറ്റിയ നീരുരവയായിരുന്നു
തുറക്കാത്ത വാതിലുകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ എന്നറിയാന്‍ വൈകി...കാരണം അവ കുരുത്തത് മരുഭൂമിയിലാരുന്നു.
തെരുവിന്റെ മക്കള്‍
ഇവര്‍ തെരുവിന്റെ മക്കള്‍
വിശക്കുന്ന വയറിന്റെ, ഗര്‍ഭ പാത്രത്തിന്റെ
ഭിത്തികള്‍ ഭുജിച്ചു വളര്‍ന്നവര്
കണ്ണില്‍ കിനാവില്ല , കഥനമില്ല
ഇന്നലെകളില്ല നാളെകളില്ല
ഇന്നത്തെ ജീവന്‍ ഇതിന്നു മാത്രം
വസന്തവും ശിശിരവും ശൈത്യവുമില്ല
കര്‍ക്കിട മഴ പോലെ നിര്തത്തെ
പെയ്തും, ചിലമ്പി കരഞ്ഞും
വിശപ്പിന്റെ വാതിലുകള്‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
അമ്മതന്‍ മാറിലെ ചൂടില്ല
പൈതല്‍ ഈ വേനലില്‍
അറിയാതെ പറയാതെ
പരസ്പരം കാണാതെ
കൈകളില്‍ കനിവിന്റെ
കാരുന്യമേന്തി വിശക്കുന്നോര-
മ്മയുടെ വയറൊന്നു നിറയ്ക്കാന്‍
വിശപ്പിന്റെ വാതിലുകള്‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
വിളരാതെ വിതുംബാതെ
വിധുരമം സന്ധ്യയും നിലാവും
നിറം മങ്ങിയ കിനാവും
പുണര്‍ന്നുറങ്ങാതെ ഉറങ്ങുന്ന
തെരുവിന്റെ മക്കള്‍
അണയാത്ത കണ്ണുകളില്‍
അടയുന്ന വാതിലുകള്‍
അറിവിന്റെ മോഹ രഥം
അകലെയെന്നാകിലും
അറിയാതെ വിരലാല്‍
വരയ്ക്കുന്നു മണ്ണില്‍
അക്ഷരം അക്ഷരം അക്ഷരതെറ്റുകള്‍
വളരുന്നിതിവളും മനുഷ്യനായി
എങ്കിലും നോക്കുന്നിതിവളെ
തെരുവിന്റെ മകളായി
പഞ്ഞെന്ദ്രിയങ്ങള്‍ക്ക് സൌരഭ്യമില്ല
മാനിണ എഴുതിയ കണ്ണുകളില്ല
ത്വക്കില്‍ തൂവലിന്‍ മ്രിധുലതയില്ല
തോട മറന്നൊരു കാതും
ലക്ഷനമിനങ്ങാത്ത നാസികയും
നിറം മറഞ്ഞു നിരതെറ്റിയ ദന്തങ്ങളും
എങ്കിലും നഗ്നത പാടെ മറയാത്ത
മാറില്‍ കഴുകന്‍റെ കണ്ണുകള്‍ തേടുന്ന
തീവ്രത പ്രനയമല്ലെന്ന് അറിയുന്നില്ലിവള്‍
വിശക്കുന്ന വയറില്‍
വളരുന്ന ഗര്‍ഭപാത്രത്തിന്റെ
ചുമരുകള്‍ ച്ചുരയ്ക്കുന്ന
ജീവനുകള്‍ വളരുന്നു വീണ്ടും
തെരുവിന്റെ മക്കള്‍
അവര്‍ വീണ്ടും തെരുവിന്റെ മക്കള്‍
ഹേ മനുഷ്യ മറക്കരുത് നീ
തെരുവിന്റെ മക്കള്‍ ഇവരും മനുഷ്യര്‍...
തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011
അവളുടെ മൌനം ദേഷ്യമായിരുന്നില്ല, അവളുടെ ദേഷ്യം വെറുപ്പായിരുന്നില്ല. അത് നിശബ്ദമായി, ശാന്തമായി കടലിന്റെ മാറിലൂടെ ഒഴുകുന്ന തിരയുടെ നിര്‍വികാരമായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു . അവളുടെ ഹൃദയത്തിന്റെ സ്പന്ദനമായിരുന്നു കടല്‍, ശ്വാസവും, നിശ്വാസവും, രാഗവും താളവും എല്ലാം....അപ്രതീക്ഷിതമായ മഞ്ഞു മലയുടെ തണുപ്പ് സഹിക്കവയ്യാതെ അവള്‍ ഓടി തളരുമ്പോള്‍ ഇത്തിരി ചൂട് പകര്‍ന്നു കൊടുത്തത് നിഷ്കരുണം പ്രവഹിക്കുന്ന സൂര്യന്റെ ചൂടിനോട് മല്ലിടുന്ന മണല്തരികലായിരുന്നു. കരയുടെ ഹൃദയം കവര്‍ന്ന മണല്‍തരികള്‍ . എന്നും വേദന മാത്രം, ഓരോ കാല്പാടിനടിയിലും വേദനയോടെ നെഞ്ച് പിളര്‍ന്നു കരയുന്ന മണല്തരിയുടെ ദുഖം കാണാന്‍ അവയെ പുണരുന്ന കരയ്യ്ക്ക് പോലും കഴിഞ്ഞിട്ടുണ്ടാവില്ല....പിന്നെയല്ലേ പിണങ്ങിയും ഇങ്ങങ്ങിയും വരുന്ന തിരയ്ക്ക് മനസ്സിലാവാന്‍....എങ്കിലും ഓരോ പിണക്കത്തിലും ഇണക്കത്തോടെ തന്നെ കാത്തിരിക്കുന്നുണ്ടാവും ആ മണല്‍തരികള്‍ .................
വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011
ദുഖത്തിന്‍ മുള്ള്
നിര്‍ജ്ജീവമാമീ വെറുമൊരു ജീവനെ -
മണ്ണിന്‍ മടിയില്‍ കുരുപ്പിച്ചതന്നു നീ,
സ്നേഹമാം വെള്ളവും വളവും .
കാത്തിരിപ്പിന്‍ ദിനങ്ങളില്‍ എന്‍
മേനി പുണര്‍ന്നു വളര്‍ന്നു,
മൃദുലം മനോഹരം പച്ചില പറവകള്‍ .
തളിര്‍ത്തു മൊട്ടുo, മുള്ളും, ശിഖരവും .
പടി കടന്നെത്തും പുലരിയ്ക്കായെന്‍
മൊട്ടുകള്‍ കാത്തിരുന്നു വിരിയുവാന്‍ .
ഒന്നുമാല്ലതിരുന്നോരീ ജീവനില്‍ ഇന്ന് -
നിറയെ സ്നേഹമായി ഇലയും പൂക്കളും. ജീവച്ചവമാം എന്‍ സ്വപ്നങ്ങള്‍ക്ക് -
ചിറകു വിരിക്കാന്‍ ഉണര്ന്നിരുന്നെകി -സ്നേഹമാം വെള്ളവും വളവും .
കാത്തിരിപ്പിന്‍ ദിനങ്ങളില്‍ എന്‍
മേനി പുണര്‍ന്നു വളര്‍ന്നു,
മൃദുലം മനോഹരം പച്ചില പറവകള്‍ .
തളിര്‍ത്തു മൊട്ടുo, മുള്ളും, ശിഖരവും .
പടി കടന്നെത്തും പുലരിയ്ക്കായെന്‍
മൊട്ടുകള്‍ കാത്തിരുന്നു വിരിയുവാന്‍ .
ഒന്നുമാല്ലതിരുന്നോരീ ജീവനില്‍ ഇന്ന് -
അറിയാമെനിക്കീ സ്നേഹവും നശ്വരമെന്നു -
തഴുകി വന്നോരെന്‍ ഇലകള്‍ കരിഞ്ഞു..
ചുംബനം വിതറി വിരിഞ്ഞൊര പൂക്കള്‍ കൊഴിഞ്ഞു, ശിഖിരമൊഴിഞ്ഞു
വേര്പിരിയുമെന്നരിയാതെ
വിരിഞ്ഞൊരു പൂവും
വേദനയില്‍ വേര്‍പിരിയാതെ
വേദന തരുന്നൊരു മുള്ളും.
എന്നും പിരിയാതെ നീ മാത്രം,
ഈ കൊമ്പിന് മുള്ള് മാത്രം
ഈ ദുഖത്തിലും വേദനയായി
എന്നെ പുണരുവാന്‍ നീ മാത്രം
പ്രണയിക്കാന്‍ മറന്ന നിന്നെ ഞാന്‍
ഇനിയൊന്നു പ്രണയിക്കട്ടെ
എന്‍ ദുഖത്തിന്‍ മുള്ളായി,
എന്‍ സ്നേഹത്തിന്‍ മുള്ളായി ...
വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011
Feeling
No one can hurt me
No one can love me
But i can hurt you and love you
No one can see me
No one can touch me
But i can see you and touch you
No one can make me cry
No one can make me smile
But i can make you cry and smile.
No one can follow me
But i can follow you
No one can realize me
Am a feeling of mine
Feeling of mine's only
That can also make you feel....
No one can love me
But i can hurt you and love you
No one can see me
No one can touch me
But i can see you and touch you
No one can make me cry
No one can make me smile
But i can make you cry and smile.
No one can follow me
But i can follow you
No one can realize me
Am a feeling of mine
Feeling of mine's only
That can also make you feel....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)